അഭിജ്ഞാന ശാകുന്തളം 18ന് അരങ്ങില്
ശകുന്തളയായി മഞ്ജു വാര്യര്‍;
നടി മഞ്ജുവാര്യര്‍ അഭിജ്ഞാന ശാകുന്തളം സംസ്കൃതനാടകത്തില്‍ ശകുന്തളയായി അരങ്ങിലെത്തുന്നു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിക്കുന്നത്. 18ന് വൈകിട്ട്
6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്യും. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിക്കുന്നത്. സ്വരലയയാണ് നാടകത്തിന്റെ ആതിഥേയര്‍.
കാവാലത്തിന്റെ ഐതിഹാസിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന്
മഞ്ജുവാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാവാലമാണ് നാടകത്തില്‍ പരിശീലനം നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് സംസ്കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം നാടകം അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാനായതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം സംസ്കൃത നാടകം രംഗത്ത് അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ വാര്ത്താസമ്മേളനത്തിനു മുമ്പ് നടി മഞ്ജുവാര്യര്‍ കാവാലത്തിന്റെ ഛായാചിത്രത്തില്‍ ശ്രദ്ധാഞ്ജലി അര്പ്പിക്കുന്നു.
Prof. John Kurakar

No comments:
Post a Comment