Pages

Wednesday, July 6, 2016

സിദ്ധാര്ത്ഥ ശിവ യുടെ ചിത്രത്തിൻറെ ചിത്രീകരണത്തിന് എയര് ഇന്ത്യ എക്സ്പ്രസ് സൗകര്യമൊരുക്കി .

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോയുടെ
ചിത്രീകരണത്തിന്എയര് ഇന്ത്യ എക്സ്പ്രസ്
സൗകര്യമൊരുക്കി

സിദ്ധാര്ത്ഥ ശിവ സംവിധാനം ചെയ്യുന്ന കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്പ്പെടെയുള്ള പ്രധാന രംഗങ്ങള് ചിത്രീകരിക്കാന് സൗകര്യമൊരുക്കി എയര് ഇന്ത്യ എക്സ്പ്രസ്. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്മാണക്കമ്പനിയായിരുന്ന ഉദയ മുപ്പതു വര്ഷങ്ങള്ക്കു ശേഷം നിര്മാണരംഗത്തേക്കു തിരിച്ചുവരുന്ന ചിത്രമെന്ന പ്രത്യേകത കൂടി കെപിഎസി എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന ഈ ചിത്രത്തിനുണ്ട്.
എയര് ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം വിമാനത്താവളത്തോടനുബന്ധിച്ചുള്ള ഹാങ്ങറിലായിരുന്നു ചിത്രീകരണം. വിമാനയാത്രയ്ക്കു പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. 189 പേര്ക്ക് യാത്ര ചെയ്യാവുന്ന ഏറ്റവും പുതിയ ബോയിംഗ് 737-800 എന്ജി വിമാനമാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്.
നിര്മാതാവും ചിത്രത്തിലെ അഭിനേതാവുമായ കുഞ്ചാക്കോ ബോബനുള്പ്പെടെയുള്ള താരങ്ങള് ചിത്രീകരണത്തിനെത്തിയിരുന്നു. കുറഞ്ഞ ചെലവില് ഗള്ഫ്, സിംഗപ്പൂര്, മലേഷ്യ എന്നിവിടങ്ങളിലേക്കു യാത്ര സാധ്യമാക്കുന്ന എയര് ഇന്ത്യ എക്സ്പ്രസ് കൊച്ചി കേന്ദ്രമാക്കിയാണ് പ്രവര്ത്തിക്കുന്നത്. ചിത്രീകരണത്തിന് സൗകര്യമൊരുക്കിയ എയര്ഇന്ത്യ എക്സ്പ്രസിന് കുഞ്ചാക്കോ ബോബന് നന്ദി അറിയിച്ചു.

Prof. John Kurakar


No comments: