മഴക്കാലം
പനിക്കാലമായി മാറുന്നു
കേരളം ആരോഗ്യ മേഖലയില്‍ അതീവ ജാഗ്രത പുലര്ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഫ്തീരിയ രോഗം പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എച്ച് വണ്‍ എന്‍ വണ്‍ എന്ന പന്നിപ്പനി, ചിക്കുന്ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, അഞ്ചാംപനി, മഞ്ഞപ്പനി, റോസ് റിവര്‍ ഫീവര്‍ തക്കാളി പനി എന്നീ പനികള്‍ കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ് . ഇന്ന് ഡിഫ്തീരിയ (തൊണ്ടമുള്ള്) വ്യാപകമായിരിക്കുന്നു .പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കന്നുണ്ടെങ്കിലും പകര്ച്ചവ്യാധി പടര്‍ന്നാല്‍ പ്രായോഗിക തലത്തില്‍ ചികിത്സ നല്കുന്നതിലെ അസൗകര്യങ്ങളിലേക്കാണ് സര്ക്കാറിന്റെ കണ്ണ് കൂടുതല്‍ പതിയേണ്ടത്. സംസ്ഥാനത്ത്, പല രോഗങ്ങളുടെയും പ്രാരംഭ സമയത്ത് നല്കേണ്ട മരുന്നുകളുടെ ലഭ്യത കുറവാണെന്ന യാഥാര്ഥ്യം രോഗം പോലെ തന്നെ ഭീതിയുയര്ത്തുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മരുന്നുകളുടെ ക്ഷാമവും ഡോക്ടര്മാരുടെ കുറവും പരിഹരിക്കാനായില്ലെങ്കില്‍ മാരക രോഗങ്ങളാല്‍ മരിക്കുന്നവരെ കണ്ട് കണ്ണുമിഴിച്ചു നില്ക്കാനെ മാര്ഗമുണ്ടാവുകയുള്ളൂ.
മഴക്കാലം വന്നതോടെ രോഗങ്ങളെപ്പറ്റി ജനങ്ങളില്‍ ആധി വര്ധിച്ചുവരിക യാണ് .മഴക്കാലം പനിക്കാലമാവുന്ന സ്ഥിതിയാണുള്ളത്. മുമ്പെങ്ങുമില്ലാത്തവിധം സംസ്ഥാനം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ വിളനിലമാണ്. കൃത്യമായ പ്രതിരോധ പ്രവര്ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും അവയെ പൂര്ണമായും മറികടക്കാനുള്ള തീവ്രയത്നമാണ് സര്ക്കാറിന്റെ ഭാഗത്തുനിന്ന് ഇനി വേണ്ടത്. പരിസര ശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പുവരുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുമ്പോള്‍ മാരകമായ വിപത്തുകളില്‍ നിന്ന് നാടിനെ രക്ഷപ്പെടുത്താനാവും.ജലത്തിലൂടെയും കൊതുകിലൂടെയും പടരന്നുതാണ് പകര്ച്ചവ്യാധികളിലേറെയും മറ്റു കാരണങ്ങളാലുണ്ടാകുന്ന രോഗങ്ങളും മഴക്കാലത്ത് ഭീതിജനിപ്പിക്കുന്നതാണ്. ഏതുതരം പനിയാണ് പിടികൂടിയിരിക്കുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ് രോഗങ്ങളുടെ അവസ്ഥ. തിരിച്ചറിയുമ്പോഴേക്കും രോഗ തീവ്രതയെ മറികടക്കാനാവാതെ രോഗി മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു.ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചാല്‍ പനിയുടെ പിടിയില്നിന്ന് കേരളത്തെ രക്ഷിക്കാൻ കഴിയും . ആരോഗ്യം കേരളം എന്നത് സുന്ദരമായ മുദ്രാവാക്യങ്ങളിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment