കുടിവെള്ളവും മലിനീകരണവും
Prof. John Kurakar
കുടിവെള്ളം സുരക്ഷിതവും ജനങ്ങള്ക്ക്സ്വീകാര്യവും ആകണം. കലക്കല്, നിറം, ഇഷ്ടപ്പെടാത്ത രുചി, മണം, രോഗാണുക്കള്, അപകടകരമായ രാസവസ്തുക്കള് ഉണ്ടാകാന് പാടില്ല. ആവശ്യമായ ധാതു ലവണങ്ങള് ഉണ്ടായിരിക്കുകയും വേണം.സുരക്ഷിതമായ കുടിവെള്ളം പൌരന്റെ അവാകാശമാണ് .പ്രകൃതി നല്കുന്ന സുരക്ഷിതമായ വെള്ളം മലിനപ്പെടുത്താന് മനുഷ്യര്ക്ക് എന്ത് അവകാശം? ഈ ചോദ്യത്തില് നിന്നാണ് ഏതൊരു പൌരന്റെയും അവകാശമായി ഐക്യരാഷ്ട്ര സംഘടന തന്നെ പ്രഖ്യാപിചിട്ടുള്ളത്. ഈ അവകാശബോധം ഓരോരുത്തര്ക്കും ഉണ്ടായാല് മാത്രമേ ജലമാലിനീകരണത്തിനെതിരെയും അമിതചൂഷണത്തിനെതിരെയും പ്രതികരിക്കാനും പ്രവര്ത്തിക്കാനും കഴിയൂ. അതുപോലെ ജലസംരക്ഷണത്തിന് വിരുദ്ധമായ പ്രവൃത്തികളില് നിന്ന് പിന്മാറുകയും അത്തരം പ്രവൃത്തികള് ചെയ്യുന്നവര്ക്കെതിരായി പ്രതികരിക്കുകയും ചെയ്യുകയുള്ളു.
എന്തുകൊണ്ടാണ് കുടിവെള്ളം അവകാശമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്? അത് ഒരാളുടെ ജീവിതാവശ്യം എന്നതിനോടൊപ്പം അന്തസ്സിന്റെ പ്രതീകവുമാണ്. കുടിവെള്ളം കിട്ടാതിരിക്കുന്നതും കുടിവെള്ളത്തിനു വേണ്ടി അലയേണ്ടി വരുന്നതും മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കേണ്ടി വരുന്നതും ഒരാളുടെ അഭിമാനത്തിന് ക്ഷതമെപ്പിക്കുന്നത് കൂടിയാണ്. മാത്രമല്ല അത് കിട്ടാതിരുന്നാല് ജീവിതം ദുരിതപൂര്ണമാകും, മലിനജലമാണ് കിട്ടുന്നതെങ്കില് രോഗത്തിനും മരണത്തിനും അടിമപ്പെടുകയും ചെയും. അതിനാല് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം ഉയര്ത്തുന്നത് തന്നെയാണ്.
വെള്ളത്തിന്റെ പി.എച്ച്.മൂല്യം അനുവദനീയമായ അളവില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയോ വെള്ളത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ജൈവ ഘടകങ്ങളോ (കോളീഫോം, ഇ-കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ (കാത്സ്യം കാര്ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്ഫേറ്റ്, നൈട്രേറ്റ് മുതലായവ) ഉണ്ടായിരിക്കുകയോ ചെയ്താല് ആ വെള്ളം മലിനജലമാണ്. കുടിക്കാന്‍ പറ്റിയ സുരക്ഷിതവെള്ളമല്ല.രാസഘടകങ്ങളാലും ഉപ്പുവെള്ളത്താലും മലിനമാകുന്ന ജലസ്രോതസ്സ് മനുഷ്യന്റെ മാത്രമല്ല ആ പ്രദേശത്തുള്ള സസ്യങ്ങളുടെയും മൃഗങ്ങളുടെയും നിലനില്പ്പിനു തന്നെ ഭീഷണിയാകുന്നു.
മലിനജലം ഉപയോഗിക്കുന്നത് മൂലം മനുഷ്യര്ക്ക് പലവിധ രോഗങ്ങള്‍ പിടിപെടുന്നു.
ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെടുന്നത് വെള്ളത്തിലെ ജൈവാണുക്കള്‍ മൂലമാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, പോളിയോ, മഞ്ഞപ്പിത്തം, ഗിന്നിപ്പുഴു രോഗം, കുടല്രോഗങ്ങള്‍, സ്കിസ്സ്റ്റോസോമിയാസ്സിസ് എന്നീ രോഗങ്ങള്‍ ഇതുമൂലം ഉണ്ടാകാനിടയുണ്ട്.നിശ്ചിത അളവില്‍ കൂടുതല്‍ രാസാപദാര്ത്ഥങ്ങള് കുടിവെള്ളത്തിലടങ്ങിയാല് മാരകരോഗങ്ങളായ കാന്സര്‍, നാഡിവ്യൂഹത്തകര്ച്ച, ശ്വാസകോശരോഗങ്ങള്‍, തലച്ചോര്‍-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയും ത്വക്ക് രോഗങ്ങള്‍ , പെശീഷയം, തളര്വാതം, എല്ലുകള്ക്കും പല്ലുകള്ക്കും തകരാറ് എന്നിവയും കൂടാതെ വൈകല്യമുള്ള കുട്ടികളുടെ ജനനവും ഉണ്ടാകാനിടയുണ്ട്.
വ്യാവസായിക മലിനീകരണം- വ്യാവസായശാലകളില് നിന്ന് സംസ്കരിക്കപ്പെടാതെ രാസമാലിന്യങ്ങള്‍ അടങ്ങിയ മലിനജലം അതേപടി പുറത്തേക്ക് വിടുന്നതും അത് ജലാശയങ്ങളില്‍ എത്തുന്നതും ആണ് ഏറ്റവും മാരകമായ ജലമലിനീകരണം. വ്യവസായശാലകളില്‍ ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ അതിന്റെ പരിസരത്ത് തന്നെ കൂട്ടിയിടുന്നതും മാരകമായ അവസ്ഥ സൃഷ്ടിക്കുന്നു. മഴക്കാലത്ത് അവിടെ നിന്ന് ഒലിച്ചു വരുന്ന ന്‍=വെള്ളം സമീപത്തെ ജലാശയങ്ങളില്‍ എത്തുന്നു.നഗരമാലിന്യം മൂലമുള്ള മലിനീകരണം – കേരളത്തില്‍ വ്യാപകമായി നിലനില്ക്കുന്ന പ്രശ്നമാണ് നഗരമാലിന്യം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഈ പ്രശ്നം നിലനില്ക്കുന്നു. കഴിയുന്നുടത്തോളം ഉറവിടത്തില്‍ സംസ്കരിക്കാതെ അങ്ങിങ്ങ് ചിതരിക്കിടക്കുകയും പലകേന്ദ്രങ്ങളില്‍ ശേഖരിക്കപ്പെട്ടു സംസ്കരിക്കപ്പെടാതെ കിടക്കുന്ന കാഴ്ച സാധാരണമാണ്. മഴക്കാലത്ത് ഇവ ഗുരുതരമായ ജലമലിനീകരണത്തിനിടയാക്കുന്നു.
കൃഷിയിടങ്ങളില്‍ നിന്നുള്ള മലിനീകരണം കൃഷിയിടങ്ങളില്‍ പലയിടത്തും അശാസ്ത്രീയമായും അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുകയാണ്. അവ വളരെ വേഗം ജലാശയങ്ങളിലും ജലവാഹിനികളിലും എത്തി ഉപരിതല ജലവും ഭൂഗര്‍ഭ ജലവും മലിനമാക്കുന്നു. കൂടാതെ മണ്ണും മലിനമാക്കുന്നു.കക്കൂസ് മാലിന്യം മൂലമുള്ള മലിനീകരണം – വീടുകള്‍, ഫ്ലാറ്റുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഹോസ്റലുകള്‍ തുടങ്ങി മനുഷ്യവാസമുള്ളിടത്തെല്ലാം മല-മൂത്ര വിസര്ജനം നടക്കുന്നു. എല്ലായിടത്തും ഈ വിസര്‍ജ്യങ്ങള്‍ ടാങ്കുകളിലോ പിറ്റുകളിലോ ശേഖരിക്കുന്നു. സുരക്ഷിതമല്ലാത്ത അകലങ്ങളിലുള്ള (കക്കൂസ് ടാങ്കും കിണര്‍/ജലസ്രോതസ്സ് തമ്മിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം മണ്ണിന്റെ ഘടന അനുസരിച്ച് 7.5 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ ആണ്) കിണറില്‍/ജല്സ്രോതസ്സില് ഈ കക്കൂസ് മാലിന്യം എത്തുന്നു. ഈ അവസ്ഥ മൂലം കേരളത്തിലെ ഭൂരിഭാഗം കിണറുകളും മനുഷ്യമാലിന്യത്താല് മലിനീകരിക്കപ്പെടുന്നു.കക്കൂസ് ടാങ്കുകളിലെ മാലിന്യം സമീപത്തുള്ള ഉപരിതല-ഭൂഗര്ഭജല വാഹിനികളിലും എത്തുന്നു. ഈ ജലവാഹിനികള്‍ വഴി കക്കൂസ് ന്‍=മാലിന്യങ്ങള്‍ ജലാശയങ്ങളിലെത്തുന്നു. അങ്ങനെ ജലാശയങ്ങള്‍ മലിനീകരിക്കപ്പെടുന്നു. ചിലയിടത്തെങ്കിലും പ്രധാനമായും ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ നിന്ന് കാക്കൂസ് മാലിന്യം നേരിട്ട തോട്ടിലെക്കോ പുഴയിലെക്കോ തള്ളുന്നു.തുറസ്സായ സ്ഥലങ്ങളില്‍ മല-മൂത്ര വിസര്ജനം (കുടിയെറ്റത്തോഴിലാളികള് ഏറെയുള്ള പ്രദേശങ്ങളില്‍) നത്തുന്നത് മൂലവും ജലം മലിനീകരിക്കപ്പെടുന്നു.
വ്യാവസായിക-ദ്രവ-ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഇന്നുസംവിധാനമുണ്ട്. നിയമവ്യവസ്തയുമുണ്ട്. യാതൊരു കാരണവശാലും വ്യാവസായികശാലയിലെ മാലിന്യങ്ങള്‍ അതേപടി കൂട്ടിയിടാനോ അതേപടി പുറത്തേക്ക് തള്ളാനോ അനുവദിക്കരുത്. അത് നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതമാണ് തകര്ക്കുക.നഗരമാലിന്യങ്ങള്‍ ഏറെയും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതും നമ്മുടെ തെറ്റായ ശുചിത്വ ബോധം കൊണ്ട് വലിചെറിയുന്നതുമാണ്. അതിനാല് മാലിന്യങ്ങള്‍ കുറയ്ക്കാനും അവരവര്‍ ഉണ്ടാക്കുന്ന മാലിന്യം സ്വയം ഉറവിടത്തില്‍ തന്നെ സംസ്കരിക്കാനുമുള്ള യഥാര്ത്ഥ വിദ്യാസമ്പന്നരുടെ സംസ്കാരം നാം പുലര്ത്തണം. സംസ്കരിക്കാന്‍ കഴിയാത്തവ നിശ്ചിതസ്ഥാനങ്ങളില്‍ മാത്രം നിക്ഷേപിച്ച് അധികൃതരുമായി സഹകരിക്കണം. ജൈവ- അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീടുകള്‍, ഹോട്ടലുകള്‍, കടകള്‍, അറവ്ശാലകള്‍, കല്യാണമന്ധപങ്ങള്‍, ഇറച്ചി കടകള്‍ , കോഴി- പന്നി ഫാമുകള്‍ തുടങ്ങിയവയില്‍ നിന്ന് മാലിന്യങ്ങള്‍ ഓടാകളിലേക്കും ജലാശയ പരിസരങ്ങളിലേക്കും തള്ളുന്നവരേയും പൊതുസ്ഥലങ്ങളില്‍ കൊണ്ട് വന്ന് അവിടെ രഹസ്യമായി നിക്ഷേപിക്കുന്നവരെയും അതാതു പ്രദേശത്ത് ജനങ്ങളുടെ സ്ക്വാഡുകള്‍ രൂപീകരിച്ച് കയ്യോടെ പിടികൂടണം. അങ്ങനെയുള്ളവര്ക്കെതിരെ കര്ശനനടപടി എടുക്കാന്‍ അധികൃതരെ പ്രേരിപ്പിക്കണം..
കൃഷിയിടങ്ങളില്‍ എന്തെല്ലാം രാസവസ്തുക്കളും കീടനാശിനികളും ആണ് ഉപയോക്കുന്നത്, എത്രമാത്രം അളവില്‍ ഉപയോഗിക്കുന്നു- ഇതിന്റെ കണക്കെടുക്കണം. അനിയന്ത്രിതമായ ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയും മാരകമായ കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കപ്പെടുക യും ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും കര്ഷകരുമായി ആലോചിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗ്രാമസഭ/വാര്ഡ്സഭ ശ്രമിക്കേണ്ടതാണ്. ജൈവവള- ജൈവകീടനാശിനി ഉപയോഗം പ്രോസ്താഹിപ്പിക്കേണ്ടതുമാണ്.കക്കൂസുകള്‍ വീട്ടിലായാലും മറ്റെവിടെയായാലും ജല്സ്രോതസ്സില് നിന്ന് നിശ്ചിത അകലത്തിലാണോ എന്ന് ഗ്രാമസഭാങ്ങള്ക്ക് പരിശോദന നടത്തി കണ്ടെത്താവുന്നതാണ്. അങ്ങനെയെങ്കില്‍ അവ നിശ്ചിത അകലത്തിലും സുരക്ഷിതമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടക്കേണ്ടതാണ്.കക്കൂസുകള്‍ വൃത്തിയാക്കുന്നതിനു രാസവസ്തുക്കള് അടങ്ങുന്ന കീടനാശിനികള്‍ (ക്ലീനിംഗ് ലോഷന്‍, ക്ലീനിംഗ് പൌഡര്‍ എന്നിവ ) ഉപയോഗിക്കുന്നത് കക്കൂസ് മാലിന്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്ന് ഗ്രാമസഭകളിലൂടെ/വാര്ഡ്സഭകളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണം.വീടുകളില്‍ നിന്നോ മറ്റ് സ്ഥാപങ്ങളില്‍ നിന്നോ അഴുക്ക് വെള്ളം ഓടകളിലേക്ക് ഒഴുക്കിവിടുന്നതോ എന്ന് പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയുണ്ടെങ്കില്‍ അത് കര്ശനമായി തടയാന്‍ നടപടികളെടുക്കണം. (grey water, black water എന്നിവ സംസ്കരിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ് പോംവഴി).
പൊതുസ്ഥലങ്ങളിലുണ്ടാകുന്ന അഴുക്ക് വെള്ളം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികള്‍ പ്രാദേശിക സര്‍ക്കാരുകള്‍ കൈക്കൊള്ളണം. ഇതിനാവശ്യമായ ജനകീയ ഇടപെടലുകള്‍ നടത്തേണ്ടതാണ്.
കലക്കവെള്ളത്തെ 10-14 ദിവസം അനക്കാതെ വെച്ചും മുരിങ്ങക്കായ്, നെല്ലിക്ക ഉണക്കിപ്പോദിച്ച പൊടി, തുടങ്ങിയവ കലക്കവെള്ളത്തില്‍ കലക്കിയും കലക്കവെള്ളം ഒരു പരിധി വരെ സുരക്ഷിതമാക്കവുന്നതുമാണ്.ജലസ്രോതസ്സുകള്ക്ക് സമീപം വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടോ ഇന്നു പരിശോധിക്കുകയും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.കിണര്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം കിണര്‍ വെള്ളം ഒരു പരിധിവരെ സുരക്ഷിതമാക്കവുന്നതാണ്.
ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് കിണര്‍ അണുവിമുക്തമാക്കല്‍ (1000 ലിറ്ററിന് 2-5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ഉപയോഗിക്കേണ്ടത്) ഇരുമ്പിന്റെ അംശം കുറയ്കാനും ക്ഷാരത കുറയ്ക്കാനും കൂടി ബ്ലീച്ചിംഗ്പൌഡര് സഹായകരമാണ്.ചുറ്റുമതില്‍ നിര്‍മിച്ച് ഉപരിതല അഴുക്ക് വെള്ള പ്രവേശനം തടയല്‍.കിണറിനു സമീപം അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്
കിണറിന് സമീപം അലക്ക്, കുളി, പാത്രം കഴുകല്‍ തുടങ്ങിയവ ഒഴിവാക്കല്
ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് (നെല്ലിക്ക, നെല്ലിവൃക്ഷശാഖ, ഗ്രാംമ്പു, ജാതിക്ക, മാതളം, ചുക്ക്, ശതാവരി മുതലായവ) കുടിവെള്ളത്തിന്റെ നിറം, ഗന്ധം, കാഠിന്യം എന്നിവമാറ്റാവുന്നതാണ്.കൃഷ്ണതുളസിയുടെ ഇല ചതച്ച് നീരാക്കി വെള്ളത്തില്‍ ഒഴിച്ചാല്‍ കോളീഫോം ബാക്ടീരിയയുടെ അളവ് കുറക്കാന്‍ സാധിക്കുന്നതാണ്.ചിരട്ടയുടെ കരി ഉപയോഗിച്ച് വെള്ളത്തിലെ നൈട്രേറ്റ്, കീടനാശിനികള്‍ എന്നിവയുടെ അളവ് കുറയ്ക്കാവുന്നതാണ്.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment