വർഗീയധ്രുവീകരണമുണ്ടാക്കാൻ ആരും ശ്രമിക്കരുത്
നിരപരാധികളെ അരുംകൊല ചെയ്യാൻ ഒരു മതസംഹിതയും ആഹ്വാനം ചെയ്യുന്നില്ല. മതങ്ങളെ ബന്ദിയാക്കി ഭീകരർ നടത്തുന്ന കൂട്ടക്കുരുതികൾ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്ന് ഇല്ലാതാക്കണം .തങ്ങളുടെ മത തത്വങ്ങൾ ശരിയായ രീതിയിൽ യുവജനങ്ങളെ പഠിപ്പിക്കണം .വളച്ചൊടിച്ച് പ്രചരിപ്പിക്കാൻ അനുവദിക്കരുത് . ഭരണകൂട നടപടികളും അനിവാര്യമാണ് . പക്ഷെ ഇതിന്റെ പേരിൽ വർഗീയധ്രുവീകരണം ഉണ്ടാകാൻ ഇടയാകരുത് .ഭീകരർക്ക് തീറെഴുതിക്കൊടുക്കാനുള്ളതല്ല ഒരു മതവിശ്വാസിയുടെയും ജീവിതം. മാനവികതയ്ക്കും സമാധാനത്തിനും സഹവർത്തിത്തത്തിനും വേണ്ടിയാണ് മതങ്ങളും വിശ്വാസങ്ങളും നിലകൊള്ളേണ്ടത്. എല്ലാ പ്രവാചകരും ഉൽബോധിപ്പിക്കുന്നതും അതുതന്നെയാണ്.
ബഹുസ്വര സമൂഹത്തില്‍ ഏതു മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്യം പൗരനുണ്ട് . മതപ്രഭാഷകരെയും പ്രചാരകരെയും തീവ്രവാദികളായി കാണരുത് ,മുദ്രകുത്തരുത് . ശരിയായ തെളിവുകൾ ഇല്ലാതെ സംശയത്തിൻറെ നിഴലിൽ നിർത്തരുത് .മാധ്യമങ്ങൾ കേരളത്തിലെ ചാരക്കേസ് മെനഞ്ഞതു പോലെ പുതിയ സ്റ്റോറികൾ സൃഷ്ടിക്കരുത് .ലോക പ്രസിദ്ധരായ മതനേതാക്കളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിനു മുൻപ് അവരെ കുറിച്ചും ,അവരുടെ പ്രഭാഷണങ്ങളെ കുറിച്ചും പഠിക്കണം .ഐഎസിന്റേ വരവോടെ ഒരു മുസ്ലിമിന് മതേതരവാദിയാണ് എന്നു തെളിയിക്കേണ്ട ഗതികേട് ഉണ്ടായിരിക്കുകയാണ് ..ഐഎസിന്റേത് ഇസ്ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നത് ഇസ്ലാമിന്റെ രീതിയല്ല .. യഥാര്ത്ഥ വിശ്വാസികള്ക്ക് നരഹത്യയെ കുറിച്ച് ആലോചിക്കാന് പോലും കഴിയില്ല .എല്ലാ മത വിഭാഗങ്ങളും യാഥാർത്ഥത്തിലുള്ള മത സംഹിതകൾ അംഗങ്ങളെ ആഴത്തിൽ പഠിപ്പിക്കാൻ ശ്രമിക്കുക .
പ്രൊഫ. ജോൺ കുരാക്കാർ

No comments:
Post a Comment