ELDERLY
COUPLE DIES IN GUJARAT AFTER 128-KG WIFE FALLS ON HUSBAND
128കിലോ ഭാരമുള്ള ഭാര്യഭര്ത്താവിന്റെ ദേഹത്തുവീണു;ഇരുവരുംമരിച്ചു
The 68-year-old woman, Manjula Vithlani, who weighed around 128
kg, slipped when she hurriedly took the staircase after her son Ashish
developed a breathing problem. Manjula's husband Natvarlal, who was following
her upstairs, got crushed under her weight and suffered serious head injuries.
While Ashish and his wife Nisha lived on the first floor of the bungalow, the
couple was staying on the ground floor."At
around 4am, Nisha came downstairs to get some medicine for Ashish. Her in-laws
also woke up and hurriedly tried to go upstairs to check his health. However,
Manjula could not keep her balance and slipped. She fell on Natvarlal who was
climbing behind her. They were rushed to a private hospital where both died of
cerebral haemorrhage," said Rajkot Taluka police station officials.A shocked Nisha also slipped on the floor while trying to reach
out to them. She was admitted to the hospital with injuries on her leg.
രാജ്‌കോട്ട്: 128 കിലോ ഭാരമുള്ള ഭാര്യ ദേഹത്തു വീണ് ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് ആസ്പത്രിയിലേക്ക്
കൊണ്ടു പോകും വഴി 68കാരിയായ മഞ്ജുള വിതലാനിയും മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ദാരുണമായ സംഭവം.
മഞ്ജുള മുകളിലത്തെ നിലയിലേക്ക് ധൃതിയില്‍ പടികയറി പോകവെ തെന്നി വീഴുകയായിരുന്നു. പിറകെ വന്ന ഭര്‍ത്താവിന്റെ ദേഹത്തേക്കാണ്
മഞ്ജുള വീണത്. മുകളിലത്തെ നിലയില്‍ ശ്വാസതടസം അനുഭവപ്പെട്ട മകനെ ശുശ്രൂഷിക്കുന്നതിനായാണ് മഞ്ജുള പോയത്. അമിതഭാരം കാരണം മഞ്ജുള മുകളിലേക്ക് പോകാറില്ല. കഴിഞ്ഞ ദിവസം രാവിലെ നാലുമണിയോടെ ആശിഷിന് ശ്വാസതടസം അനുഭവപ്പെട്ടപ്പോള്‍ മരുന്നെടുക്കാനായി നിഷ താഴേക്ക് വന്നു. ഇതറിഞ്ഞ മഞ്ജുള മകന്റെ അസുഖവിവരം അറിയാനായാണ് ധൃതിയില്‍ മുകളിലേക്ക് കയറിയത്.
നിയന്ത്രണം തെറ്റിയ മഞ്ജുള താഴേക്ക് വീഴുകയായിരുന്നു.
ഭാര്യയുടെ അടിയില്‍പ്പെട്ട നട്‌വര്‍ലാലിന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇതാണ് മരണത്തിലേക്ക്
നയിച്ചത്. വീഴ്ചയില്‍ മഞ്ജുളയുടെ തലയ്ക്കും പരിക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം കണ്ട് ഒടിയെത്തിയ മരുമകള്‍ നിഷക്കും തറയില്‍ വീണ് പരിക്കേറ്റു. കാലിന് പരിക്കേറ്റ നിഷ ഇപ്പോള്‍ ചികിത്സയിലാണ്.
Prof. John Kurakar
No comments:
Post a Comment