Pages

Wednesday, July 27, 2016

TRIBUTE TO APJ ABDUL KALAM ON HIS FIRST DEATH ANNIVERSARY

TRIBUTE TO APJ ABDUL KALAM ON HIS FIRST DEATH ANNIVERSARY
ഇന്ന് -ജൂലൈ 27 മുന്രാഷ്ട്രപതി അബ്ദുള്കലാമിന്റെ ചരമദിനം
India paid glorious tribute to 'People's President' APJ Abdul Kalam on his first death anniversary. Dr. Kalam had died after suffering a massive cardiac arrest during a lecture at IIM Shillong.
 ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും വന്നയാളാണ് അവുല്പകീര്ജൈനുല്ലബ്ദീന്അബ്ദുല്കലാം എന്ന അബ്ദുള്കലാം. ജനകീയ തീരുമാനങ്ങളിലൂടെജനങ്ങളുടെ രാഷ്ട്രപതിഎന്ന പേരില്അറിയപ്പെട്ടു. ഇന്ത്യന്നാഷണല്കോണ്ഗ്രസ്സും, ഭാരതീയ ജനതാ പാര്ട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്ത്ഥിയായിരുന്നു അബ്ദുള്കലാം. 2002 മുതല്‍ 2007 വരെയായിരുന്നു ഇദ്ദേഹം ഇന്ത്യന്രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിരുന്നത്ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. രാഷ്ട്രരതി ഭവന്ഉപയോഗിക്കാത്ത രാഷ്ട്രപതിയായിരുന്നു കലാം.
.എസ്.ആര്‍.ഒയുടെ ആരംഭകാലത്ത് അവിടെ പ്രവൃത്തിച്ചിരുന്ന ഏതാനും ശാസ്ത്രജ്ഞനിലൊരാളാണ് കലാം. ഇന്ത്യയുടെ ആദ്യ മിസൈല്നിര്മാണ സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം. രണ്ടാം അണുവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. ഇന്ത്യയെ വികസിത രാജ്യമാക്കുന്നവിഷന്‍ 2020’ എന്ന പദ്ധതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിസൈല്സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു കലാം.
മിസൈല്സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്കണക്കിലെടുത്താണ് ഇന്ത്യയുടെമിസൈല്മാന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്കലാം നല്കിയ സംഭാവനകള്വിലമതിക്കാനാവാത്തതാണ്.
പഠനകാലത്ത് തന്റെ പഠന ചിലവിനായി പത്രം വിറ്റിരുന്ന കലാം കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളില്സമ്മര്ദ്ദം ചെലുത്താതെ തന്നെ അവരില്ഇന്ത്യയുടെ ഭാവി അദ്ദേഹം കണ്ടിരുന്നു. നൂറ് കണക്കിന് കുട്ടികള്ക്കും കര്ഷകര്ക്കുമൊപ്പായിരുന്നു അദ്ദേഹം തന്റെ 80ാം ജന്മദിനം ആഘോഷിച്ചിരുന്നത്. കുട്ടികളള്ക്കും യുവാക്കള്ക്കും എന്നും വലിയ പ്രചോദനമായിരുന്നു കലാമിന്റെ വാക്കുകള്‍. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു എന്നായിരുന്നു അദ്ദേഹം കുട്ടികള്ക്ക് നല്കിയിരുന്ന ഉപദേശം.
നല്ലൊരു പ്രാസംഗികനും മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നയാളുമായിരുന്നു കലാം. മുഷ@മയറൗഹസമഹമാ.രീാ എന്ന അദ്ദേഹത്തിന്റെ ഇമെയിലില്അദ്ദേഹമെന്നും സജീവമായിരുന്നു. യുവാക്കള്ക്കും കുട്ടികള്ക്കും ഏറെ പ്രചോദനം നല്കിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം കേള്ക്കാന്അവര്ക്കും ഏറെ ഇഷ്ടമായിരുന്നു. കുട്ടികളുമായി എന്നും സംവാദിച്ചിരുന്ന വ്യക്തിയായിരുന്നു കലാം. അവര്ക്കുണ്ടായിരുന്ന സംശയങ്ങള്ക്ക് ലളിതമായും മനോഹരമായും അദ്ദേഹം എന്നും മറുപടി നല്കിയിരുന്നു.
മറ്റുള്ളവരോട്, അത് കുട്ടികളായാലും മുതിര്ന്നവരായാലും വളരെ വിനയത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു കലാം. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. വാരണാസി ..ടിയിലെ ഒരു കോണ്വോക്കേഷന്പരിപാടിയില്പോയ അദ്ദേഹത്തിന് അനുവദിച്ച ഇരിപ്പിടം മറ്റുള്ളവരുടെ ഇവിപ്പിടത്തെ അപേക്ഷിച്ച് വലുതായിരുന്നു, അദ്ദേഹം അത് നിരസിക്കുകയും മറ്റുള്ളവരുടേത് പേലുള്ള ഇരിപ്പിടം ആവശ്യപ്പെടുകയും ചെയ്തു.
മറ്റുള്ളവരില്നിന്ന് വളരെ വ്യത്യസ്തമായ ഹെയര്സ്റ്റൈലായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇരുവശത്തേക്കും വളരെ മനോഹരമായി ചീകിയൊതുക്കിയ മുടി പ്രത്യേക ആകര്ഷകമായിരുന്നു.

രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്ച്ചകളിലെവിടെയും പരാമര്ശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നില്‍, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളില്നില്ക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് .രാജഗോപാലും കോണ്ഗ്രസ് നേതാവ് .കെ.ആന്റണിയും. 2002ല്രാഷ്ട്രപതിഭവനില്കെ.ആര്‍.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചര്ച്ച കേന്ദ്രത്തില്.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.. സര്ക്കാര്ആരംഭിച്ചിരുന്നു. കോണ്ഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിന്സിപ്പല്സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്സാണ്ടറെ നിര്ദ്ദേശിക്കാന്ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്സാണ്ടറെ പരിഗണിക്കാന്ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോണ്ഗ്രസ് ഹൈക്കമാന്ഡ് അലക്സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുള്കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവണ്മെന്റില്റെയില്വേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ .രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരില്ക്കണ്ട് രാജഗോപാല്നിര്ദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരന്‍, ‘കലാം അയ്യര്‍’ എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാല്പ്രധാനമന്ത്രിക്കുമുന്നില്വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലര്കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താന്പ്രധാനമന്ത്രിക്കുമുന്നില്വെച്ചതെന്നും രാജഗോപാല്പിന്നീട് പറഞ്ഞിരുന്നു. . രാജഗോപാലിന്റെ നിര്ദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ് കോണ്ഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്ന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങള്ചെയ്യാന്രാഷ്ട്രപതി ഭവനില്ജോലിക്കാര്ഉള്ളപ്പോളായിരുന്നു ഇത്. 2015 ജൂലൈ 27ന് ഷില്ലോംഗില്വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യന്ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങള്‍’ എന്ന വിഷയത്തിന്റെ പേരില്കുട്ടികള്ക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോള്പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്ന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡല്ഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടര്ന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തില്വച്ച് പൂര്ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

Prof. John Kurakar

No comments: