ഭീകരവാദവും തീവ്രവാദവും
ഇസ്ലാമിന്റെ ഭാഗമല്ല
ഇസ്ലാമിന്റെ ഭാഗമല്ല
ജീവിതത്തിൽ ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരെയാണ് ഭീകരവാദികൾ നിഷ്ഠുരമായി കൊലചെയ്യുന്നത് .ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറി എന്ന എന്ന ഭക്ഷണശാലയിൽ ഇരച്ചുകയറി ആളുകളെ ബന്ദികളാക്കിയ ഭീകരർ ഇരുപതുപേരെ കൊലപ്പെടുത്തി. സ്വദേശികളെ ഒഴിവാക്കി വിദേശികളെ തിരഞ്ഞുപിടിച്ചുനടത്തിയ കൂട്ടക്കൊലയിൽ ഒരു ഇന്ത്യക്കാരിക്കും ജീവൻ നഷ്ടപ്പെട്ടു. ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ പൗരന്മാരാണ് മരിച്ച മറ്റുള്ളവർ. മതതീവ്രവാദം ബംഗ്ലാദേശിൽ തലപൊക്കിയിട്ടു കുറേനാളായി. സമീപകാലത്തായി ഒട്ടേറെ അക്രമങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. രണ്ട് ഹിന്ദു പൂജാരിമാരെ കൊന്ന സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി.
വ്രതശുദ്ധിയുടെ നിറവില് ഇന്ന് ഈദുല് ഫിത്വര്. റമസാന് നല്കിയ പുണ്യവും വിശുദ്ധിയുമായി ലോകമെമ്പാടും ഇസ്ലാമിക ലോകം ചെറിയ പെരുന്നാള് ആഘോഷിക്കുന്ന സമയങ്ങളിലാണ് ഈ കൂട്ടക്കൊലകൾ നടന്നിരിക്കുന്നത് .ലോക മുസ്ലിംകളുടെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമായ മദീനയിലെ മസ്ജിദിൻറെ തിരുമുറ്റത്ത് വരെയെത്തിയിരിക്കുന്നു ഈ കൊടുംഭീകരത .ഭീകര പ്രസ്ഥാനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണ് ?ലോക സമാധാനത്തിൻറെ പ്രവാചകന് മുഹമ്മദ് നബി പറഞ്ഞ വാക്കുകളെ അക്ഷരം പ്രതി പാലിച്ച്, സഹവര്ത്തിത്വവും സ്നേഹവും ഉയര്ത്തിപ്പിടിക്കുന്ന ഇസ്ളാംവിശ്വാസികള് ഒരിക്കലും ഇത്തരത്തില് അക്രമമാര്ഗം സ്വീകരിക്കില്ല.
ഇസ്ലാം ഉദ്ഘോഷിക്കുന്നത് സാർവ്വ ലൗകിക സമാധാനമാണ്. ലോകത്തിന്റെ വാതിലുകള് ആര്ക്കും മുന്നില് അടക്കാതെ എല്ലാവരെയും ഏകോദര സഹോദരങ്ങളെ പോലെ സ്നേഹിക്കണമെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ വക്താക്കള് ചാവേറുകളുടെ വേഷം കെട്ടി കുട്ടക്കുരുതി നടത്തില്ല. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും റമസാന് പുണ്യത്തില് ലക്ഷോപലക്ഷം വിശ്വാസികളുടെ യിടയിലേക്ക് അക്രമം അഴിച്ചുവിടില്ല .വിധ്വംസക പ്രവര്ത്തനങ്ങളുമായി സഞ്ചരിക്കുന്നവര്. ഇവര് ആരാണ് ? സത്യത്തെ മുറുകെ പിടിച്ച്, സഹജീവിയുടെ വേദനകളിലും യാതനകളിലും താങ്ങും തണലുമായി വര്ത്തിക്കേണ്ട മുസല്മാന് നിരപരാധികളെ ഇല്ലാതാക്കുന്ന ചാവേര് പ്രവര്ത്തനം നടത്തില്ല. മുപ്പത് ദിവസത്തെ വ്രതം തന്നെ മുസല്മാന്റെ പുണ്യത്തിനും സഹനത്തിനും ത്യാഗത്തിനുമുള്ള തെളിവാണ്. ഭീകരവാദവും തീവ്രവാദവും ഒരുമതത്തിന്റെയും ഭാഗമല്ല. ഒരു വിശ്വാസിയും ഇതിനൊപ്പം നില്ക്കില്ല. മാനവ രാശിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിഷ്ഠുര കൊലപാതകികളെ തുടച്ചുമാറ്റാൻ ലോകം ഒന്നിക്കണം .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment