ബ്രിട്ടീഷ്പ്രധാനമന്ത്രി
തെരേസ മേയ്
Theresa
Mary May MP born 1 October 1956) is the
current Prime Minister of the United Kingdom and Leader of the Conservative
Party since July 2016. She has been the Member of Parliament (MP) for
Maidenhead since 1997. Identifying as a One-Nation Conservative and
characterised as a liberal conservative, May is expected to replace David
Cameron as Prime Minister of the United Kingdom following an audience with
Queen Elizabeth II on 13 July.
From
1977 until 1983, May worked for the Bank of England, and from 1985 until 1997
at the Association for Payment Clearing Services, also serving as a councillor
for the London Borough of Merton's Durnsford Ward. After unsuccessful attempts
to be elected to the House of Commons in 1992 and 1994, she was elected MP for
Maidenhead in the 1997 general election. May served in a number of roles in the
Shadow Cabinets of William Hague, Iain Duncan Smith, Michael Howard, and David
Cameron, including Shadow Leader of the House of Commons and Shadow Work and
Pensions Secretary. She was also the Chairman of the Conservative Party from
2002 until 2003.
സ്വന്തം സങ്കടങ്ങള്‍ ഉള്ളിലൊതുക്കി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതയായ വ്യക്തിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി തെരേസ മേയ്. നിലപാടുകളില്‍ കാര്‍ക്കശ്യവും പൊതുരംഗത്ത് മാന്യതയും പുലര്‍ത്തിയ അവര്‍ക്കു മുന്നില്‍ വെല്ലുവിളികള്‍ പലതുണ്ടായിരുന്നു. അമ്മയാകാന്‍ കഴിയാതെപോയതുപോലും പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനിടെ എതിരാളികള്‍ ആയുധമാക്കി. ഇതിനെയെല്ലാം അതിജീവിച്ച് പ്രധാനമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന അവര്‍ക്കു മുന്നില്‍ വെല്ലുവിളികള്‍ ഇനിയും ഏറെയുണ്ട്.
മുന്‍ഗാമി ഡേവിഡ് കാമറണിനൊപ്പം ബ്രെക്സിറ്റിനെ
എതിര്‍ത്തവരില്‍ ഒരാളാണ് തെരേസ മേയ്. ബ്രെക്സിറ്റിന്റെ
അനന്തരഫലങ്ങള്‍ എന്തായാലും അതിനെ നേരിട്ട് രാജ്യത്തെ നയിക്കുക എന്നതുതന്നെയാകും അവര്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ ഇടയായ ഹിതപരിശോധന ബ്രെക്സിറ്റിനെ എതിര്‍ത്ത അവര്‍ പ്രധാനമന്ത്രിയായശേഷം ഇങ്ങനെ പ്രതികരിച്ചു.
'ബ്രെക്സിറ്റ് ബ്രെക്സിറ്റ് തന്നെയാണ്'. ലണ്ടന്‍ ബ്രെക്സിറ്റ് നടപടികള്‍ ആരംഭിക്കും വരെ ഇക്കാര്യത്തില്‍
ഒന്നും ചെയ്യാനില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പിന്
മുമ്പ് സ്വീകരിച്ചിരുന്നതെങ്കിലും യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകണമെന്ന
ബ്രിട്ടീഷ് ജനതയുടെ വികാരത്തിന്
എതിരായ നടപടികള്‍ ഉണ്ടാകില്ലെന്നാണ് തെരേസ മേയുടെ നിലപാട്. പിന്‍വാതില്‍ വഴി ഇയുവില്‍ കടക്കാനുള്ള
ശ്രമങ്ങള്‍ നടത്തില്ലെന്നും വീണ്ടുമൊരു ഹിതപരിശോധന നടത്തില്ലെന്നും അവര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
1956 ഒക്ടോബര്‍ ഒന്നിന് സസെക്സിലെ ഈസ്റ്റ് ബോണില്‍ വൈദികനായ ഹുബര്‍ട്ട് ബ്രാസിയറുടെയും സെയ്ദി മേരിയുടെയും
മകളായാണ് ജനനം. മുതിര്‍ന്നപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തല്‍പ്പരയായ അവര്‍ നേരത്തെ തന്നെ പ്രധാനമന്ത്രിയാകാനുള്ള മോഹം പരസ്യമായി പ്രഖ്യാപിച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്നു ഭൂമിശാസ്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥയായെങ്കിലും പിന്നീട് രാഷ്ട്രീയത്തിലിറങ്ങി. 1992ലെ ആദ്യ മത്സരത്തില്‍ ജയിക്കാനായില്ലെങ്കിലും പിന്നീട് തുടര്‍ച്ചയായി നാലുതവണ പാര്‍ലമെന്റില്‍ എത്തി. 2002ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ അധ്യക്ഷയായി
തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍
ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ടി ഒരു വനിതയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. 2010ല്‍ കാമറണിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടി അധികാരത്തില്‍ എത്തിയപ്പോള്‍
മേയ് ആഭ്യന്തര സെക്രട്ടറിയായി.
തുടര്‍ച്ചയായി ആറുവര്‍ഷം ആഭ്യന്തര സെക്രട്ടറി പദത്തിലിരുന്ന് റെക്കോഡിട്ട ശേഷമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്
എത്തുന്നത്. 19–ാം നൂറ്റാണ്ടില്‍
രണ്ടുതവണ പ്രധാനമന്ത്രിയായ പാല്‍മേസ്റ്റണാണ് ഇതിനുമുമ്പ് ആഭ്യന്തരസെക്രട്ടറി സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി
പദത്തിലെത്തിയ ഏകവ്യക്തി.
ആഭ്യന്തര സെക്രട്ടറിയായിരിക്കെ കൈക്കൊണ്ട കര്‍ശന നിലപാടുകള്‍ പാര്‍ടിക്കുള്ളില്‍ പലപ്പോഴും അനഭിമതയാകാന്‍
ഇടയാക്കി. കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍, സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കല്‍
എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങള്‍.
എന്നാല്‍, തന്റെ നിലപാടുകളില്‍നിന്നു പിന്നോട്ടുപോകാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. മാര്‍ഗരറ്റ് താച്ചറുടെ കടുത്ത ആരാധികയായിരുന്ന അവര്‍ താച്ചറുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി
പദത്തിലേക്ക് എത്തുന്നു എന്നത് ചരിത്രനിയോഗം.ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹപാഠിയായിരുന്നു. ബേനസീറിന്റെ
സുഹൃത്തായിരുന്ന ഫിലിപ്പ് മേ പിന്നീട് തെരേസ മേയുടെ ജീവിതപങ്കാളിയായി.
Prof. John Kurakar
No comments:
Post a Comment