Pages

Sunday, July 17, 2016

WATER PRECIOUS AND FREE GIFT OF NATURE (ജലം -ഒരു അമൂല്യപ്രകൃതി വിഭവം Prof. John Kurakar)

ജലം -ഒരു അമൂല്യപ്രകൃതി വിഭവം
Prof. John Kurakar

കൈക്കുമ്പിളില്മഴവെള്ളം കോരിയെടുത്ത് മുഖത്തൊഴിക്കുമ്പോള്ഹൃദയം അനുഭവിക്കുന്ന കുളിരിന് സമം വെക്കാന്മറ്റൊന്നില്ല .വായു കഴിഞ്ഞാല്മനുഷ്യനും മറ്റ് ജീവജാലങ്ങള്കും ജീവന്നിലനിര്ത്താന്ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം.ജലമില്ലാതെ മനുഷ്യന് എത്ര ദിവസം ജീവിക്കാനാകും  .വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. ആഗോളതാപനം പോലെ തന്നെ ആഗോളതലപ്രശ്നമായി ജലവും ഇന്നു മാറിയിരിക്കുന്നു. ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയതലമുറ ജലത്തിന്റെ വിവേകപൂര്വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്ത്തികമാക്കിയവരും ജലസംരക്ഷണ മാര്ഗ്ഗങ്ങള്സ്വീകരിച്ചവരുമായിരുന്നു. വീടുകളിലുപയോഗിച്ചിരുന്ന കിണ്ടിയും ചെടിയുടെ ചുവട്ടില്കുടം വെച്ചുള്ള ജലസേചനരീതിയും വീടുകളിലെ കാവുകള്‍, കുളങ്ങള്‍, കിണറുകള്എന്നിവയും തലക്കുളങ്ങളും, തോടുകളുടെ ഇരുവശങ്ങളിലും കൈതപോലുള്ള ചെടികള്വെച്ചുപിടിപ്പിച്ചിരുന്നതും നീരുറവകള്ചോലകള്‍, മറ്റു ജലസ്രോതസ്സുകള്എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും എല്ലാം അതിന്റെ ദൃഷ്ടാന്തങ്ങള്ആണ്. ജലത്തെ സ്നേഹിച്ചവരും, മഴയെ ഇഷ്ടപ്പെട്ടവരുമായിരുന്നു നമ്മുടെ പിന്മുറക്കാര്‍.

കുടിവെള്ളവും ശുചിത്വവും ബന്ധപെട്ട പ്രശ്നങ്ങള്നമ്മുടെ സംസ്ഥാനത്ത് ഏറെ രൂക്ഷമാണ്. ഓരോ വര്ഷക്കാലവും നമുക്ക് പകര്ച്ച വ്യാധികളുടെ കാലമാണ്. ഓരോ വേനല്കാലവും കുടിവെള്ള ക്ഷാമത്തിന്റെ കാലവുമാണ്. അവസ്ഥ ആവര്ത്തിക്കുന്നു എന്ന് മാത്രം അല്ല ഓരോ വര്ഷം കഴിയും തോറും പ്രശ്നത്തിന്റെ രൂക്ഷത കൂടി വരുകയും ചെയ്യുന്നു. മഴക്കാലം ആകുന്നതോടെ മലയാളികൾ വേനലും വരൾച്ചയും മറക്കുന്നു .സ്വാര്ത്ഥ ചിന്തയും ആധുനിക സൗകാര്യങ്ങളോടുള്ള ഭ്രെമവും, ഭാവിയെക്കുറിച്ചുള്ള ചിന്തയില്ലായ്മയുംമൂലം ജലസംരക്ഷണവും വിവേകപൂര്വമായ ഉപയോഗവുംമലയാളി  ഉപേക്ഷിക്കുന്നു .
നാം ഓരോ വേനലിനെയും വരള്ച്ചയേയും ഭീതിയോടെയാണ് കാത്തിരിക്കുന്നത്. ഓരോ മഴക്കാലത്തും പകര്ച്ചവ്യാധികളുടെ ഭീകരത നാം അനുഭവിച്ച്കൊണ്ടിരിക്കുന്നു. മണ്ണ്-ജലം-ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒട്ടേറെ നിയവ്യെവസ്ഥകള്ഉണ്ട്, നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്ക്കാരുകളുണ്ട്, പ്രത്യേക സ്കീമുകളുണ്ട്, ഫണ്ടുകളുമുണ്ട്. പക്ഷെ കാഴ്ച്ചപ്പാടിന്റെയും ശാസ്ത്രീയ ചിന്തയുടേയും അഭാവവും അവബോധക്കുറവും തെറ്റായ മനോഭാവവും പ്രശ്നങ്ങള്കൂടുതല്രൂക്ഷമാകുന്നു. ജനങ്ങളുടെ ശക്തമായ ഇടപെടല്അനിവാര്യമാണെന്ന ഇന്നത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
ജലസംരക്ഷനത്തിന്റെയും  ജലസഹകരത്തിന്റെയും പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്തുന്നതിനും ജലസംരക്ഷണ പ്രവര്ത്തനങ്ങള്ശക്തിപ്പെടുത്തുന്നതിനുമായി ഐക്യരാഷ്ട്ര സംഘടന (UNO) യുടെ ആഹ്വാന പ്രകാരം 2013 ജലസഹകരണ വര്ഷമായി ആചരിച്ചത് .കുടിവെള്ളം ഓരോരുത്തരുടെയും അവകാശമാണെന്നും അത് നേടിയെടുക്കുന്നതിന് പരസ്പരസഹകരണം അനിവാര്യമാണെന്നും ബോധ്യപ്പെടുത്തുന്നതോടൊപ്പം അതിനു ആവശ്യമായ നടപടികള്സ്വീകരിക്കുവാന്ആഹ്വാനം ചെയ്യുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജീവന്റെ ഉറവിടം ജലമാണ്. ജീവന്റെ നിലനില്പ്പിനു ആധാരവും ജലമാണ്. കുടിക്കാനും ഗാര്ഹിക ആവശ്യങ്ങള്ക്കും മാത്രമല്ല കാര്ഷിക-വ്യാവസായിക്കവശ്യങ്ങള്ക്കും വൈദ്യുതി ഉല്പ്പാദനത്തിനും എല്ലാം വെള്ളം വേണം. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും എന്നതിനാല്മണ്ണും മണ്ണിനെ മണ്ണാക്കി നിര്ത്തുന്നത് ജൈവവസ്തുക്കളാകയാല്ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ സംരക്ഷിക്കാനാവു. ഇവയെല്ലാം പ്രകൃതിയില്പരസ്പര ബന്ധിതമായി നിലനില്ക്കുന്നു.
ഭൂമിയില്ജലലഭ്യത ഉറപ്പ് വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടര്ച്ചയായി സംഭവിക്കുന്നു.മഴയായി ഭൂമിയില്ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കന്റില്‍ 3 ന്‍=മീറ്റര്ദൂരം വരെ) മണ്ണിനടിയിലൂടെ സാവധാനത്തിലും (1 മീറ്റര്സഞ്ചരിക്കാന്‍ 3 ദിവസം വരെ) ചലിച്ചുകൊണ്ടിരിക്കുന്നു.ഭൂഗര്ഭജലം പാറകളുടെയും മണ്ണിന്റെയും പാളികളിലൂടെ സാവധാനം സഞ്ചരിചുകൊണ്ടിരിക്കുന്നു. ഇത്തരംപാളികളെ ജലവാഹിനികള്എന്നുപറയുന്നു.ജലം അതിന്റെ യാത്രയില്താഴോട്ടും ഇറങ്ങിക്കൊണ്ടിരിക്കുന്നു. അത് ഭൂഗര് ജലവിതാനത്തോട് ചേരുന്നു.ജലത്തിന്റെലഭ്യത, മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം എന്നിവ ജലത്തിന്റെ യാത്രയേയും ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.ജല സ്രോതസ്സിന്റെ പ്രധാന ഭാഗം ഭൂഗര്ഭജലമാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടമാകുന്നു. കൂടുതല്പമ്പ് ചെയ്താല്സമീപപ്രദേശങ്ങളിലെ ജലവിതാനം താഴും, കിണറുകള്വറ്റി പോകും.
തീര പ്രദേശങ്ങളില്ഭൂഗര് ജലവിതാനം സ്വാഭാവിക അവസ്ഥയില്നിന്ന്താഴ്ന്ന്പോയാല്അവിടേക്ക് ഉപ്പുവെള്ളം കയറി ബാക്കിയുള്ള വെള്ളവും ഉപ്പുവെള്ളമായി മാറും.ഭൂഗര്ഭജലം ഒരിക്കല്മാലിനീകരിക്കപ്പെട്ടാല്ശുദ്ധീകരിക്കുക എളുപ്പമല്ല.ഭൂമിയില്ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളമാണ്.ലഭ്യമാകുന്ന വെള്ളത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗര്ഭജലമായും സ്ഥിതി ചെയ്യുന്നു.)അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്ക്ക് ഉപയോഗിക്കാന്കഴിയുന്നത്.ലോകജനസംഖ്യപ്രതിവര്ഷം 85 ദശലക്ഷം വീതം വര്ദ്ധിക്കുന്നു.ലോകത്ത് ഉപയോഗിക്കുന്ന ജലത്തിന്റെ അഞ്ചില്ഒരു ഭാഗം ഭൂഗര്ഭജല സ്രോതസ്സുകളില്നിന്നാണ് ലഭിക്കുന്നത്.ആഗോലതലത്തിലായാലും ദേശീയതലത്തിലയാലും സംസ്ഥാനതലത്തിലായും ജലലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൌരവപ്പെട്ട പ്രേശ്നമാണ്.(നമ്മുടെ നാട്ടില്മഴക്കാലത്ത് പോലും കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളുണ്ട്.)
രാഷ്ട്രങ്ങള്തമ്മിലും (ഉദാ. ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ ) സംസ്ഥാനങ്ങള്തമ്മിലും (ഉദാ. കാവേരി നദീജലതര്ക്കം, മുല്ലപ്പെരിയാര്പ്രശ്നം) പ്രദേശങ്ങള്തമ്മിലും വെള്ളം സംബന്ധിച്ച് തര്ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു.എല്ലാവര്ക്കും അവകാശപ്പെട്ട വെല്ലാന്ചിലര്കയ്യടക്കി വെള്ളത്തെ കച്ചവടച്ചരക്കാക്കിക്കൊണ്ടിരിക്കുന്നു. ചിലര്അമിതമായി ചൂഷണം ചെയ്യുന്നു.കുന്നിടിക്കലും, മണ്ണെടുക്കലും, വയല്നികത്തലും, മണലൂട്ടലും വനനശീകരണവും ജലാശയങ്ങള്നികത്തലും ജലപ്രെശ്നമായി ഇപ്പോഴും ഗൌരവമായി പരിഗണിക്കപ്പെടുന്നില്ല. ഇതെല്ലാം ജനം നിസ്സംഗതയോടെ കയ്യും കെട്ടി നോക്കി കാണുന്നു.

പ്രൊഫ. ജോൺ കുരാക്കാർ






No comments: