NINE OF PAKISTANI FAMILY BURNT TO DEATH IN KUWAIT HOUSE FIRE
കുവൈത്തില്‍ അഗ്നിബാധ
In Kuwait, a nine-member Pakistani family was burnt
to death when fire broke out at their home in Farwaniya area.The dead included the head of the family Muhammad Asif, his wife,
two sons, two daughters, mother, sister-in- law and a nephew.
Foreign Office spokesperson says Pakistan Embassy has deputed
officials to facilitate transportation of bodies to Mian Channu.
കുവൈത്തില്‍ വ്യാഴാഴ്ച കാലത്തുണ്ടായ തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 10 പാക് സ്വദേശികള്‍ കൊല്ലപ്പെട്ടു. എല്ലാപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഫര്‍വാനിയയിലെ ബ്ലോക്ക് രണ്ടിലാണ് അപകടം നടന്നത്.താരിഖ് എന്ന പാക് സ്വദേശിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്. കച്ചവടക്കാരനായ ഇദ്ദേഹവും സഹോദരങ്ങളും കുടുംബവുമായി താമസിക്കുകയായിരുന്ന ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്. തീപിടുത്തം മൂലമൂള്ള പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു
മരണ കാരണം എന്നാണു നിഗമനം.
അപകട സമയത്ത് ഉറക്കത്തിലായിരുന്നു എല്ലാവരും. ഇത് കാരണമാണു മരണ സംഖ്യ ഉയരാന്‍ ഇടയായത്. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗത്തിന്റെ കഠിനമായ പരിശ്രമത്തിനു ഒടുവിലാണു വീടിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരണമടഞ്ഞത്.പരിക്കേറ്റവര്‍ ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ആശുപതികളില്‍ ചികില്‍സയിലാണ്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണു അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Prof. John Kurakar
No comments:
Post a Comment