DHAKA TERRORISTS WERE HIGHLY EDUCATED
ധാക്ക ഘാതകര്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍
The terrorists who massacred 20 foreigners and
Bangladeshi at a popular cafe here were highly educated and most came from
wealthy families, a minister said on Sunday."They are all highly
educated young men and went to university. No one is from a madrassa," the
Bangladeshi media quoted Home Minister Asaduzzaman Khan as saying.Asked
why they would have become militants, The Daily Star quoted Khan as saying:
"It has become a fashion."The Islamic State has claimed
responsibility for the massacre. The militants, who seized the cafe on Friday
night, also killed two policemen. Six of the seven attackers were
shot dead. A seventh was arrested.
ധാക്കയില്‍ കൂട്ടക്കൊല
നടത്തിയവരെന്ന് കരുതുന്ന യുവാക്കള്‍
ന്യൂഡല്‍ഹി >
ധാക്കയില്‍ ഇന്ത്യന്‍യുവതി അടക്കം 20പേരെ കഴുത്തറുത്ത് കൊന്ന ഭീകരരെ
തിരിച്ചറിഞ്ഞു. ബംഗ്ളാദേശ് കമാന്‍ഡോകള്‍ കൊലപ്പെടുത്തിയ അഞ്ചു ഭീകരരും
ധനികകുടുംബത്തില്‍ ജനിച്ചുവളര്‍ന്നവരും ഉന്നതവിദ്യാഭ്യാസം നേടിയവരുമാണെന്ന്
ബംഗ്ളാദേശ് വാര്‍ത്താപ്രക്ഷേപണമന്ത്രി ഹസ്സാനുള്‍ ഹഖ് ഇന്ന വെളിപ്പെടുത്തി.
ധാക്കയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ യുവാക്കളാണ്
അരുംകൊലയ്ക്ക് പിന്നില്‍. ഇവരുടെ കുടുംബങ്ങള്‍ക്ക് ഭീകരസംഘടനകളുമായി
ബന്ധമില്ലെന്നും മന്ത്രിപറഞ്ഞു.
അതേസമയം ഘോരകൃത്യം
നടത്തിയവരെന്ന് അവകാശപ്പെട്ട് അഞ്ചുയുവാക്കളുടെ ചിത്രങ്ങള്‍ ഇസ്ളാമിക്
സ്റ്റേറ്റുമായി ബന്ധമുള്ള വെബ്സൈറ്റ് പുറത്തുവിട്ടു. ഇവരെയാണ് കമാന്‍ഡോകള്‍
കൊലപ്പെടുത്തിയതെന്ന് കരുതുന്നു. ആകാശ്, ബധൌന്‍, ബികാസ്, ഡോണ്‍, റിപോണ്‍ എന്നീ
യുവാക്കളാണ് സംഭവത്തിനുപിന്നിലെന്ന് ബംഗ്ളാദേശ് പൊലീസ് വെളിപ്പെടുത്തി.
എന്നാല്‍, ഇവര്‍ക്ക് ഇസ്ളാമിക് സ്റ്റേറ്റുമായുള്ള ബന്ധം
സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ബംഗ്ളാദേശിന്റെ ഔദ്യോഗിക നിലപാട്.
സംഭവം അരങ്ങേറി മണിക്കൂറുകള്‍ക്കകംതന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത്
ഐഎസിന്റെ വാര്‍ത്താഏജന്‍സി രംഗത്തെത്തി. ചിത്രങ്ങളും പുറത്തുവിട്ടു. എന്നാല്‍,
ഐഎസിന്റെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ
ഏജന്‍സികളുടെയും നിലപാട്. അല്‍ ഖായ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉപസംഘടനയാകും
സംഭവത്തിന് പിന്നിലെന്ന് അമേരിക്ക സംശയിക്കുന്നു.
Prof. John Kurakar
No comments:
Post a Comment