TURKISH MILITARY ATTEMPTS COUP:
WORLD LEADERS CONDEMN ATTACK
തുർക്കിയിൽ സൈനിക അട്ടിമറി ശ്രമം പരാജയപ്പെടുത്തി; മരണം 161 ആയി
Members of
Turkey’s armed forces said they had taken control of the country Friday as
explosions, gunfire and a reported air battle between loyalist forces and coup
supporters erupted in the capital.Turkey’s president remained defiant and
called on people to take to the streets to show support for his embattled
government.
A few hours
earlier, the Turkish Prime Minister said a group within Turkey’s military
has engaged in what appeared to be an attempted coup.
Leaders from
across the world have condemned the coup and urged people to support the
democratically elected government:US President Barack Obama: All parties in Turkey should support
democratically-elected government, show restraint
അങ്കാറ: തുര്‍ക്കിയില്‍
ഉര്ദുഗാന് സർക്കാറിനെ
അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കാന്‍
ഒരു വിഭാഗം സൈനികര്‍
നടത്തിയ അട്ടിമറി ശ്രമം
പരാജയപ്പെട്ടു. വെള്ളിയാഴ്ച രാത്രി
തുടങ്ങിയ അട്ടിമറി നീക്കം
ഏകദേശം ആറ് മണിക്കൂറിനു
ശേഷമാണ് പരാജയപ്പെടുത്തിയത്.
സൈന്യവും വിമത സൈനികരും
തമ്മിൽ നടന്ന രൂക്ഷമായ
ഏറ്റുമുട്ടലിൽ 47 സിവിലിയന്മാരും 104 വിമതസൈനികരും
കൊല്ലപ്പെട്ടു. 2,839 വിമത സൈനികരെ
കസ്റ്റഡിയിലെടുത്തു. 700 സൈനികർ
പൊലിസിനു മുമ്പാകെ കീഴടങ്ങി.
1,440 പേർക്ക് പരിക്കേറ്റു.
വിമത സൈനികരുടെ
പ്രവർത്തി രാജ്യദ്രോഹമാണെന്നും
അതിനവർ വലിയ വില
നൽകേണ്ടി വരുമെന്നും പ്രസിഡൻറ്
ഉര്ദുഗാന് വ്യക്തമാക്കി.
രാജ്യത്ത് നിന്ന് പുറത്താക്കിയ
ഗുലന് എന്ന പുരോഹിതനാണ്
അട്ടിമറി ശ്രമത്തിന് പിന്നിലെന്നും
അതിന് ശ്രമിച്ചവര്‍ വലിയ
വില നല്കേണ്ടിവരുമെന്നും
ഉര്ദുഗാന് ഇസ്തംബൂളില്‍
വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ്
ഒരു വിഭാഗം സൈനികര്‍
ദേശീയ ഇന്്റലിജന്്റ്സ്
ആസ്ഥാനം പിടിച്ചെടുക്കുകയും
രാജ്യത്ത് പട്ടാള ഭരണം
ഏര്പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും
ചെയ്തതത്. വ്യോമസേന ആസ്ഥാനത്തെ
ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ്
അട്ടിമറിക്ക് തുടക്കമിട്ടത്. രാജ്യത്തെ
വിമാനത്താവളവും പ്രധാന റോഡുകളും
പാലങ്ങളും കൈവശപ്പെടുത്തിയതിനു
ശേഷമാണ് സൈന്യം അധികാരം
പിടിച്ചെടുത്തതായ അവകാശവാദവുമായി ടെലിവിഷൻ
ചാനലുകളിലൂടെ രംഗത്തെത്തിയത്.
തുര്‍ക്കിയില്‍ സമാധാന സമിതി രൂപികരിച്ചതായും പട്ടാള നിയമം നടപ്പാക്കിയതായും പ്രഖ്യാപിച്ച സൈന്യം രാജ്യത്ത് കര്ഫ്യൂ നടപ്പാക്കിയതായും അറിയിക്കുകയായിരുന്നു. സൈനികതലത്തിലുള്ള പീസ് കൗണ്സിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഈ സമയത്ത് പ്രസിഡൻറ് ഉര്ദുഗാന് അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം ഇംസ്തംബൂളിലെത്തിയ ഉർദുഗാൻ അട്ടിമറിക്കെതിരെ തെരുവിലിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് കർഫ്യൂ വകവെക്കാതെ ആയിരക്കണക്കിന് ആളുകൾ തെരുവിലേക്കൊഴുകി. പിന്നീട് ഉർദുഗാൻ അനുകൂല സൈന്യം ഇന്്റലിജന്്റ്സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു.

തുർക്കിയിലുള്ള ഇന്ത്യക്കാര്ക്ക്
ജാഗ്രതാ നിര്ദേശം
: പട്ടാള അട്ടിമറി ശ്രമമുണ്ടായ തുർക്കിയിലുള്ള
ഇന്ത്യക്കാര്ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍
പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ പൗരന്മാർ വീടുകളിൽ തന്നെ കഴിയാനാണ് എംബസിയുടെ നിര്‍ദേശം. കൂടുതൽ സഹായങ്ങൾക്കായി ബന്ധപ്പെടാൻ ഫോൺ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.
അങ്കാറ +905303142203
ഇസ്താംബുൾ +905305671095
ഇസ്താംബുൾ +905305671095
Prof. John Kurakar

No comments:
Post a Comment