പാകിസ്താനില്‍ ഭീകരാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനില്‍ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍
17 പേര്‍ കൊല്ലപ്പെട്ടു.
വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ ജില്ലാ കോടതിക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ അഭിഭാഷകരും പൊലീസുകാരും സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ ക്രിസ്ത്യന്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ ഒരു
സുരക്ഷാ ഉദ്യോഗസ്ഥനും നാല് ചാവേറുകളും കൊല്ലപ്പെട്ടു.
മര്‍ദാനിലെ കോടതിക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാരിസ് ഹബീബ് എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.പുലര്‍ച്ചെ 5.30 നാണ് ക്രിസ്ത്യന്‍ വിഭാഗക്കാര്‍ താമസിക്കുന്ന ഇടത്തിനു നേരെ ആക്രമണമുണ്ടായത്. ക്രിസ്ത്യന്‍ റസിഡന്‍ഷ്യല്‍ ഏരിയയുടെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു.
മാരകായുധങ്ങളുമായെത്തിയ നാല് ചാവേറുകളെയും വധിച്ചതായി സൈന്യം അറിയിച്ചു. ഇവരുമായുള്ള ഏറ്റുമുട്ടലില്‍
സൈനികര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കുണ്ട്.
Prof. John Kurakar
No comments:
Post a Comment