Pages

Sunday, July 17, 2016

KERALA AND RAINWATER HARVESTING(കേരളവും മഴവെള്ള സംഭരണവും)

കേരളവും
മഴവെള്ള സംഭരണവും 

44 നദികള്‍, രണ്ട് മണ്സൂണുകള്‍, പച്ചപുതച്ച ഭൂപ്രകൃതി, കായലുകളുടെ സമ്പന്നത. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതകള്കേരളത്തിന് മാത്രം സ്വന്തം. പ്രത്യേകതകള്ശാസ്ത്രീയമായി വിനിയോഗിച്ചാല്ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായി കേരളത്തിന് വളരാൻ  കഴിയും .മഴക്കാലം കഴിഞ്ഞാൽ ജലക്ഷാമമാണ് .കിണറുകളിലെ ജലനിരപ്പ് ഓരോ വർഷവും താഴുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം ഇതുതന്നെയാണ് സ്ഥിതി. അതികഠിനമായ വരൾച്ചയും ജലക്ഷാമവും വിദൂരത്തല്ല എന്നതിന്റെ സൂചനയാണിത്.മഴ തിമിര്ത്ത് പെയ്യുമ്പോള്കമ്പിളിപ്പുതപ്പിനുള്ളില്ചുരുണ്ടു കൂടുന്ന മലയാളി, പെയ്തു തീരുന്ന മഴവെള്ളമൊക്കെയും എവിടെപ്പോകുന്നു എന്ന് ആലോചിക്കുന്നില്ല. ഒരു ആണ്ടിലേക്കുള്ള ദൈവത്തിന്റെ കാരുണ്യ സൗഭാഗ്യമാണ് ജൂണില്തുടങ്ങി ഏതാനും മാസം പെയ്യുന്ന മഴയെന്നും കാരുണ്യത്തെ പാഴാക്കിക്കളയാതെ നാളേക്ക് വേണ്ടി കരുതിവെക്കണമെന്നുമുള്ള ചിന്ത ബഹുഭൂരിപക്ഷം മലയാളിക്കുമില്ല. കൊടും വേനലില്ഉരുകിയൊലിക്കുമ്പോള്വേഴാമ്പലിനെപ്പോലെ ഒരു തുള്ളി മഴവെള്ളത്തിന് വേണ്ടി പ്രാര്ത്ഥനാപൂര്വ്വം കാത്തിരിക്കുകയും എന്നാല്രണ്ടു നാള്തുടര്ച്ചയായി മഴ പെയ്യുമ്പോള്‍ 'ഇതെന്തൊരു മഴ' എന്ന് പറഞ്ഞ് മഴയെ ശപിക്കുകയും ചെയ്യുന്ന പതിവ് മലയാളികളുടെ പ്രത്യേകതയാണ് . മഴയത്ത് യാത്ര തുടരാനാവാതെ അഞ്ചു മിനിട്ട് നേരം ഏതെങ്കിലും കടത്തിണ്ണയില്നില്ക്കേണ്ടി വരുമ്പോള്മഴയോട് വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങുന്ന മനസ്സ് തന്നെയാണ് മലയാളിക്കിപ്പോഴും. പെയ്യുന്ന ഓരോ തുള്ളിയും നാളേക്കുള്ള സൗഭാഗ്യമാണെന്ന് അവന്ചിന്തിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് മഴവെള്ള സംഭരണമെന്ന മഹത്തായ ദൗത്യം നിര്വഹിക്കാതെ പലരും ഒഴിഞ്ഞു മാറുന്നത്.
ഇക്കഴിഞ്ഞ വേനലിലടക്കം നാം കണ്ടത് പ്രകൃതി തിരിച്ചടിക്കുന്നതിന്റെ ചെറിയൊരു സൂചന മാത്രം. മഴവെള്ളം കരുതി വെക്കാനുള്ള നടപടികള്ത്വരിതപ്പെടുത്തിയില്ലെങ്കില്നാളെ തൊണ്ട നനക്കാന്ഒരു തുള്ളി വെള്ളമില്ലാതെ അലയുന്ന ലാത്തൂരിലടക്കമുള്ള ജനതയുടെ കൊടിയ ദുരിതം നമ്മുടെ നാട്ടിലും പടികടന്നെത്തും. ഒരു കുടം വെള്ളത്തിനായി നൂറു കണക്കിനാളുകള്മൂന്നും നാലും ദിവസങ്ങള്കാത്തിരിക്കുന്ന ചിത്രം നമുക്കിന്ന് വര്ത്തമാന പത്രങ്ങളിലെ ഒരു കാഴ്ച മാത്രമാണ്. അത്തരം ദയനീയമായ ഒരവസ്ഥയിലേക്ക് നാം എത്തപ്പെടാതിരിക്കാന്ആസൂത്രിതമായ നടപടികള്ആലോചിക്കേണ്ടിയിരിക്കുന്നു. മഴവെള്ള സംഭരണത്തിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങള്ക്ക് ഓരോ വ്യക്തിയും മുന്ഗണന നല്കണം.
പ്രകൃതിയില്നിന്ന് ലഭിക്കുന്ന മഴവെള്ളം വളരെ ശുദ്ധമാണ്. പറമ്പിലും ടെറസിലും വീഴുന്ന മഴയെ എങ്ങനെയൊക്കെ സംഭരിച്ച് വെക്കാമെന്ന ചിന്തയും അതോടനുബന്ധിച്ചുള്ള പ്രവര്ത്തനവുമാണ് ഓരോ ആളുകളില്നിന്നും ഉണ്ടാവേണ്ടത്.മഴവെള്ളത്തിന്റെ ഓരോ തുള്ളിയും സംരക്ഷിച്ചു വയ്ക്കുകയെന്നതാണ് പ്രതിസന്ധി മറികടക്കാനുള്ള മാർഗം. പുതിയതായി പണിയുന്ന വീടുകളിൽ മഴവെള്ള സംഭരണി നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നതും പശ്ചാത്തലത്തിലാണ്. 2000 സ്ക്വയർഫീറ്റിൽ കൂടുതൽ വിസ്തീർണമുള്ള വീടുകളിലാണ് ഇപ്പോൾ മഴവെള്ള സംഭരണി നിർബന്ധമാക്കിയിരിക്കുന്നത്. നിയമം എന്ന നിലയിലല്ല സാമൂഹിക പ്രതിബദ്ധത എന്ന രീതിയിൽത്തന്നെ മഴവെള്ള സംഭരണി ഒരുക്കുവാനുള്ള മനസ്സാണ് കൂടുതല്അഭിലഷണീയം....പ്രതിവർഷം 3000 മുതൽ 5000 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശമാണ് മലയാളിക്ക് വേണ്ടത് .. ഒരു കുടുംബത്തിന് ആവശ്യമായമുഴുവൻ ജലവും മഴയിൽ നിന്നുതന്നെ സംഭരിക്കാനാകും. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 10,000 ലീറ്ററിന്റെ മഴവെള്ള സംഭരണി മതിയാകും. മൂന്ന് മാസത്തേക്ക് കുടിക്കാനും പാചക ആവശ്യത്തിനുമുള്ള വെള്ളം ഇതിൽനിന്ന് ലഭിക്കും. ആറ് മുതൽ  എട്ട് അംഗങ്ങൾ വരെയുള്ള കുടുംബത്തിന് 20,000 ലീറ്ററിന്റെ മഴവെള്ള സംഭരണി ആവശ്യമായി വരും.
മഴവെള്ള സംഭരണി നിർമിക്കുന്നതിന് ഗവൺമെന്റിൽനിന്ന് സബ്സിഡി ലഭിക്കും. ബന്ധപ്പെട്ട പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ ആണ് അപേക്ഷ നൽകേണ്ടത്. വ്യത്യസ്തമായ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് തദ്ദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സബ്സിഡി അനുവദിക്കും .മേൽക്കൂരയിൽനിന്നുള്ള വെള്ളം ശേഖരിക്കാൻ പാകത്തിന് വീടിനടുത്തുതന്നെ മഴവെള്ള സംഭരണി നിർമിക്കുന്നതാണ് നല്ലത്. സ്ഥലലഭ്യത അനുസരിച്ച് ഭൂമിക്കു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന രീതിയിലോ ഭൂമിക്കടിയിൽ വരുന്ന തരത്തിലോ സംഭരണി നിർമിക്കാം. സ്ഥലം ഒട്ടുമില്ലാത്തിടത്ത് കാർപോർച്ചിനടിയിലും മുറിക്കുള്ളിലുമൊക്കെ മുറിക്കുള്ളിലുമൊക്കെ വരുന്ന രീതിയിൽ സംഭരണി നിർമിക്കാവുന്നതാണ് .മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുകയാണ്മഴവെള്ള സംഭരണം എന്ന പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ചൈനയിലും ബ്രസീലിലും പുരപ്പുറത്തു നിന്നും ശേഖരിക്കുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നേരത്തെ തന്നെ നിലവിലുണ്ട്.


പ്രൊഫ. ജോൺ കുരാക്കാർ

No comments: