Pages

Friday, July 1, 2016

HOW TO LEARN HAPPY (പഠനം രസകരമാക്കാം.)

പഠനം രസകരമാക്കാം.
ഡോ. പ്രിയ ദേവദത്ത്

ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ് പഠനം. ശാരീരികവും മാനസികവും ബുദ്ധിപരവും സാമൂഹികവുമായ അറിവുകള്കുട്ടികള്കൈവരിക്കുന്നത് പഠനത്തിലൂടെയാണ്. ലഭിക്കുന്ന അറിവുകളെ തുടര്ച്ചയായി സ്വീകരിക്കുകയും വ്യക്തമായ ധാരണ ഉണ്ടാക്കുകയും ചെയ്യുന്നത് മസ്തിഷ്കമാണ്. വീണ്ടും ഓര്ത്തെടുക്കാന്പറ്റുന്ന രീതിയിലാണ് മസ്തിഷ്കം വിവരങ്ങള്ശേഖരിക്കുന്നത്. എന്നാല്അശ്രദ്ധമായി പഠിക്കുന്ന കാര്യങ്ങളൊന്നുംതന്നെ മസ്തിഷ്കത്തില്ശേഖരിക്കാറില്ല. മനസ്സിരുത്തി താല്പ്പര്യത്തോടും ശ്രദ്ധയോടുമുള്ള വായന പഠനത്തെ മികവുറ്റതാക്കുന്ന സുപ്രധാന ഘടകമാണ്. പഠനത്തിന് കുട്ടിയുടെ സ്വമേധയായുള്ള പഠനം, അധ്യാപകന്പഠിപ്പിക്കുന്നത്, സഹപാഠികളുമായി ചര്ച്ചചെയ്ത് പഠിക്കുന്നത് എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. ഇതിനുപുറമെ കാലക്രമേണയുള്ള അനുഭവങ്ങളിലൂടെയാണ് പഠനം പൂര്ണമാകുന്നതെന്നും ആയുര്വേദം പറയുന്നു.
ഒരുക്കാം പഠനമുറി
ശബ്ദമില്ലാത്ത നല്ല വായുസഞ്ചാരമുള്ള മുറി വേണം പഠനത്തിന് തെരഞ്ഞെടുക്കാന്‍. ഭക്ഷണസാധനങ്ങള്‍, ടിവി, റേഡിയോ, മൊബൈല്ഫോണ്‍, ശ്രദ്ധതിരിക്കുന്ന ചിത്രങ്ങള്ഇവ പഠനമുറിയില്നിന്ന് ഒഴിവാക്കണം. കുട്ടികളുടെ പഠനത്തിനനുസരിച്ച് വീട്ടിലെ സാഹചര്യങ്ങള്മാറ്റണം. കുട്ടികള്പഠിക്കുമ്പോള്വീട്ടിലുള്ളവരും ടിവി കാണുന്നത് ഒഴിവാക്കാം.
ടൈംടേബിള്തയ്യാറാക്കാം
പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിന്റെയും പഠനത്തിന് ലഭിക്കുന്ന സമയത്തിന്റെയും അടിസ്ഥാനത്തില്വ്യത്യസ്തമായ ടൈംടേബിള്ഓരോ വിദ്യാര്ഥിക്കും തയ്യാറാക്കാം. എല്ലാ പാഠ്യവിഷയങ്ങളും ഒരുപോലെ ശ്രദ്ധിക്കാനും ലഭ്യമായ സമയം ഫലപ്രദമായി ഉപയോഗിക്കാനും ടൈംടേബിള്ഉപകരിക്കും. പഠിപ്പിച്ചത് അന്നന്നുതന്നെ പഠിക്കാന്ശ്രദ്ധിക്കണം. 35–40 മിനിറ്റ്വരെ ഓരോ വിഷയത്തിനും നീക്കിവയ്ക്കുകയും 5–10 മിനിറ്റ്വീതം ഗ്യാപ്പ് നല്കാനും ശ്രദ്ധിക്കണം. തുടര്ച്ചയായി ഒരു വിഷയത്തില്മോശം മാര്ക്കാണെങ്കില് വിഷയം ആദ്യം പഠിക്കണം.
പഠിച്ചതെല്ലാം ഓര്മിക്കാന്
* ഏകാഗ്രതയോടും താല്പ്പര്യത്തോടുംകൂടി പഠിക്കുകയും ശരിയായി ഓര്ത്തെടുക്കാന്കഴിയുന്നതുവരെ പഠനം തുടരുകയും ചെയ്യണം.* പ്രധാന പോയിന്റുകള്‍    എഴുതിവയ്ക്കുക.
* പഠിക്കാനുള്ളവയെ ഗ്രൂപ്പുകളായി തരംതിരിച്ച് പഠിച്ച് ഓര്ത്തുവയ്ക്കുന്നതും രസകരങ്ങളായ പദങ്ങളോടും സംഭവങ്ങളോടും ചേര്ത്ത് ഓര്ത്തുവയ്ക്കുന്നതും പ്രയോജനംചെയ്യും. * പ്രധാന പോയിന്റുകളുടെ ആദ്യക്ഷരങ്ങള്ചേര്ത്ത് വാക്കുകളുണ്ടാക്കിയും ഓര് കൂട്ടാം. * ദൃശ്യബോധം കൂടുതലുള്ള കുട്ടികള്ഉറക്കെ വായിച്ചുപഠിക്കേണ്ടതില്ല. പ്രധാന ഭാഗങ്ങള്അടയാളപ്പെടുത്തി വായിക്കുന്നതിലൂടെയും ചിത്രങ്ങള്‍, ചാര്ട്ടുകള്ഇവയുടെ സഹായത്തോടെയും ദൃശ്യബോധം കൂടുതലുള്ളവര്ക്ക് പഠനം എളുപ്പമാക്കാം.* ശ്രവണബോധം കൂടുതലുള്ള കുട്ടികള്ക്ക് ഉറക്കെ വായിച്ചുപഠിക്കുന്നത് നല്ല ഫലംതരും. അധ്യാപകര്ക്ളാസില്പറയുന്നത് ഇവര്ക്ക് വേഗം ഓര്ത്തെടുക്കാനാകും. കൂട്ടുകാരുമായി ചര്ച്ചചെയ്തു പഠിക്കുന്നതും ഇവരുടെ ഓര് കൂട്ടും.
പരീക്ഷാപേടി അകറ്റാം
ചെറിയതോതിലുള്ള സമ്മര്ദം കുട്ടികള്ഉഴപ്പാതെ പഠിക്കാന്സഹായിക്കുന്ന ഇന്ധനമാണ്. എന്നാല്സമ്മര്ദം മനസ്സിനെ കീഴ്പ്പെടുത്തിയാല്പേടിമൂലം പരീക്ഷാവേളയില്പഠിക്കുന്നത് ഗ്രഹിക്കാനോ ഓര്ത്തെടുക്കാനോ കഴിയാതെവരും. ചിട്ടയില്ലാതെ പഠിക്കുന്നവരില്പരീക്ഷാപേടി കൂടുതലായി കാണാറുണ്ട്. കൂടാതെ മാതാപിതാക്കളുടെ അമിതസമ്മര്ദം, പഠിക്കാന്സഹായകരമല്ലാത്ത രീതിയിലുള്ള വീട്ടിലെ സാഹചര്യങ്ങള്ഇവയും പരീക്ഷാപേടിക്ക് ഇടയാക്കാറുണ്ട്. ചിലരില്പരീക്ഷാപേടി രോഗങ്ങളുടെ രൂപത്തിലും പ്രകടമാകും. കൈ വിറയല്‍, ശ്വാസതടസ്സം, നെഞ്ചുവേദന, നെഞ്ചിടിപ്പ്, വയറിളക്കം, പഠിച്ചത് മറന്നുപോവുക ഇവയുണ്ടാകാം. ചില കുട്ടികളില്പരീക്ഷാപേടി വിഷാദമായി മാറാം. കടുത്ത വിഷാദം അകറ്റാന്മരുന്നുകള്നല്കേണ്ടിവരും. യോഗാസനങ്ങളും ശീലമാക്കണം. ജയവും തോല്വിയും പഠനത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അവരെ സമ്മര്ദങ്ങളില്നിന്ന് മോചിതരാക്കാനും രക്ഷിതാക്കള്ശ്രദ്ധിക്കേണ്ടതുണ്ട്.
കളിച്ചുവളരാം; ഭക്ഷണവും പ്രധാനം
ഓടിച്ചാടി നടക്കേണ്ടവരാണ് കുട്ടികള്‍. നിര്ഭാഗ്യവശാല്നമ്മുടെ കുട്ടികള്ക്ക് വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല. കായികപരിശീലനമൊന്നും ഇല്ലാതെ വളരുന്ന കുട്ടികള്ക്ക് മധ്യവയസ്സെത്തും മുമ്പേ ജീവിതശൈലിരോഗങ്ങള്വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളില്ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവുമായ കഴിവുകളെ മെച്ചപ്പെടുത്താന്കളികളും വ്യായാമങ്ങളും നല്ല പങ്കുവഹിക്കാറുണ്ട്. ഓര്മയും ഏകാഗ്രതയും കൂട്ടുക, ഇന്സുലിന്ഹോര്മോണിന്റെ പ്രവര്ത്തനം കാര്യക്ഷമമാക്കുക, പൊണ്ണത്തടി കുറയ്ക്കുക, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക, അസ്ഥികളുടെയും പേശികളുടെയും ബലം കൂട്ടുക തുടങ്ങിയ നല്ല ഫലങ്ങള്കളികളിലൂടെയും വ്യായാമത്തിലൂടെയും നേടാനാകും. മാനസികസംഘര്ഷം, അലസത, അമിതവികൃതി, അശ്രദ്ധ, ആകാംക്ഷ ഇവ കുറയ്ക്കാനും കളികള്ക്കാകും. സൂര്യനമസ്കാരം, വൃക്ഷാസനം, ശശാങ്കാസനം ഇവയും നല്ല ഫലം നല്കും.
പോഷകഭക്ഷണം: ശാരീരികവും മാനസികവുമായ പ്രവര്ത്തനങ്ങള്ക്കാവശ്യമായ ഊര്ജം ലഭിക്കാന്കുട്ടികള്ക്ക് കളികള്ക്കൊപ്പം നല്ല പോഷകഭക്ഷണവും കൂടിയേതീരൂ. അളവിലല്ല, കഴിക്കുന്ന ഭക്ഷണം പോഷകസമ്പന്നമാകണമെന്നതാണ് പ്രധാനം. തിരക്കിട്ട ദിനചര്യയാണ് കുട്ടികളുടേത്. സമാധാനമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള സമയം അവര്ക്ക് കിട്ടാറില്ല. ട്യൂഷന്‍, നൃത്തസംഗീത പഠനങ്ങള്ഇവയ്ക്കിടയില്ഭക്ഷണം കഴിക്കാന്സമയംകിട്ടാതെ പോകുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുക, ഉച്ചഭക്ഷണം വേണ്ട രീതിയില്കൊണ്ടുപോകാതിരിക്കുക, പഠനത്തിന്റെയും കളികളുടെയും ക്ഷീണത്തില്രാത്രി ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ സാഹചര്യങ്ങള്കുട്ടികള്ക്ക് പോഷകക്കുറിവിന് ഇടയാക്കാറുണ്ട്. ദീര്ഘനേരത്തെ ഉറക്കത്തിനുശേഷം കഴിക്കുന്ന പ്രഭാതഭക്ഷണം ഏകാഗ്രത, ഓര് ഇവയെ കൂട്ടുമെന്നതിനാല്ഒഴിവാക്കരുത്. പുട്ട്പയര്‍, ദോശകടല, ഇഡ്ഡലിസാമ്പാര്‍, ഇടിയപ്പംമുട്ടക്കറി, ചപ്പാത്തികിഴങ്ങുകറി ഇവയില്ഏതെങ്കിലുമൊന്നിനൊപ്പം ഒരു പഴവും കഴിക്കണം.
വൈവിധ്യംനിറഞ്ഞ ഭക്ഷണമാണ് കുട്ടികള്ഇഷ്ടപ്പെടുക. എളുപ്പം കഴിക്കാന്പറ്റുന്നവയാകുകയും വേണം. ഉച്ചഭക്ഷണം ചോറു തന്നെ വേണമെന്ന് ശഠിക്കേണ്ടതില്ല. ചെറുപയര്‍, തുവര, കടുംപച്ചനിറമുള്ള ഇലക്കറികള്‍, മുരിങ്ങയില, ബീന്സ്, മത്തങ്ങ, കാരറ്റ്, മത്തി, ചൂട, പശുവിന്നെയ്യ്, മോര്, ഏത്തപ്പഴം, ഈന്തപ്പഴം, മുട്ട, എള്ള്, കപ്പലണ്ടി, നാടന്കോഴിയിറച്ചി ഇവ ഉള്പ്പെട്ട ഭക്ഷണമാണ് കുട്ടികള്ക്ക് ഉചിതം. ഒപ്പം ബേക്കറിഫാസ്റ്റ്ഫുഡ് വിഭവങ്ങള്പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. പകരം ഇടനേരങ്ങളില്അവല്നനച്ചത്, ഏത്തപ്പഴം നെയ്യില്വരട്ടിയതോ പുഴുങ്ങിയതോ, ചെറുപയര്പുഴുങ്ങി തേങ്ങയിട്ടത്, ഓംലറ്റ്റോള്ചീര ചേര്ത്തത് ഇവ നല്കാം. ദിവസവും 7–8 ഗ്ളാസ് വെള്ളം നല്കാനും ശ്രദ്ധിക്കണം.
ഉറങ്ങാം... ഉന്മേഷത്തോടെ ഉണരാം
മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളില്പ്രധാനമാണ് ഉറക്കം. പകല്നേടുന്ന അറിവുകളെയും അനുഭവസമുച്ചയങ്ങളെയും ഓര്മച്ചെപ്പുകളായി മസ്തിഷ്കം സൂക്ഷിക്കുന്നത് നിദ്രാവേളകളിലാണ്. മസ്തിഷ്കത്തിന്റെ കഴിവുകള്വികസിക്കാന്കുട്ടികള്ദിവസവും 7–8 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രിയില്നേരത്തെ കിടന്ന് രാവിലെ 5–6 മണിക്കുള്ളില്എഴുന്നേല്ക്കുന്ന രീതിയില്ഉറക്കം ക്രമപ്പെടുത്താം
മാതാപിതാക്കളും അധ്യാപകരും സഹായിക്കണം
വഴിതെറ്റിപ്പോകാനുള്ള സാധ്യത ഏറെയുള്ള ലോകത്താണ് കുട്ടികള്ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മടിയോ സങ്കോചമോ കൂടാതെ കുട്ടികള്ക്ക് എന്തും തുറന്നുപറയാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാന്മാതാപിതാക്കള്ശ്രദ്ധിക്കണംകുട്ടികള്പറയുന്നത് താല്പ്പര്യത്തോടെ കേള്ക്കണം. കുട്ടികള്ക്കൊപ്പം ഏറെസമയം ചെലവിടുന്നു എന്നതിനെക്കാള്ഫലപ്രദമായ രീതിയില്സമയം എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം.
ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ചുമാത്രം കുട്ടികള്ക്ക് സാധനങ്ങള്വാങ്ങിക്കൊടുക്കണം. നല്ല കൂട്ടുകാരുമായും ബന്ധുക്കളുമായും കുട്ടികള്ഇടപഴകാന്അവസരം നല്കണം. വീട്ടില്കംപ്യൂട്ടര്പൊതുവായ റൂമില്വയ്ക്കാനും ശ്രദ്ധിക്കണം.ഇടയ്ക്കിടെ സ്കൂളില്പോയി കുട്ടിയുടെ വിവരങ്ങള്അധ്യാപകരോട് അന്വേഷിക്കുകയും വേണം. പഠനത്തിന്റെ ഇടവേളകളില്വായനശീലം വളര്ത്തിയെടുക്കാനും കഴിയണം. അന്നന്നുള്ള പാഠഭാഗങ്ങള്പഠിക്കാനും ഗൃഹപാഠം വീട്ടില്വച്ചുതന്നെ ചെയ്യാനും ശ്രദ്ധിക്കണം. ഒപ്പം ചിട്ടകള്കുട്ടികളുടെ പുറത്ത് അടിച്ചേല്പ്പിക്കാതിരിക്കുകയും വേണം. പ്രമേഹം, ആസ്ത്മ, അപസ്മാരം ഇവയുള്ള കുട്ടികളുടെ രോഗവിവരം അധ്യാപകരോടു പറയുകയും മരുന്നു നല്കുന്നത് അവരെ ബോധ്യപ്പെടുത്തുകയും വേണം.
അധ്യാപകരുടെ പങ്ക്: കുട്ടികളുടെ ബൌദ്ധികവും മാനസികവും വൈകാരികവുമായ വളര്ച്ചയില്അധ്യാപകര്ക്കുള്ള പങ്ക് വളരെ വലുതാണ്. ഒപ്പം സ്കൂള്അന്തരീക്ഷവും മികച്ചതാകണം. പഠനത്തില്പിന്നോക്കാവസ്ഥയിലുള്ളവരെ കൂടുതല്ശ്രദ്ധിക്കുകയും അവരെ മറ്റു കുട്ടികള്ക്കൊപ്പം ഉയര്ത്തിക്കൊണ്ടുവരുന്നതും അധ്യാപകരാണ്. കൂടാതെ കുട്ടികളുടെ കഴിവും കഴിവുകേടും കണ്ടെത്തുന്നത് അധ്യാപകരാണ്. ഇക്കാര്യം രക്ഷിതാക്കളുമായി പങ്കുവയ്ക്കുകയും വേണം.
പഠനവൈകല്യം കണ്ടെത്താം
പഠനവൈകല്യമുള്ള കുട്ടികളില്ചില സവിശേഷ പെരുമാറ്റരീതികള്കാണാറുണ്ട്. ഏകാഗ്രതയില്ലായ്മ, പെട്ടെന്ന് വികാരാധീനനാകുക, ഒരു പ്രവൃത്തിയില്ശ്രദ്ധകേന്ദ്രീകരിച്ച് അടങ്ങിയിരിക്കാന്കഴിയാതെവരിക, ഓര്മിച്ചെടുക്കാനും ചിന്തിക്കാനുമുള്ള കഴിവ് ഇല്ലാതിരിക്കുക, ഉച്ചാരണത്തിലും സംസാരത്തിലും കുറവുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധയോടെ കാണണം.
പ്രതിഭകളെ നേരത്തെ കണ്ടെത്താം
അറിവ്, മനസ്സിലാക്കാനും സംഗ്രഹിക്കാനും സത്ത ഉള്ക്കൊള്ളാനുമുള്ള കഴിവ്, ആശയങ്ങളും അറിവും വിലയിരുത്താനുള്ള കുട്ടികളുടെ കഴിവ്, അപഗ്രഥനം ഇവയുടെ അടിസ്ഥാനത്തില്അധ്യാപകര്ക്ക് പ്രതിഭകളെ കണ്ടെത്താം. (മാന്നാര്കോട്ടക്കല്ആര്യവൈദ്യശാലയില്ഡോക്ടറാണ് ലേഖിക)

Prof. John Kurakar


No comments: