Pages

Monday, September 12, 2016

VIOLENCE AGAIN ERUPTS IN KASHMIR

VIOLENCE ERUPTS IN KASHMIR

കശ്മീർ താഴ്വരയിൽ സ്ഥിതി രൂക്ഷം: സംഘർഷവും ഭീകരാക്രമണവും

Eight CRPF jawans were killed and 20 others injured on Saturday in a militant ambush on a convoy in Jammu and Kashmir’s Pulwama district, the highest single-incident casualty in three years in the militancy-hit state.Two militants were also killed in retaliatory firing by security personnel, police said giving details of the second major attack on a security convoy this month in the Kashmir valley.
The Pakistan-based Lashkar-e-Taiba claimed responsibility for the attack. In a statement to a local news agency, LeT spokesperson Abdullah Ghaznavi said that two members of its ‘fidayeen’ (suicide) squad carried out the attack.
കശ്മീർ താഴ്‌വരയിലെ സ്ഥിതിഗതികൾ ഒന്നിനൊന്ന്‌ രൂക്ഷമാക്കി ഭീകരാക്രമണവും സംഘർഷവും തുടരുന്നു. പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസ്‌ കോൺസ്റ്റബിളും ഏഴുഭീകരരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം നൗഗാമിൽ സൈന്യം നാലു ഭീകരരെയാണ്‌ സൈന്യം വധിച്ചത്‌. പുൽവാമയിൽ സുരക്ഷാസേനയും സമരക്കാരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. നിയന്ത്രണ രേഖയിലെ നൗഗാം സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന്‌ ഭീകരരെയാണ്‌ സൈന്യം വധിച്ചത്‌. അതിർത്തിയിൽ സംശയകരമായ നീക്കം കണ്ട സൈനികർ ഭീകരരോട്‌ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്‌ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്‌ ഭീകരർ കൊല്ലപ്പെട്ടത്‌.
പൂഞ്ചിൽ സൈന്യത്തിന്റെ ഡിവിഷണൽ ആസ്ഥാനത്തിനു നേരെ രാവിലെ 7.40 നാണ്‌ ഭീകരാക്രമണമുണ്ടായത്‌. ഒരു പൊലീസ്‌ കോൺസ്റ്റബിൾ കൊല്ലപ്പെടുകയും മൂന്ന്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. പൂഞ്ച്‌ നഗരത്തിലെ നിർമ്മാണത്തിലിരുന്ന വീട്ടിൽ രണ്ടു തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്‌ സൈനികർ എത്തിയതോടെയാണ്‌ ഏറ്റുമുട്ടൽ ഉണ്ടായത്‌. കഴിഞ്ഞ ദിവസം രാവിലെ 7.50നാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. സൈന്യവും പൊലീസും വീട്‌ വളഞ്ഞതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്‌ രൂക്ഷമായ ഏറ്റുമുട്ടലാണ്‌ നടന്നത്‌. മിനി സെക്രട്ടേറിയറ്റിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ കടന്നാണ്‌ ഭീകരർ വെടിവയ്പ്പ്‌ നടത്തിയത്‌. ഇവിടെ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്‌.
കുപ്‌വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്കുസമീപം നൗഗാമിലുണ്ടായ ഭീകരാക്രമണത്തിൽ സൈന്യം നാല്‌ ഭീകരരെ വധിച്ചു. ഇവരിൽ നിന്ന്‌ ആയുധങ്ങളും പിടിച്ചെടുത്തു. കശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ അതിർത്തികടന്നുള്ള ഭീകരത പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ്‌ ആരോപിച്ചു.
അതിനിടെയാണ്‌ പുൽവാമയിൽ വീണ്ടും സംഘർഷമുണ്ടായത്‌. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 പേർക്ക്‌ പരിക്കേറ്റു. രണ്ടുമാസമായി തുടരുന്ന സംഘർഷത്തിൽ 79 പേരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌. ആഭ്യന്തര ക്രമസമാധാനം നിയന്ത്രിക്കാൻ കശ്മീർ ഭരണകൂടത്തിന്‌ കഴിയാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. പെല്ലറ്റ്‌ പ്രയോഗം നടത്തില്ലെന്ന സർക്കാർ വാഗ്ദാനം ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. സർവകക്ഷിസംഘത്തിന്റെ സമാധാന ശ്രമങ്ങൾക്ക്‌ മുഖംതിരിഞ്ഞുനിന്ന്‌ വിഘടന ഗ്രൂപ്പുകൾ താഴ്‌വരയിൽ പ്രശ്നം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയുമാണ്‌.
കശ്മീരിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിങ്‌ ഉന്നതതല യോഗം വിളിച്ചു. ഞായറാഴ്ച വൈകുന്നേരം രാജ്നാഥ്‌ സിങ്ങിന്റെ ഔദ്യോഗിക വസതിയിലാണ്‌ യോഗം വിളിച്ചത്‌.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ, ഐബി മേധാവി ദിനേശ്വർ ശർമ, ബിഎസ്‌എഫ്‌ ഡയറക്ടർ ജനറൽ കെ കെ ശർമ, ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമി എന്നിവരാണ്‌ യോഗത്തിൽ സംബന്ധിച്ചത്‌.
അതേസമയം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സംയുക്ത നീക്കം ലക്ഷ്യം വച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിംഗ്്‌ അടുത്തയാഴ്ച റഷ്യയിലും അമേരിക്കയിലും സന്ദർശനം നടത്തും. ഇന്ത്യയ്ക്ക്്‌ നേരെ പാകിസ്ഥാൻ ഉയർത്തുന്ന തീവ്രവാദ ഭീഷണിയും ഐ എസ്‌ തീവ്രവാദികളുടെ ഏഷ്യൻ മേഖലയിലെ പ്രവർത്തനങ്ങളുമാവും ഇരു രാജ്യങ്ങളുമായി രാജ്നാഥ്‌ സിങ്‌ ചർച്ച ചെയ്യുക. വരാൻപോകുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാൻ പാകിസ്ഥാൻ നീക്കം നടത്തുന്നുണ്ട്‌.
സിറിയയിൽ ഐസിനെതിരെ പോരാടുന്ന സഖ്യസേനയെ നയിക്കുന്നത്‌ അമേരിക്കയും റഷ്യയും ചേർന്നാണ്‌. കശ്മീർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്ത്യ- പാകിസ്ഥാൻ ബന്ധംവഷളായ സാഹചര്യത്തിലാണ്‌ ആഭ്യന്തരമന്ത്രിയുടെ റഷ്യൻ സന്ദർശനമെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ഈ മാസം 18ന്‌ യാത്ര തിരിക്കുന്ന സിങ്‌ ആദ്യ അഞ്ചു ദിവസം റഷ്യയിലാണ്‌ പര്യടനം നടത്തുക.
റഷ്യൻ ആഭ്യന്തര മന്ത്രി വ്ലാഡിമർ കൊലോകോൾട്സെവുമായി, ഭീകരവിരുദ്ധ സഹകരണം സംബന്ധിച്ച കാര്യത്തിൽ രാജ്നാഥ്‌ സിങ്‌ ചർച്ച നടത്തും. ജമ്മു കശ്മീരിലെ അതിർത്തി കടന്നുള്ള തീവ്രവാദവും ചർച്ചയിൽ വിഷയമാകും. തുടർന്ന്‌ 26ന്‌ അമേരിക്കയിലെത്തുന്ന രാജ്നാഥ്‌ സിങ്‌ ഒരാഴ്ചക്കാലം അമേരിക്കയിൽ ചെലവഴിക്കും. ഇതിനിടെ അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജെ ചാൾസ്‌ ജോൺസണുമായി സിങ്‌ കൂടിക്കാഴ്ച നടത്തും. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദ പ്രവർത്തനങ്ങളും ഐഎസ്‌ ഇന്ത്യയിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും. ഇത്‌ കൂടാതെ കുറ്റവാളികളെ പരസ്പരം കൈമാറുന്നത്‌ സംബന്ധിച്ച കാര്യവും വിസ നടപടികൾ ഉദാരമാക്കുന്നതും കൂടിക്കാഴ്ചയിലെ വിഷയങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്‌. അടുത്തിടെ നടന്ന ജി-20 ഉച്ചകോടിയിലും ആസിയാൻ സമ്മേളനത്തിലും പേരു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാനെതിരെ രൂക്ഷ
Prof. John Kurakar


No comments: