DR.
SALIM ALI-BIRDMAN OF INDIA
പറവകളുടെ രഹസ്യങ്ങൾ തേടിയ ഡോ. സലിം അലിയുടെ ജന്മദിനം
Sálim
Moizuddin Abdul Ali was an Indian
ornithologist and naturalist. Sometimes referred to as the "birdman of
India", Salim Ali was among the first Indians to conduct systematic bird surveys
across India and several bird books that he wrote helped popularise ornithology
in India. He became the key figure behind the Bombay Natural History Society
after 1947 and used his personal influence to garner government support for the
organisation, create the Bharatpur bird sanctuary (Keoladeo National Park) and
prevent the destruction of what is now the Silent Valley National Park. Along
with Sidney Dillon Ripley he wrote the ten volume Handbook of the Birds of
India and Pakistan, a second edition of which was completed after his death. He
was awarded the Padma Bhushan in 1958 and the Padma Vibhushan in 1976, India's
third and second highest civilian honours respectively. Several species of
birds and a couple of bird sanctuaries and institutions have been named after
him.He was born on November 12, 1896, in a big Muslim family of Khetwadi in
Mumbai. He had five brothers and four sisters. His mother’s name was
Jijat-un-nissa. His father Moizuddin died when he was just one year old &
mother died when he was three year old. His uncle Amiruddin Taiyabji aroused in
him a curiosity towards bird. After the death of his parents, uncle Amiruddin and
Aunt Begum Hamida raised all the children.
It was a time
when interest in birds was minimal. Birds were sold freely in Mumbai’s markets.
For one rupee you could get eight to twelve birds many a time. Ali would bring
such a variety of birds, keep them in cane baskets, teach them a little and
then release them. He would never confine any bird for long or keep a pet
forever. He would catch a bird, study it and after noting down its traits,
release it.
At the age of
eight he was admitted to a local school. In a short time he got admission to
the St Xavier’s School. At the age of 14 years, owing to poor health he had to
go and live with his brother and sister-in-law in Hyderabad (Sindh, Pakistan).
There too along with the office peon he would look out for bird nests and study
the birds and their eggs. In 1913, at the age of 17 years, he passed the
matriculation examination of Mumbai University. By this time he had read books
on hunting. Wild animals and jungles and gathered some interesting information.
Such readings and introspection led Ali to a linking for wildlife. He would
catch birds and make a comparative study. Then life suddenly took a turn. A
letter from a relative in Myanmar (Burma) arrived. It mentioned that if Ali was
not interested in studies he could come and join the newly set up mining
industry in Myanmar. Salim was finding mathematics a difficult subject, so he
at once agreed to leave for Myanmar. Through he was never interested in
business; he was very keen to know the wildlife in the jungles there.
Here, he met
a forest officer J.C. Hoywood. Ali learnt a lot about Myanmar’s birds form
Hoywood. He gathered a lot of knowledge about birds and the scientific study of
birds (Ornithology). Not inclined towards business, he had to return to Mumbai.
Here he came in contact with father Blater, head of the biology department of
St Xavier’s College. With his encouragement, Ali completed his graduation with
animal science as his subject. In his 22nd year, in December 1918, Ali married
Tehmina, who was well-versed in English and Urdu and had a visa for England.
Tehmina encouraged her husband in his study of birds.
ഒരു മനുഷ്യജന്മം മുഴുവൻ ആകാശപറവകളുടെ രഹസ്യങ്ങൾ തേടിയ ഡോ. സലിം അലിയുടെ ജന്മദിനം പക്ഷി നിരീക്ഷണ ദിനം കൂടിയായി ആഘോഷിക്കുകയാണല്ലോ? അദ്ദേഹത്തിന്റെ സ്മരണകൾ പൂത്തുലയുന്ന കേരളത്തിലെ തട്ടേക്കാട് പക്ഷിസങ്കേതം വിശ്വപ്രസിദ്ധമാണ്. ഔപചാരികകോളജ് ബിരുദമില്ലാതെ പക്ഷി നിരീക്ഷണ ശാസ്ത്രത്തിൽ ഉയരങ്ങൾ കീഴടക്കിയ ലോകപ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞനാണ് സലിം അലി. വളരെ ചെറുപ്പത്തിലെ തന്നെ കിളികളോട് കൂട്ടുകൂടിയ അദ്ദേഹമാണ് ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന് അടിത്തറ പാകിയത്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 12 ദേശീയ പക്ഷിദിനമായി ആചരിക്കുന്നു.
1896 നവംബർ 12-ന് സലിം അലി മുംബൈയിൽ ജനിച്ചു. സലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്നായിരുന്നു പൂർണ്ണമായ പേര്. സലിം അലി ജനിച്ച് ഒരു വർഷത്തിനുള്ളിൽ പിതാവും മൂന്ന് വർഷം തികയും മുമ്പ് മാതാവും മരിച്ചുപോയി. അലിയുടെ ബാല്യം വിഷമം നിറഞ്ഞതായിരുന്നു. പ്രകൃതി സ്നേഹിയും നായാട്ടുകാരനുമായിരുന്ന അമ്മാവന്റെ പക്കൽ നിന്ന് പ്രാഥമിക പ്രകൃതിപാഠങ്ങൾ അലി സ്വന്തമാക്കി.
അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പ്പന്മാരുടെ ഇഷ്ടവിനോദം നായാട്ടായിരുന്നു. പഠനകാര്യങ്ങളിൽ ശരാശരി നിലവാരം പുലർത്തിയിരുന്ന അലിയുടെ സ്വപ്നം ഒരു നല്ല നായാട്ടുകാരനാവുക എന്നതായിരുന്നു . പത്താം വയസ്സിൽ അവന് അമ്മാവന്റെ കൈയ്യിൽ നിന്ന് ഒരു എയർഗൺ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടി വച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം. വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി.
സലിം അലിയുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം തുടർന്നുണ്ടായി. തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരവിശ്വാസിയായ ഒരു മുസ്ലിമിന് ഭക്ഷിക്കാൻ പറ്റിയ മാംസമാണോ ഇതെന്ന് സലിം മാതുലനോട് തിരക്കി. സലിമിനെ അദ്ദേഹം ബോംബേ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാഡ് സായ്പിന്റെ അടുത്തേക്ക് അയച്ചു. അവിടെചെന്ന സലിമിനെ സായ്പ് ഉപചാരപൂർവം സ്വീകരിക്കുകയും, താൻ വെടിവച്ചിട്ട പക്ഷി മഞ്ഞത്താലി ആണെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ബാലനായ സലിമിനെ പരീക്ഷണമുറിയിലേക്ക് കൊണ്ടുപോകുകയും അവിടെയുണ്ടായിരുന്ന വിവിധയിനം കുരുവികളെ പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു. ഡോ.സലിം അലി എന്ന ലോക പ്രശസ്തനായ പക്ഷിശാസ്ത്രജ്ഞൻ പിറന്നുവീണ അനർഘനിമിഷങ്ങളായിരുന്നു അവ.
മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജിൽ പഠനത്തിന് ചേർന്നെങ്കിലും കണക്ക് വഴങ്ങാത്തതിനാൽ കോളജ് പഠനം മുഴുമിപ്പിക്കാനായില്ല. ദാരിദ്ര്യവും ഇല്ലായ്മയും മൂത്തപ്പോൾ ബർമ്മ (ഇപ്പോൾ മ്യാൻമർ)യിലുള്ള സഹോദരന്റെയടുത്ത് ബിസിനസ്സിൽ സഹായിക്കാൻ സലിം അലിയും പത്നി തെഹ്മിന (1918-ൽ വിവാഹം നടന്നു) യും പോയെങ്കിലും സലിം അലിയുടെ പക്ഷിനിരീക്ഷണശീലം മൂലം ബിസിനസ്സ് നടന്നില്ല. തിരികെ ഇന്ത്യയിലേക്ക് മടങ്ങി.
പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട ജോലിവേണമെങ്കിൽ പരിശീലനം കൂടിയേ തീരൂ എന്ന തിരിച്ചറിവ് സലിം അലിയെ എത്തിച്ചത് ജർമ്മനിയിലാണ്. ബർലിൻ സർവ്വകലാശാലയിലെ ജന്തുശാസ്ത്ര മ്യൂസിയത്തിൽ പ്രശസ്തനായ പ്രൊഫ: എർവിൻ സ്ട്രേസ്മാന്റെ കീഴിൽ പരിശീലനം നേടി. ഇന്ത്യയിൽ തിരിച്ചെത്തിയ അലിക്ക് പക്ഷേ ജോലിയൊന്നും പ്രതീക്ഷിച്ചതുപോലെ തരമായില്ല. അങ്ങനെയാണ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിക്കുവേണ്ടി പക്ഷി സർവ്വേ നടത്താൻ സലിം അലി തയ്യാറാകുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, കാട്ടിലും മേട്ടിലും നാടോടി തുല്യമായ ജീവിതം നയിച്ചു. ഭാര്യയും ഒപ്പം യാത്ര ചെയ്തു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി അദ്ദേഹത്തെ സഹായിച്ചു.
1939-ൽ ഭാര്യ തെഹ്മിന അന്തരിച്ചതോടെ അദ്ദേഹം ഏകനായി. കാടുകളും പക്ഷികളും പ്രകൃതിയും മാത്രമായി കൂട്ട്. താമസസ്ഥലത്തിനടുത്തുള്ള വൃക്ഷത്തിൽ തുന്നൽക്കാരൻ പക്ഷികൾ (വീവർ ബേർഡ്സ്) കൂടുകൂട്ടുന്നതും മറ്റും അലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചുമാസത്തെ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ തുന്നൽക്കാരൻ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ തയ്യാറാക്കി. തുന്നൽക്കാരൻ പക്ഷികൾക്ക് പിന്നാലെയുള്ള അലിയുടെ യാത്രാവിവരണങ്ങൾ അദ്ദേഹത്തെ പൊതുജനശ്രദ്ധ പിടിച്ചുപറ്റാൻ ഏറെ സഹായിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഫിൻസ്ബായ ഇനത്തിൽപ്പെട്ട പക്ഷി നൂറ് വർഷം മുൻപേ വംശനാശം വന്നതാണെന്നുള്ള പൊതുവിശ്വാസം പൊളിച്ചെഴുതി.
സ്വാതന്ത്ര്യാനന്തരം ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തു. ലോകപ്രശസ്ത പക്ഷി നിരീക്ഷകനായ എസ് ഡില്ലൻ റിപ്ലിയുമായി ചേർന്ന് 10 വാള്യങ്ങളിലായി “ഹാൻഡ്ബുക്ക് ഓഫ് ദി ബേർഡ്സ് ഓഫ് ഇന്ത്യ ആന്റ് പാകിസ്ഥാൻ” എന്ന ബൃഹദ് ഗ്രന്ഥത്തിനുള്ള പദ്ധതി 1948-ൽ ആരംഭിച്ചു. “ദി ബുക്ക് ഓഫ് ഇൻഡ്യൻ ബേഡ്സ്” “ബേഡ്സ് ഓഫ് കേരള” “ഫീൽഡ് ഗൈഡ് ടു ദി ബേഡ്സ് ഓഫ് ഈസ്റ്റേൺ ഹിമാലയാസ്” എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങൾ.
പ്രകൃതിസ്നേഹിയായ അലിയുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ് ഭരത്പൂർ പക്ഷി സങ്കേതവും സെയിലന്റ് വാലി നാഷണൽ പാർക്കും യാഥാർത്ഥ്യമായത്. നൂറ് വർഷം മുമ്പേ വംശനാശം സംഭവിച്ചുവെന്ന് കരുതിയ “ബയാഫിൻ” പക്ഷിയെ കുമുയൂൺ കുന്നുകളിൽ നിന്നും കണ്ടെത്തിയതും സലിം അലിയാണ്.
കേരളത്തിൽ തട്ടേക്കാട് പക്ഷി സങ്കേതം സലിം അലിയുടെ ഓർമ്മ നിലനിർത്താനായി അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയതാണ്. 1930 കളിൽ തന്നെ സലിം അലി തട്ടേക്കാട് പ്രദേശത്ത് എത്തിയിരുന്നു. അപൂർവ്വ ഇനത്തിൽപ്പെട്ട ഒട്ടനവധി പക്ഷികൾ ഈ പ്രദേശത്തുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞതും അലിതന്നെ. അപൂർവ്വയിനം പക്ഷികളെക്കുറിച്ച് ആദ്യയാത്രയിൽ തന്നെ അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. 1983-ൽ തട്ടേക്കാട് പ്രദേശം പക്ഷി സങ്കേതമായി സർക്കാർ പ്രഖ്യാപിച്ചു. 25.16 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സംരക്ഷിത പ്രദേശത്ത് 250-ൽ അധികം ഇനത്തിൽപ്പെട്ട പക്ഷികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രദേശത്ത് ആന, പുലി, സ്ലോത്ത്ബിയർ, മുള്ളൻപന്നി എന്നീ ജീവികളെയും കണ്ടുവരുന്നു. തട്ടേയ്ക്കാടിന് പുറമെ കേരളത്തിലെ മറയൂർ, പറമ്പിക്കുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും സലിം താമസിച്ച് പഠനം നടത്തിയിട്ടുണ്ട്. ‘ദി ബേർഡ്സ് ഓഫ് കേരള’എന്ന പുസ്തകം കേരളത്തിൽ കാണപ്പെടുന്ന വിവിധയിനം പക്ഷികളെക്കുറിച്ചുള്ള പ്രമാണ രേഖയാണ്.
1976-ൽ പത്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1982-ൽ ഓർണിത്തോളജിയിൽ ദേശീയ പ്രൊഫസറായി. 1985-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. 1996-ൽ ഭാരതസർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1987-ൽ ആ പ്രതിഭാധനൻ ഈ ലോകത്തോട് വിടപറഞ്ഞു.
Prof. John Kurakar
No comments:
Post a Comment