Pages

Saturday, July 16, 2016

RAMAYANA MASAM (രാമായണ മാസാചരണത്തിനു ഇന്ന് തുടക്കം)

രാമായണ മാസാചരണത്തിനു
ഇന്ന് തുടക്കം
ഇന്ന് കർക്കിടകം ഒന്ന് . ഭക്തിയും ആധ്യാത്മികതയും മനസ്സുകളില്‍ പുണ്യം നിറയ്ക്കുന്ന കര്‍ക്കടകത്തിലെ രാമായണ മാസാചരണത്തിന് ഇന്ന് ശനിയാഴ്ച തുടക്കമാകും. മനസ്സിനും ശരീരത്തിനും ശുദ്ധി പകര്‍ന്ന് ആധ്യാത്മികതയിലേക്ക് അടുപ്പിക്കാന്‍ ഇനി രാമായണ പാരായണത്തിന്റെ നാളുകളായി.
ഇനി ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധര്‍മത്തിന്റെയും സന്ദേശം നല്‍കി രാമായണ മന്ത്രങ്ങളാല്‍ നാടും നഗരവും മുഖരിതമാകും.. ഇരുട്ടില് നിന്നും വെളിച്ചത്തിലേക്കുളള പ്രയാണമാണ് രാമായണം. ഭവനങ്ങള്ക്കൊ പ്പം ക്ഷേത്രാങ്കണങ്ങളും കർക്കിടമാസത്തെ  വരവേല്ക്കാകന് ഒരുങ്ങി. പണ്ടുതൊട്ടേ കേരളീയര് കര്ക്കിങടക മാസത്തില് രാമായണ പാരായണം ചെയ്യാറുണ്ടായിരുന്നു. കര്ക്കിലടകം രാമായണമാസമായി അറിയപ്പെട്ടു തുടങ്ങിയതങ്ങനെയാണ്. രാമായണമാസത്തെ വരവേല്ക്കാടനായി പണ്ടുമുതലേ  ചില ചടങ്ങുകളും നടത്തിവന്നു.
ചേട്ടയെ പുറത്താക്കലാണ് അതിലൊന്ന്. കടന്നുപോകുന്ന മിഥുനമാസം ചേട്ട അഥവാ ജ്യേഷ്ഠയുടെ മാസമായാണ് കണക്കാക്കുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ദേവതയാണ് ചേട്ട. അശുദ്ധിയും അനീതിയും ഉള്ളിടത്താണ് ചേട്ടയുടെ വാസം. ഉള്ള ധനവും ധാന്യവും കൃഷിക്കായി ചെലവഴിച്ച് ആളുകള് പഞ്ഞം കിടക്കുന്ന മാസമാണ് മിഥുനമാസം. മിഥുനം അവസാനത്തോടെ വീടും പരിസരവും അടിച്ചുതെളിച്ച് വൃത്തിയാക്കി ചേട്ടയെ പുറത്താക്കാന് വീട്ടമ്മമാര് ഒരുക്കം തുടങ്ങും. കര്ക്കണട സംക്രമദിവസം  സന്ധ്യയോടെയാണ് ചേട്ടയെ പുറത്താക്കുക. പഴയ മുറം, പഴയ കൊട്ട, കുറ്റിച്ചൂല്, പൊട്ടിയ പെട്ടി എന്നിവയോടൊപ്പം ചേമ്പിന്ത്ണ്ട്, ചോറ്, നെല്ല്, ഉപ്പ്, മുളക്, കരിക്കട്ട, കത്തിച്ചുവെച്ച നാല് വിളക്കുതിരി എന്നിവയെല്ലാമാണ് ചേട്ടയെ പുറത്താക്കാനൊരുക്കുക.
കര്ക്കയടകം ഒന്നു മുതല് ”ശീപോതിക്കു വെക്കല്’ എന്ന ചടങ്ങിന് തുടക്കം കുറിക്കും. കഴുകി വൃത്തിയാക്കിയ മരപ്പലകയില് തേച്ചുമിനുക്കിയ ഓട്ടുരുളിയില് വെള്ളം, കത്തിച്ചുവെച്ച നിലവിളക്ക്, ദശപുഷ്പങ്ങള് എന്നിവയാണ് ശീപോതിക്ക് വെയ്ക്കുക. ശീപോതിക്ക് വച്ചശേഷം ഉച്ചയൂണൊക്കെ കഴിഞ്ഞാണ് വീട്ടില് രാമായണ പാരായണമാരംഭിക്കുക.
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തി അതിനു മുന്നില് ചമ്രം പടഞ്ഞിരുന്ന് രാമായണത്തെ തൊട്ട് വന്ദിച്ച് കര്ക്കലടകം ഒന്നാം തീയതി മുതല് പാരായണം തുടങ്ങുന്നു. കര്ക്ക്ടകത്തിലെ എല്ലാ ദിവസവും ഇതു തുടരുകയും കര്ക്കംടകം അവസാനിക്കുമ്പോള് ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങള് വിളക്കിനു മുന്നില് അര്പ്പിാച്ചു പാരായണം പൂര്ത്തി യാക്കുകയും ചെയ്യുന്നു. കര്ക്കകടകത്തിലെ എല്ലാ ദിവസവും നിലവിളക്കു കൊളുത്തുമ്പോള് കിണ്ടിയില് ശുദ്ധജലത്തോടൊപ്പം ദശപുഷ്പവും വയ്ക്കും. വാല്മീികി രാമായണമാണ് പ്രമുഖമെങ്കിലും ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണു ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മുഖ്യമായും പാരായണം ചെയ്യുക.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും ആത്മീയ സ്ഥാപനങ്ങളിലും വിവിധ പരിപാടികള് നടക്കും. രാമായണ പാരായണം, പ്രശ്‌നോത്തരി, കഥകളി, സത്സംഗം, രാമായണ ജ്ഞാന യജ്ഞങ്ങള്, നാലമ്പല തീര്ത്ഥതയാത്ര, കുട്ടികള്ക്കാ യ് കലാമേള എന്നിവ നടത്തും.
സമുദായങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില് ഭവനങ്ങള് തോറും രാമായണ പാരായണവും ഭജനയും നടക്കും.പിതൃക്കള്ക്ക്  പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്ക്കനടകത്തിലേത്. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന് കഴിയാത്തവര് കര്ക്കനടകവാവിനു ബലിയിട്ടാല് പിതൃക്കള്ക്ക്  ആത്മശാന്തി ലഭിക്കുമെന്നാണു വിശ്വാസം. തലേന്ന് ഒരിക്കല് എടുത്ത് കര്ക്ക്ടകവാവു ദിവസം കുളിച്ചു ഈറനണിഞ്ഞു ഏതെങ്കിലും തീര്ഥിഘട്ടങ്ങളിലോ ബലിതര്പ്പനണാദികള് അനുഷ്ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം.
എള്ളും പൂവും ചന്ദനവും ഉണക്കലരിയും കൊണ്ടാണ് ബലിതര്പ്പടണം നടത്തുക. മത്സ്യമാംസാദികള്, ലഹരിപദാര്ഥണങ്ങള് ഇവ വര്ജിടക്കുക. പകലുറക്കം പാടില്ല. പിതൃക്കളെ സ്മരിച്ചു കൊണ്ടുള്ള കര്ക്കാടകവാവ് ദിനത്തിലെ ബലിതര്പ്പതണം കുടുംബഅഭിവൃദ്ധിയും ഐക്യവും ദീര്ഘാിയുസ്സും പ്രദാനം ചെയ്യും. കര്ക്കണടകവാവ് ബലിതര്പ്പാണം ഇത്തവണ ഓഗസ്റ്റ് രണ്ടിനാണ്.രാമായണമാസം ആഘോഷമാക്കാന്‍ വിവിധ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രൊഫ. ജോൺ കുരാക്കാർ


No comments: