“JUNO”ENTERS JUPITER’S ORBIT
‘AMAZING’NASA MISSION
‘ജൂണോ’ വ്യാഴത്തിന്റെ ഭ്രമണപഥത്തില്
After a
five year journey from Earth, Juno the solar-powered spacecraft squeezed
through a narrow band, skimming Jupiter’s surface, avoiding the worst of both
its radiation belt and its dangerous dust rings.It fired its main engine,
slowing its velocity, and allowing it to get captured into Jupiter’s hefty
orbit.After it was complete, jubilant scientists fronted a press conference,
and tore up a “contingency communication strategy” they said they prepared in
case things went wrong.
“To know
we can go to bed tonight not worrying about what is going to happen tomorrow,
is just amazing,” said Diane Brown, a project manager from NASA’s Jet
Propulsion Laboratory.Scott Bolton, principle investigator of the Juno mission
told his colleagues: “You’re the best team ever! We just did the hardest thingNasa has
ever done.”Now the spacecraft will orbit the planet once every 53 days until
October 14, when it will shift to a tighter 14-day orbit. And after about 20
months of learning everything it can about Jupiter’s interior and its
atmosphere, it will eventually succumb to the harsh environment and plunge into
the planet’s crushing centre.But right now all that is ahead of us. We watch
wide-eyed, eager to learn about the giant planet, and in doing so, learn more
about how we all got here.To find out more, you can check out the article
below, or scroll through the rest of this liveblog to see the action, as it
happened.
സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനായി നാസ അഞ്ചു വര്‍ഷം മുന്‍പ് അയച്ച ബഹിരാകാശ പേടകം ‘ജൂണോ’ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ജൂലൈ അഞ്ചിന് ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിനുശേഷമായിരുന്നു ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ആ നിര്‍ണായകനിമിഷം. വ്യാഴത്തില്‍ നിന്ന് അതീവവേഗതയില്‍ തുടരെത്തുടരെ വന്നു കൊണ്ടിരിക്കുന്ന റേഡിയേഷന്‍ ‘വെടിയുണ്ടകളെ’ അതിജീവിച്ചു കൊണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സ്‌പെയ്‌സ് ഈവന്റ്’ എന്നാണ് ഗവേഷകലോകം ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. 113 കോടിയിലേറെ ഡോളര്‍ ചെലവിട്ടു തയാറാക്കിയ പദ്ധതിയും അഞ്ചു വര്‍ഷത്തെ കാത്തിരിപ്പുമാണ് സഫലമായത്.
സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ റേഡിയേഷന്‍ വരുന്നത് വ്യാഴത്തില്‍ നിന്നാണ്. അതീവശക്തമായ കാന്തികമണ്ഡലമാണ് ഈ ഗ്രഹത്തിനു ചുറ്റിലും. സൂര്യനു ചുറ്റും വ്യാഴം കറങ്ങുന്നതും അപാരമായ വേഗതയിലാണ്. ‘ഉത്തേജകമരുന്നടിച്ച ഗ്രഹം’ എന്നാണ് ഗവേഷകര്‍ തന്നെ വ്യാഴത്തെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ പ്രതിസന്ധികളേറെ മറികടന്നു വേണമായിരുന്നു ജൂണോയ്ക്ക് വ്യാഴത്തിനരികിലേക്കു കടക്കാന്‍. അതിനാല്‍ത്തന്നെ ‘ബഹിരാകാശയുദ്ധ’ത്തിനെന്ന വണ്ണം സജ്ജമാക്കിയ ഒരു ‘കവചിത ടാങ്കി’ല്‍ ആയിരുന്നു ജൂണോയുടെ നിര്‍ണായക ഭാഗങ്ങളെല്ലാം സൂക്ഷിച്ചിരുന്നത്.
ഒരു എസ്‌യുവിയുടെ ബൂട്ട് സ്‌പെയ്‌സിനോളം പോന്ന ടൈറ്റാനിയം ചതുരപ്പെട്ടിയാണിത്. 0.8 സെന്റിമീറ്ററാണ് ഈ ടൈറ്റാനിയം ഭിത്തിയുടെ കനം. ജൂണോയുടെ മസ്തിഷ്‌കം എന്നറിയപ്പെടുന്ന ‘കമാന്‍ഡ് ആന്‍ഡ് ഡേറ്റ ഹാന്‍ഡ്‌ലിങ് ബോക്‌സാ’ണ് ഇതിനകത്തു സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രധാന ഭാഗം. പേടകത്തിനു പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി പകരുന്ന യൂണിറ്റും ഇതില്‍ത്തന്നെ. കൂടാതെ നിര്‍ണായകമായ 20 ഇലക്ട്രോണിക് ഭാഗങ്ങളുമുണ്ട് 200 കിലോഗ്രാം ഭാരമുള്ള ഈ ടൈറ്റാനിയം പെട്ടിയില്‍.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെ വ്യാഴത്തിന്റെ അടുത്തെത്തിയതോടെ ഗ്രഹത്തിന്റെ അസാധാരണമായ ഭൂഗുരുത്വ’വലി’ കാരണം ജൂണോ അതീവവേഗതയിലേക്ക് കുതിക്കുകയായിരുന്നു. അതോടെയാണ് ‘ലാന്‍ഡിങ്’ പ്രക്രിയക്ക് തുടക്കമായത്. ഭൂഗുരുത്വ’വലിവി’ല്‍ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 1.50 ലക്ഷം മീറ്റര്‍(ാുവ) എന്ന കണക്കിലായി. ആ വേഗതയുടെ പരമാവധിയായ മണിക്കൂറില്‍ 1.65 ലക്ഷം മീറ്ററിലെത്തിയനതോടെ എന്‍ജിന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1600 കിലോഗ്രാമാണ് ജൂണോ പേടകത്തിന്റെ മാത്രം ഭാരം. അതുമായുള്ള യാത്രയ്ക്കിടെ വേഗത കുറയ്ക്കാന്‍ 35 മിനിറ്റു നേരമാണ് എന്‍ജിന്‍ ജ്വലിപ്പിച്ചത്. ഈ ബ്രിട്ടിഷ് നിര്‍മിത എന്‍ജിന്‍ 7,900 കിലോഗ്രാം ഇന്ധനമായിരിക്കും ആ അരമണിക്കൂര്‍ നേരം കൊണ്ട് കത്തിച്ചു തീര്‍ക്കുക. അതോടെ പതിയെപ്പതിയെ ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ജൂണോയുടെ പ്രധാന ആന്റിന ഈ സമയത്ത് ഭൂമിയുടെ നേരെയായിരിക്കില്ല. പക്ഷേ ഏതുപ്രതിബന്ധത്തെയും കൂസാതെ പ്രവര്‍ത്തിക്കുന്ന പേടകത്തിന്റെ ലോഗെയിന്‍ ആന്റിന(എല്‍ജിഎ)യില്‍ നിന്നുള്ള ചെറുസിഗ്‌നല്‍ അഥവാ ഒരു ബീപ് ശബ്ദം ഭൂമിയിലെത്തി. അതോടെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ ഗവേഷകര്‍ക്ക് അത്യാഹ്ലാദനിമിഷം.
Prof. John Kurakar
Prof. John Kurakar
No comments:
Post a Comment