Pages

Friday, July 29, 2016

നൈജീരിയയില്‍ രണ്ടരലക്ഷം കുട്ടികള്‍ പട്ടിണി കിടക്കുന്നു

നൈജീരിയയില്രണ്ടരലക്ഷം കുട്ടികള്പട്ടിണി കിടക്കുന്നു
നൈജീരിയയില്ബോകോഹറം തീവ്രവാദികള്കൈയടക്കിവെച്ചിരുന്ന ബോര്ണോ സ്റ്റേറ്റില്ലക്ഷക്കണക്കിന് കുട്ടികള്പട്ടിണിയിലാണെന്ന് യൂനിസെഫ്. 10 ലക്ഷത്തോളം കുട്ടികളില്രണ്ടരലക്ഷം പേരും പോഷകാഹാരം ലഭിക്കാതെ പ്രയാസപ്പെടുകയാണ്. എത്രയും പെട്ടെന്ന് ഭക്ഷണവും ചികിത്സയും ലഭിച്ചില്ലെങ്കില്കുട്ടികളുടെ കൂട്ടമരണം സംഭവിക്കുമെന്ന് സംഘടന മുന്നറിയിപ്പുനല്കി.

ബോകോഹറം തീവ്രവാദികളുടെ നിയന്ത്രണത്തിലായിരിക്കെ പല പ്രദേശങ്ങളിലും ഭക്ഷണവും വെള്ളവുമുണ്ടായിരുന്നില്ല. ആളുകളെ പട്ടിണിക്കിട്ട് കൊല്ലാനായിരുന്നു തീവ്രവാദികളുടെ ശ്രമം. കുട്ടികളെ പട്ടിണി മരണത്തില്നിന്ന് രക്ഷിക്കാന്അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്ന് യൂനിസെഫിന്റെ ആഫ്രിക്കന്മേഖലാ ഡയറക്ടര്മാനുവല്ഫൗണ്ടെയിന്ആവശ്യപ്പെട്ടു.

തകര്ന്ന കെട്ടിടങ്ങളും വീടുകള്നഷ്ടപ്പെട്ട് ദുരിത ജീവിതം നയിക്കുന്ന പതിനായിരങ്ങളെയുമാണ് താന്ബോര്ണോയില്കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കുട്ടികള്ഭക്ഷണം കിട്ടാതെ അവശനിലയിലാണ്.
Prof. John Kurakar


No comments: