Pages

Thursday, July 7, 2016

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റീനു സമീപം ചാവേര്‍ സ്ഫോടനം

ജിദ്ദയില്അമേരിക്കന്കോണ്സുലേറ്റീനു സമീപം ചാവേര്സ്ഫോടനം

ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു സമീപം ചാവേര്‍ ബോംബ് സ്ഫോടനം. കോണ്‍സുലേറ്റിനു സമീപത്തെ ആശുപത്രി പാര്‍ക്കിംഗ് സ്ഥലത്തുചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേര്‍ കൊല്ലപ്പെടുകയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത ബന്ധവസിലുള്ള കോണ്‍സുലേറ്റിന് എതിര്‍വശത്തെ ഡോ. സുലൈമാന്‍ ഫഖീല്‍ ആശുപത്രി കാര്‍ പാര്‍ക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.15 ഓടെയാണ് സംഭവം. കോണ്‍സുലേറ്റിനു സമീപത്തെ ജംഗ്ഷനില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ സുരക്ഷാ ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാര്‍ പാര്‍ക്കിലേക്ക് നീങ്ങിയ ഇയാളെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടന്നടുത്തപ്പോള്‍ ചാവേര്‍ തന്റെ വസ്ത്രത്തില്‍ സൂക്ഷിച്ച ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ കാറുകള്‍ക്ക് കേടുപാട് പറ്റി. സംഭവത്തിനു ശേഷം സുരക്ഷാ സേന പ്രദേശം വളഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുഎസ് സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍സുലേറ്റില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സ്ഫോടനം. 2004 ല്‍ കോണ്‍സുലേറ്റിനു നേരെ അല്‍ ഖായ്ദ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ച് തദ്ദേശീയരായ കോണ്‍സുലാര്‍ ജീവനക്കാരക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൌദി അറേബ്യ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ 26 ആക്രമണങ്ങള്‍ക്കാണ് ഇരയായത്. ന്യൂനപക്ഷമായ ഷിയാ ജന വിഭാഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഐഎസ് ഭീകരരുടെ ആക്രമണങ്ങള്‍ ഏറെയും. സ്ഫോടനത്തെ തുടര്‍ന്ന് സൌദിയില്‍ യാത്ര ചെയ്യുമ്പോള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ എംബസി പൌരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Prof. John Kurakar



No comments: