Pages

Wednesday, July 6, 2016

കടക്കെണിയിൽ തകരുന്ന കേരളം.

കടക്കെണിയിൽ
 തകരുന്ന കേരളം.
കേരളം കടക്കെണിയിൽ കിടന്ന് തകരുകയാണ് .കാർഷിക രംഗം പാടെ തകർന്നു .വിനോദസഞ്ചാര മേഖലയിൽ വരവുകുറഞ്ഞു . പൊതുമേഖലയുടെ കാര്യം അതിദയനീയം .ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നേരെയാവണമെങ്കിൽ വരവും ചെലവും തമ്മിൽ പൊരുത്തം വേണം. ഒരു സംസ്ഥാനത്തിന്റെ വരുമാനം എന്തിനെയൊക്കെയാണ്ആശ്രയിച്ചിരിക്കുന്നത്‌? സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ്കേന്ദ്ര സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം. അത്കേന്ദ്ര നികുതിയുടെ ഒരു ഭാഗവും പിന്നെ വിവിധ വകുപ്പുകളിൽ അനുവദിക്കുന്ന ഗ്രാന്റുകളുമാണ്‌. ജൂൺ 13 ന്റെ ദി ഹിന്ദു ബിസിനസ്ലൈനിൽ കെ മുത്തുരാമൻ എഴുതിയ ലേഖന ത്തിന്റെ തലക്കെട്ടുതന്നെ കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി പട്ടിണിക്കിടുന്ന വർഷമാണ്‌ 2016 എന്നാണ്‌. 14- ധനകാര്യ കമ്മിഷന്റെ നിർദേശം അനുസരിച്ച്കേന്ദ്രത്തിന്റെ നികുതി വിഹിതം 42 ശതമാനമാക്കി. ഇതിനു മുൻപുണ്ടായിരുന്ന 32 ശതമാനത്തിനു പകരം ധനകാര്യ കമ്മിഷന്റെ നിർദേശമായ 42 ശതമാനം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കു നൽകുന്ന സഹായം പ്രത്യക്ഷത്തിൽ വർദ്ധിച്ചതായി തോന്നാമെങ്കിലും യഥാർഥത്തിൽ കാര്യമായ ഒരു വർദ്ധനവും ഉണ്ടാകുന്നില്ല. അതിന്റെ പ്രധാന കാരണം ഗ്രാന്റുകളിൽ കുറവു വരുത്തുകയും കേന്ദ്രസർക്കാ ചുമത്തുന്ന സർച്ചാർജ്ജിന്റേയും സെസ്സിന്റേയും വിഹിതം സംസ്ഥാനങ്ങൾക്കു നൽകാതിരിക്കുകയും ചെയ്യുന്നതാണ്‌.
2014-15 6 ശതമാനമായിരുന്ന സർചാർജ്ജിന്റേയും സെസ്സിന്റേയും വിഹിതം വർദ്ധിച്ച്‌ 2015-16 നികുതിയുടെ 8.1 ശതമാനമായി. എന്നിട്ടും സംസ്ഥാനങ്ങൾ 2015-16 കൂടുതൽ കടം വാങ്ങാൻ നിർബന്ധിതരായി. ചുരുക്കത്തി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെ യഥാർഥത്തിൽ വഞ്ചിക്കുകയാണ്ചെയ്തത്‌. പൊതുവിൽ പറഞ്ഞാൽ കേന്ദ്ര സഹായത്തിൽ, കേന്ദ്ര ബജറ്റ്വിഹിതത്തിൽ കാര്യമായ വർദ്ധനയില്ല.കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്പഠിച്ച്റിപ്പോ ർട്ട്നൽകാൻ സംസ്ഥാന ആസൂത്രണ ബോർഡ്എട്ടംഗ സമിതിയെ നിയമിച്ചു. ആസൂത്രണ ബോ ർഡിന്റെ സാങ്കേതിക ഉപദേഷ്ഠാവ്ഡോ. ഡി നാരായണൻ ആയിരുന്നു സമിതിയുടെ കൺവീനർ. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വലിയ കുഴപ്പത്തിലാണെന്ന്സമിതി ചൂണ്ടിക്കാണിക്കുന്നു. സമ്പദ്ഘടനയുടെ വളർച്ച 2010-11 മുതൽ താഴോട്ട്പൊയ്ക്കൊണ്ടിരിക്കുകയാണ്‌. ഇതിന്റെ പ്രധാന കാരണം കേരള വികസനത്തിന്റെ പ്രധാന ഘടകങ്ങളായ വിനോദസഞ്ചാര മേഖലയിലെ മാന്ദ്യവും വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ്കുറഞ്ഞതുമാണ്‌. സാമ്പത്തിക പ്രതിസന്ധിക്ക്പ്രധാന കാരണങ്ങളിൽ മറ്റൊന്ന്റവന്യു വരവ്കുറയുകയും സർക്കാരിന്റെ പൊതു ചെലവുകൾ നിയന്ത്രണമില്ലാതെ കൂടിയതുമാണ്‌. തൽഫലമായി ഗതാഗതമടക്കമുള്ള വികസനോപാധികൾ തകർച്ചയിലേക്കു നീങ്ങുകയാണ്‌. കാർഷിക മേഖല വമ്പിച്ച തകർച്ചയിലേക്ക്എത്തിക്കഴിഞ്ഞിരിക്കുന്നു.സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ പ്രധാനമായും ഊന്നൽ നൽകിയിരുന്നത്റബ്ബറിനും നാളികേരത്തിനുമാണ്‌. റബ്ബറിന്റെ വിലയിടിവ് കൃഷി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്കെത്തിയിരിക്കുന്നു. നാളികേരത്തിന്റെ വിലയിടിവ്കൂടി ആയപ്പോൾ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്‌. 2010-11 മുതൽ വിദേശ വിനോദസഞ്ചാരികളുടെ വരവ്ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.. ചുരുക്കത്തിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട്സംസ്ഥാനത്ത്എല്ലാ മേ ഖലകളും തകർച്ചയിലാണെന്നാണ്ആസൂത്രണ ബോർഡിന്റെ സമിതി ചൂണ്ടിക്കാണിക്കുന്നത്‌.
കേരളം കടഭാരം കൊണ്ട്പൊറുതിമുട്ടുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു.2010-11 സംസ്ഥാനത്തിന്റെ കടബാധ്യത 78,673 കോടി രൂപയായിരുന്നുവെങ്കിൽ 2016 ജൂണിൽ 1,74,000 കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി ബജറ്റ്വരുമാനത്തിന്റെ വലിയൊരു ഭാഗം കടംവീട്ടാൻ ഉപയോഗിക്കേണ്ടി വരുന്നു. വരവ്കുറവായിരിക്കുമ്പോൾ കടം വീട്ടാൻ വീണ്ടും കടമെടുക്കേണ്ടിവരും. ഇത്സംസ്ഥാനത്തിന്റെ പൊതു ഭരണത്തേയും വികസനത്തേയും തകർച്ചയിലേക്കു നയിക്കും.കാർഷിക, വിനോദസഞ്ചാര മേഖലകൾ പോലെ പൊതു മേഖലാ വ്യവസായങ്ങളും തകർച്ചയിലാണ്‌. കേരളത്തിന്റെ പൊതുമേഖലാ വ്യവസായങ്ങൾ 2009-10 207.73 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. 2013-14 ആയപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങളുടെ ആകെ നഷ്ടം 38.2 കോടിരൂപയായി. സർക്കാർ വരുമാനത്തിൽ പൊതുമേഖലാ വ്യവസായങ്ങൾക്കു ഒരു സംഭാവനയും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി. കേരളത്തിന്റെ കടബാധ്യത ആഭ്യന്തര വരുമാനത്തിന്റെ 31 ശതമാനമാണ്‌. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ ഇത്‌ 22 ശതമാനമാനം മാത്രം . വികസനത്തിന് പണം എങ്ങനെ കണ്ടെത്തും . കേന്ദ്രം സഹായിക്കുമോ ?

പ്രൊഫ. ജോൺ കുരാക്കാർ


No comments: