Pages

Wednesday, July 27, 2016

ദളിതരുടെരക്ഷക്ക് സമൂഹംഒറ്റക്കെട്ടായി രംഗത്തിറങ്ങുക .

ദളിതരുടെരക്ഷക്ക് സമൂഹംഒറ്റക്കെട്ടായി രംഗത്തിറങ്ങുക .
അടുത്തകാലത്തായി ഭാരതത്തിൽ  ദളിതർ  യാതനകളിലൂടെയും വേദനകളിലൂടെയും നീങ്ങുകയാണ് .ഏറ്റവുമൊടുവില് കേട്ടത്, വടക്കന് ഡല്ഹിയില് ജനനേന്ദ്രിയത്തിനും ആന്തരികാവയവങ്ങള്ക്കും ഗുരുതരമായ ക്ഷതമേറ്റ്, ആസിഡോ കീടനാശിനിയോ ആമാശയത്തെ ദ്രവിപ്പിച്ച് വേദനയുടെ കൊടുമുടികയറിയാണ് ദളിത് പെണ്കുട്ടി മരണത്തിന് കീഴടങ്ങിയത് എന്ന വാര്ത്തയാണ്. അതിക്രമം മരണംകൊണ്ടും അവസാനിച്ചിട്ടില്ല. മുഖ്യപ്രതിയുടെ ഗുണ്ടകള് തന്റെ മകനെയും മകളെയും ഭീഷണിപ്പെടുത്തുകയാണെന്നും ആഴ്ചകളായി മകന് സ്കൂളില് പോകുന്നില്ലെന്നും ഇളയ മകളെയും അക്രമികള് തട്ടിക്കൊണ്ടുപോകുമോ എന്ന ഭയംകാരണം ഉറങ്ങാനാകുന്നില്ലെന്നും പെണ്കുട്ടിയുടെ അമ്മ ലോകത്തോട് വിളിച്ചുപറയുകയാണ്. ഭാരതത്തിലെ  ദളിത് ജീവിതം  അരക്ഷിതാവസ്ഥയിലൂടെ നീങ്ങുകയാണ് .
ഗുജറാത്തിലെ സ്ഥിതിയും അതിദയനീയമാണ് ലേക്ക് നോക്കുക. ജൂലൈ 11ന് ഗുജറാത്തിലെ സൌരാഷ്ട്രമേഖലയിലെ ഗ്രാമത്തില് ചത്ത പശുവിന്റെ തോല് ശേഖരിച്ചതിന്റെ പേരില് ദളിത് യുവാക്കളെ ഒരു കൂട്ടം  ഗോസംരക്ഷകര് കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുകയുംചെയ്തു. പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണ് പശുസംരക്ഷകര് ദളിത് യുവാക്കളെ നഗ്നരാക്കി ഇരുമ്പുദണ്ഡുകൊണ്ട് തല്ലിച്ചതച്ച് നടത്തിച്ചത്. ജൂലൈ ആദ്യം പോര്ബന്ധറിനടുത്ത് ദളിത് കൃഷിക്കാരന് പൊതു മേച്ചില്സ്ഥലത്തിനു സമീപം കൃഷിചെയ്തെന്ന് ആരോപിച്ച് സവര്ണരായ ഗ്രാമീണര് തല്ലിക്കൊന്നിരുന്നു. അഹമ്മദാബാദില് കോടതി ക്ളര്ക്കായിരുന്ന കേതന് കൊരാഡിയ എന്ന ദളിത് യുവാവ് ആത്മഹത്യചെയ്തത് ഓഫീസില് സഹപ്രവര്ത്തകരില്നിന്നും അധികാരികളില്നിന്നും നേരിടേണ്ടിവന്ന ജാതിവിവേചനത്തിലും അവഹേളനത്തിലും മനംനൊന്താണ്. ഗുജറാത്ത് ഗ്രാമങ്ങളില് ദളിതര്ക്ക് ക്ഷേത്രപ്രവേശനവുമില്ല .ചായക്കടകളിലിരിക്കാനോ ഭക്ഷണം കഴിക്കാനോ അനുവാദമില്ല. പൊതുശ്മശാനങ്ങളില് ശവസംസ്കാരം നിഷിദ്ധം. ഹരിയാനയില് ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം മറക്കാൻ കഴിയില്ല .ഹൈദരാബാദ് കേന്ദ്ര സര്വകലാശാലയിലെ രോഹിത് വെമുലയുടെ ദുരന്തം ദളിതരോടുള്ള മനോഭാവത്തിന്റെ മറ്റൊരു സൂചികയാണ്.ഗുജറാത്തിലെ ദളിത് ജനവിഭാഗത്തിന്റെ രോഷം തിളച്ചുമറിഞ്ഞു. ഇരുപതോളം ദളിത് യുവാക്കള് ആക്രമണങ്ങളില് പ്രതിഷേധിച്ച് ആത്മഹത്യക്കൊരുങ്ങി. ഒരാള് വിഷദ്രാവകം ഉള്ളില്ച്ചെന്ന് മരണമടഞ്ഞു.ദളിതര് മനുഷ്യരാണെന്നു സ്ഥാപിക്കാന് പോരാടേണ്ടിവരുന്ന അവസ്ഥയിലാണ് ഇന്നത്തെ ഇന്ത്യ.ദളിതരുടെ ജീവൻമരണ പോരാട്ടത്തിൽ  സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: