ബൈക്ക് യാത്രക്കാർ ഹെല്മറ്റ്
നിർബന്ധമായും ധരിക്കണം
നിർബന്ധമായും ധരിക്കണം
ഹെല്‍മറ്റ് ധരിക്കാതെ
ഇരുചക്ര വാഹന യാത്രക്കാർ റോഡിലിറങ്ങരുത് . ഹെല്‍മറ്റ് ധരിക്കുന്നതുമായി
ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ അനാവശ്യമാണ് .അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബൈക്കപകടവും മരണവും
കാണുന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് സംസ്ഥാന
ഗതാഗത കമ്മീഷണര്‍ നടപ്പാക്കാൻ ശ്രമിക്കുന്നത്
. ഹെല്‍മറ്റ് ധരിക്കാതെ വരുന്ന
ഇരുചക്ര വാഹന യാത്രികര്‍ക്ക്
പമ്പുകളില്‍ പെട്രോള്‍ നല്‍കരുതെന്ന്.സ്വന്തം സുരക്ഷയെക്കുറിച്ച് വ്യക്തമായ
അവബോധമുള്ളത് അതത് പൗരന്മാര്‍ക്ക്
തന്നെയാണ്. വാഹനമോടിക്കുമ്പോള്‍ നിയമം പാലിക്കണം , വാഹനത്തിന്റെ
സുരക്ഷ ഉറപ്പ് വരുത്തണം .ഇത് വാഹനം
കൈകാര്യം ചെയ്യുന്നവരുടെ കടമയാണ് .സ്വന്തം സുരക്ഷിതത്വകുറിച്ച് നമ്മുടെ
യുവജനങ്ങൾ ശ്രദ്ധിക്കുന്നില്ല . അത് നിസാരമായി
കാണുന്നു .
നമ്മുടെ റോഡുകളുടെ സ്ഥിതി
പരമദയനീയമാണ്. മഴക്കാലമായതോടെ കുണ്ടും കുഴികളുമായി ബൈക്ക്
യാത്രയെന്നത് ഏറെ ദുഷ്‌കരമാണ്. ഇത്തരം റോഡിലൂടെ
ഹെല്‍മറ്റ് ഇല്ലാതെ
പോകുന്നവരോട് എന്തുപറയാൻ ? . പക്ഷേ അപകടങ്ങളും ദുരന്തങ്ങളും
സംഭവിക്കുമ്പോള്‍ അതുമൂലം അനാഥമാകുന്നവരുടെ കണ്ണീര്‍
കഥകള്‍ എല്ലാവരെയും വേദനിപ്പിക്കും .കുടുംബത്തിൻറെ തകർച്ച സമൂഹത്തിൻറെ
നഷ്‍ടമായി മാറും
.ഹെല്‍മറ്റ് ധരിക്കാന്‍ നിയമം
വേണ്ടതില്ല-അത് യാത്രക്കാരന്റെ
സുരക്ഷ ഉറപ്പ് വരുത്തുന്ന പ്രാഥമിക
നടപടി മാത്രമാണ്. ലോകത്ത് എല്ലായിടത്തും
ബൈക്ക് യാത്രികരുണ്ട്-അവരെല്ലാം യാത്രയില്‍ നിര്‍ബന്ധമായി ഹെല്‍മറ്റ്
ഉപയോഗിക്കുന്നത് സുരക്ഷക്ക് മുന്‍തൂക്കം
നല്‍കുന്നത് കൊണ്ടാണ്.
സൈക്കിള്‍ യാത്രയില്‍ പോലും ഹെല്‍മറ്റ് ധരിക്കുന്നതാണ് വിദേശികളുടെ
ശീലം.
വ്യക്തികൾ
സ്വന്തം സുരക്ഷക്ക് പ്രാധാന്യം കൊടുക്കാത്തതുകൊണ്ടാണ്
സര്‍ക്കാരും കോടതിയുമൊക്കെ ഇതിൽ
ഇടപെടുന്നത് , പൊലീസുകാര്‍ റോഡില്‍ വെയിലു കൊണ്ട് ഹെൽമറ്റ്
ധരിക്കാത്തവരെ പിടികൂടുന്നത് . നടുറോഡിൽ പൊലിയുന്ന മനുഷ്യജീവൻ
കാണുന്നതുകൊണ്ടാണ് ഗതാഗത
വകുപ്പ് പുതിയ നീക്കങ്ങളുമായി വീണ്ടും
രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് നല്ലതാണെന്ന്
മനസ്സിലാക്കി ഹെല്‍മറ്റ് ധരിച്ച്
ബൈക്കോടിക്കാന്‍ എല്ലാവരും തയ്യാറാകണം .പെട്രോള്‍
പമ്പുകാരോട് തർക്കിച്ചിട്ടു
കാര്യമില്ല .സ്വന്തം തലയെ ക്കുറിച്ചുള്ള
ചിന്ത ഒന്നാമതായി ഉണ്ടാകേണ്ടത് ഇരുചക്ര
വാഹന യാത്രക്കാർക്കാണ് .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment