Pages

Sunday, July 17, 2016

WATER SOURCES AND WATER USES (ജലസ്രോതസ്സുകളും ജലത്തിൻറെ ബുദ്ധിപൂർവം വിനിയോഗവും-Prof. John Kurakar)

ജലസ്രോതസ്സുകളും  ജലത്തിൻറെ
 ബുദ്ധിപൂർവം വിനിയോഗവും
Prof. John Kurakar
മണ്ണും വെള്ളവും ജലസമ്പത്തും മറ്റ് പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ അടുത്ത  തലമുറയ്ക്കായി കരുതിവേക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്. വെള്ളത്തെ സംരക്ഷിച്ച് കൊണ്ട് മാത്രമേ അതിനു കഴിയു. അതിന് വേണ്ടി ആത്മാര്ത്ഥമായ ഒരു പ്രതിജ്ഞ ഓരോ പൗരൻറെ ഭാഗത്തുനിന്നും ഉണ്ടാകണം .നമ്മുടെ ജലസ്രോതസ്സുകളെ താഴെപറയും പ്രകാരം മൂന്നായി തരംതിരിക്കാം.
മഴവെള്ളം - ഏറ്റവും ശുദ്ധം നേരിട്ട്ശേഖരിക്കാം, ഉപരിതലത്തിലൂടെ ഒഴുകുന്നു, മണ്ണിലേക്കിറങ്ങുന്നു. നീരുറവകളിലും ജലാശയങ്ങളിലും എത്തുന്നു, ഭൂഗര് ജലമായി ശേഖരിക്കപ്പെടുന്നു. അവശേഷിക്കുന്നത് കടലിലെത്തുന്നു.2 ഉപരിതലജലംഅരുവികള്‍, തടാകങ്ങള്‍, നദികള്‍, സമുദ്രങ്ങള്‍, കുളങ്ങള്എന്നിവയില്നിന്ന്ലഭിക്കുന്നു. ശാസ്ത്രീയമായി സംരക്ഷിച്ചതോ അല്ലാത്തതോ ആയിരിക്കും.3  ഭൂഗര്ഭജലംഭൂമിയുടെ ഉപരിതലത്തില്കൂടി അരിച്ചിറങ്ങി അന്തര്ഭാഗത്തുള്ള വിള്ളലുകള്‍, പാറക്കെട്ടുകളുടെ വിടവുകള്എന്നിവയില്കൂടി വന്ന്രൂപപ്പെടുന്ന ജലം വര്ഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്.
ഏറ്റവും കൂടുതല്ഭൂഗര്ഭജല ഉപയോഗം തീരപ്രദേശത്താണെന്നും, മാലിനീകരിക്കപ്പെടാനും ഉപ്പുവെള്ളം കയറാനും ഏറെ സാധ്യത ഇവിടെയാണെന്നും പട്ടിക വ്യക്തമാക്കുന്നു. അതീവ ശ്രേദ്ധ പ്രദേശത്തുള്ളവര്കാണിച്ചില്ലെങ്കില്ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും സംജാതമാകുക. മലനാട് പ്രദേശത്ത് മണ്ണ്‍-ജല സംരക്ഷണം ഫലപ്രദമായി നടപ്പാക്കിയാല്മാത്രമേ കേരളത്തില്ജലലഭ്യത വര്ദ്ധിപ്പിക്കാന്കഴിയു എന്ന്പട്ടികയില്നിന്ന്വ്യെക്താകും. കാരണം അവിടെ നിന്ന്ഭൂഗര്ഭജലം നീരുവകളായി മറ്റ് ഭാഗങ്ങളില്എത്തുന്നു.ഭൂമിയില്ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ജലപരിവൃത്തി (വാട്ടര്സൈക്കിള്‍)യിലൂടെ മഴ തുടര്ച്ചയായി സംഭവിക്കുന്നു.വനങ്ങളും കാവുകളും സംരക്ഷിച്ചും മരങ്ങള്വച്ചുപിടിപ്പിച്ചും മഴയുടെ ലഭ്യത വര്ദ്ധിപ്പിക്കാന്ശ്രമിക്കേണ്ടതാണ് മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും മുഴുവന്ജലവും ഒഴുകിപ്പോയി കടലിലെത്തതിരിക്കാനും നടപടികള്സ്വീകരിക്കണം.
ജലാശയങ്ങളും തണ്ണീര്ത്തടങ്ങളും വയലുകളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതല്ജലം സംരക്ഷിച്ചു നിര്ത്തേണ്ടതാണ്.കുന്നിടിക്കാതെയുംവയലുകളും തണ്ണീര്ത്തടങ്ങളും ജലാശയങ്ങളും നികത്താതെയും മനലൂട്ടി പുഴ നശിപ്പിക്കാതെയും ഉപരിതല/ഭൂഗര്ഭാജലസ്രോതസ്സ് ശക്തിപ്പെടുത്തേണ്ടതാണ്.കാലവര്ഷവും തുലാവര്ഷവും കേരളത്തെ മഴവെള്ളത്താല്സമൃദ്ധമാക്കുന്നു. എന്നിട്ടും നാം ജലദാരിദ്ര്യം അനുഭവിക്കുന്നു. മഴസമൃദ്ധി ജല സമൃദ്ധിയാകാണാമെങ്കില്ലഭിക്കുന്ന വെള്ളത്തെ പിടിച്ചു നിര്ത്തണം.
ഏറ്റവും കൂടുതല്വെള്ളം കൃഷിക്കാണ്. വെള്ളം മണ്ണില്താഴാന്ഏറെ സഹായിക്കുന്ന കൃഷികളും (ഉദാ. നെല്ല്, തെങ്ങ്, പച്ചക്കറികള്‍ ) വെള്ളം ഒഴുക്കിക്കളയുന്ന കൃഷികളുമുണ്ട്. ശാസ്ത്രീയമായ കാര്ഷിക മുറകളിലൂടെയും ജലോപയോഗം കുറഞ്ഞ രീതിയിലുള്ള ജലസേചനത്തിലൂടെയും ഭൂപ്രകൃതിക്കനുയോജ്യമായ കൃഷികലൂടെയും ജലം സംരക്ഷിക്കപ്പെടാന്കഴിയുന്നതാണ്.കൃഷി കഴിഞ്ഞാല്പിന്നെ കൂടുതല്വെള്ളം ഉപയോഗിക്കുന്നത് വ്യാവസായികാവശ്യത്തിനാണ്. ജലം അമിതമായി ഉപയോഗിക്കുന്നതും ജലംതന്നെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതുമായ വ്യവസായങ്ങള്ജലപ്രേശ്നം രൂക്ഷമാകും. അത്തരം വ്യവസായങ്ങല്ക്കെതിരെ ജനങ്ങള്ജാഗരൂകരാകേണ്ടതുണ്ട്.മൂന്നാമതായി കൂടുതല്വെള്ളം ഉപയോഗിക്കുന്നത് ഗാര്ഹികാവശ്യങ്ങല്കക്കാണ്. അശാസ്ത്രീയമായും വീണ്ടു വിചാരമില്ലാതെയും വെള്ളം വീടുകളില്ഉപയോഗിക്കുന്നത് ആപത്ത് വിളിച്ച് വരുത്തുന്നു. ധാരാളിത്തം ഒഴിവാക്കി ഓരോരുത്തരും മിതമായി ഉപയോഗിച്ചാല്‍ 50 ശതമാനം വരെ വെള്ളം പല വീടുകളിലും ലാഭിക്കാവുന്നതാണ്.
വൈദ്യുതി ഉൽപാദനത്തിനും വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പാഴാക്കുന്നില്ല. വൈദ്യുതി ഉല്പ്പാദനശേഷം വെള്ളത്തിന്റെ ശാസ്ത്രീയമായ  ഉപയോഗവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്ന് മാത്രം.ജലഗതാഗതത്തിനു വെള്ളം ഉപയോഗിക്കുന്നു. അതിലൂടെ ഉണ്ടാകുന്ന വ്യാപകമായ മലിനീകരണം (വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന ഹൌസ് ബോട്ടുകള്കുട്ടനാടിനെ എത്രമാത്രം മലിനപ്പെടുത്തിയിരിക്കുന്നു എന്നതിന്റെതെളിവ് കൂടിയാണ് അവിടെ അടിക്കടിയുണ്ടാകുന്ന പകര്ച്ചവ്യാദികള്‍ ) നിയന്തിചില്ലെങ്കില് പ്രദേശത്തുള്ളവര്ക്ക് ശുദ്ധജലം അപ്രാപ്യമാകും.
മറ്റാശ്യങ്ങള്ക്ക് വെള്ളം ഉപയോഗിക്കുന്നിടത്ത് ദുരുപയോഗവും (ഉദാ. ശുദ്ധീകരിച്ച കുടിവെള്ളം കൊണ്ട് വാഹനം കഴുകല്ജലസേചനം, പൂന്തോട്ടം നനയ്ക്കല്മുതലായവ) അമിതുപയോഗവും (ജലസേചനം, അമ്യുസ്മെന്റ് പാര്ക്കുകള്മുതലായവ) പാഴാക്കലും (ഉദാ. പൊതുടാപ്പുകള്തുറന്നിടുക, പൈപ്പ് തുറന്നിട്ട്പല്ല് തെക്കുക, പൈപ്പ് പൊട്ടി വെള്ളം പോകുക, ടാങ്കുകള്നിറഞ്ഞു പോകുക മുതലായവ) നിയമവിരുദ്ധമായ ഉപയോഗവും (ഉദാ. പൊതു ടാപ്പുകളില്നിന്ന്പൈപ്പിട്ട്വെള്ളം പിടിക്കുക, മോഷണം, പൂഴ്ത്തിവെയ്പ്പ് മുതലായവ) നടക്കുന്നത് ജനങ്ങള്ഇടപെട്ട്നിയന്ത്രിച്ചാല്ഒട്ടേറെ വെള്ളം സംരക്ഷിക്കാന്കഴിയുന്നതാണ്.ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയില്എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജലമാനേജ്മെന്റ്ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം, മലിനപ്പെടാതിരിക്കാന്എന്തുചെയ്യണം, എന്ത് ആവശ്യങ്ങള്ക്ക് ഉപയോഗിക്കണം, അതിന്റെ മുന്ഗണന എന്തായിരിക്കണം, ദുരുപയോഗവും അമിത ഉപയോഗവും പാഴാക്കലും എങ്ങനെ തടയാം. കുറച്ച് വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങള്നിറവേറ്റാം എന്നിവയെല്ലാം ജലമാനേജ്മെന്റിന്റെ ഭാഗമായി ഓരോരുത്തരും സമൂഹം കൂട്ടായും ചര്ച്ച ചെയ്ത് തീരുമാനമെടുക്കെണ്ടതാണ്. ( നമ്മേക്കാള്കുറഞ്ഞ അളവില്വെള്ളം ലഭിന്നിടത്തുള്ളവരും അവരുടെ ജീവിതാവശ്യങ്ങള്നിറവേട്ടുന്നുണ്ട് എന്ന്നാം മനസ്സിലാക്കണം- രാജസ്ഥാനില്‍ 100. മി.ലി. മഴ ലഭിക്കുമ്പോള്കേരളത്തില്‍ 3000. മി.ലി. മഴ ലഭിക്കുന്നു.)
ജലം പൊതു സ്വത്താകയാല്ജല മാനേജ്മെന്റ് സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കണം.പരമ്പരാകത ജലോപയോഗ രീതികള്പരിശോധിച്ചാല്പഴമക്കാര്ജലത്തിന്റെ മഹത്വം മനസ്സിലാക്കിവരാണെന്ന്കാണാം.വീട്ടുവളപ്പിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്‍, തലക്കുളങ്ങള്‍, ചിറകള്‍, പോതുജലാശയങ്ങള്‍, അമ്പലക്കുളങ്ങള്‍, തോടുകളുടെയും നീരുരവകളുടെയും സംരക്ഷണം, വരമ്പിടല്‍-തട്ട് തിരിക്കല്‍-പറമ്പ് കിലക്കല്‍-പുതയിടല്തുടങ്ങിയ കാര്ഷിക മുറകള്എന്നിവയെല്ലാം പറമ്പരാകത ജലമാനേജ്മെന്റിന്റെ ഉദാഹരണങ്ങളാണ്.വയലിലായാലും കരപ്രദേശത്തായാലും ഭൂപ്രക്രുത്തിക്കിണങ്ങും വിധവും ജലം സംരക്ഷിക്കപെടണ രീതിയിലും വിളകള്കൃഷി ചെയ്യല്‍ (ഉദാ. നെല്ല്, തെങ്ങ് പച്ചക്കറികള്‍, കിഴങ്ങ് വര്ഗങ്ങള്മുതലായവ ) കാളത്തേക്ക്, കോട്ടത്തേക്ക്, കുടംവെയ്ക്കല്‍ (പരമ്പരാകത കനികാജലസേചന രീതി ) തുടങ്ങിയ ജലസേചന മാര്ഗങ്ങളും ഉത്തമമാതൃകകള്ആണ്.കിണറുകളില്നിന്ന്വേളം കൊരിയെടുക്കല്‍, കിണ്ടിഉപയോഗിക്കല്എന്നിവ ഗാര്ഹിക ജല മാനേജ്മെന്റിന്റെ ഭാഗമായി കണ്ടെവരായിരുന്നു പൂര്വികര്‍.ഗാര്ഹിക മലിനജലം ഉപയോഗിച്ചുള്ളപുരയിടകൃഷി, തെങ്ങിന്ചുവട്ടിലും വാഴച്ചുവട്ടിലും പാത്രം കഴുകല്മുതലായവ വെള്ളത്തിന്റെ പുനരുപയോഗം എങ്ങനെ ഇന്നു കാണിച്ചു തരുന്നവയാണ്.
ജലദൌര്ലഭ്യം/ജലക്ഷാമം-മണ്ണ്-ജലസംരക്ഷനക്കുറവ്‌, കൃഷിരീതികളിലും വിളകളിലും വന്ന മാറ്റം, കുന്നിടിക്കല്‍, വയല്നികത്തല്‍, വനം-പുഴ-ജലാശയ നശീകരണം, മണലൂറ്റല്‍, വെള്ളത്തിന്റെ വിലയരിയാത്ത സമൂഹം നടത്തുന്ന ദുരുപയോഗം, അമിത ഉപയോഗം, ധൂര്ത്ത്, പാഴാക്കല്‍, ഗാര്ഹിക-കാര്ഷിക-വ്യാവസായികാവസ്യങ്ങള്ക്ക് വേണ്ടി നടത്തുന്ന അമിത ജല ചൂഷണം, ജലവിതരണ പദ്ധതികളില്നിന്ന്നടത്തുന്ന മോഷണം, പൂഴ്ത്തിവെയ്പ്പ് മുതലായവ ജലധുര്ലഭ്യത്തിനു കാരണമാകുന്നു.


പ്രൊഫ. ജോൺ കുരാക്കാർ

No comments: