നിയമവ്യവസ്ഥയുടെ
കാവൽക്കാർ
കുറച്ചു ദിവസങ്ങളായി കേരളത്തിലെ ന്യായാസനങ്ങളുടെ തിരുമുറ്റങ്ങളിൽ നീതിന്യായവ്യവസ്ഥയുടെ നെടുംതൂണുകളാകേണ്ട ഒരു വിഭാഗം അഭിഭാഷകർ നടത്തിയ അതിക്രമങ്ങൾ പൊതുമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് . തേർഡ് എസ്റ്റേറ്റ് എന്നു വിവക്ഷിക്കപ്പെടുന്ന ജുഡിഷ്യറിയുടെ അവിഭാജ്യവും അനിവാര്യഘടകവുമായ അഭിഭാഷകർ ഫോർത്ത് എസ്റ്റേറ്റ് എന്ന് ജനം ആർജവപൂർവം പരികൽപന ചെയ്ത മാധ്യമപ്രവർത്തകരെ കവലച്ചട്ടമ്പികളെപ്പോലെ ആക്രമിച്ച സംഭവങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല . നിയമവ്യവസ്ഥയുടെ കാവലാളുകൾ തന്നെയാകേണ്ട ഒരു വിഭാഗം അഭിഭാഷകർ പത്രപ്രവർത്തകരെ ആക്രമിക്കാൻ ഇറങ്ങിതിരിച്ചത് ശരിയല്ല .ഇപ്പോൾഅഭിഭാഷകർകോടതിബഹിഷ്കരണത്തിലേയ്ക്കുനീങ്ങിയിരിക്കുകയാണ് . ഈ പണിമുടക്ക് നിയമവിരുദ്ധവും സുപ്രിം കോടതി വിധികളുടെ നഗ്നമായ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കുറ്റപ്പെടുത്തിയിരിക്കുന്നു . പൌരന്മാര്ക്ക്
നീതി
ലഭ്യമാക്കുന്നതുപോലെയുള്ള പ്രാധാന്യം, കോടതിവിധികള്‍ സമൂഹത്തെ അറിയിക്കുക എന്നതിനുമുണ്ട്. അങ്ങനെ അറിയിക്കാന്‍ കഴിയുന്നത് മാധ്യമങ്ങളിലൂടെയാണ്.
മാധ്യമപ്രവർത്തകർക്കു നേരെ ബിയർ കുപ്പികളെറിഞ്ഞ ചില അഭിഭാഷകർ അഭിഭാഷകവൃത്തിക്കു കളങ്കം ചാർത്തുകയായിരുന്നു. പട്ടിണിക്കൂലിക്ക് പകലന്തിയോളം ഒരു കടയിൽ പണിക്കുപോയ ഒരു പാവം യുവതി ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കടന്നുപിടിച്ച ഒരു അഭിഭാഷകന്റെ ചിത്രങ്ങളെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചതാണ് ഒരു വിഭാഗം അഭിഭാഷകരെ പ്രകോപിപ്പിച്ചതും നിയമം കയ്യിലെടുത്തുള്ള അഴിഞ്ഞാട്ടങ്ങൾക്കു തുടക്കമിട്ടതും. ഇതുശരിയായില്ലെന്നു പറഞ്ഞ പ്രമുഖ അഭിഭാഷകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുപോലും കടിഞ്ഞാണിടാനുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കുന്നു .നീതിന്യായവ്യവസ്ഥയുടെ നെടുംതൂണുകളായ അഭിഭാഷകരും ജനാധിപത്യത്തിൻറെ കാവൽക്കാരായി പത്ര പ്രവർത്തകരും തമ്മിലുള്ള യുദ്ധം ഉടനെ അവസാനിപ്പിക്കണം . അഭിഭാഷകരും
മാധ്യമപ്രവര്ത്തകരും ശത്രുപക്ഷങ്ങളില്നിന്ന് പോരടിക്കേണ്ടവരല്ല–ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ തങ്ങളുടേതായ പങ്കുവഹിക്കേണ്ടവരാണ്. അവര്‍ പരസ്രം യുദ്ധംചെയ്താല്‍ തോല്‍വി നിയമത്തിനും നീതിക്കും ആത്യന്തികമായി ജനങ്ങള്ക്കുമാണുണ്ടാവുക.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment