YAHOO
SELLS TO VERIZON IN SADDEST DEAL IN TECH HISTORY
ഇന്റര്നെറ്റ് ഭീമനായയാഹുവിനെ
വെറിസോണ്‍ വാങ്ങി
Yahoo was once the king of
the Internet, a $125 billion behemoth as big in its time as
Facebook or Google are today. Now it’s being sold to Verizon
for comparative chump change.On Monday morning, Yahoo announced the
end of the long process to extricate itself from a mess of its own making with
a sale of its core operating business to Verizon for $4.8 billion in cash.
The transaction ends the independence of one of Silicon Valley’s most
iconic pioneering companies. Yahoo’s seventh and final CEO, Marissa Mayer,
will reportedly depart upon the deal’s conclusion with severence pay worth more
than $50 million.
The sale will unite Yahoo
with another fallen star, AOL, the first web portal Verizon bought last year
for $4.4 billion. The United States’ largest wireless provider is betting
nearly $10 billion that combining the two formerly dominant websites will give
it an edge in mobile content and advertising technology it can leverage
across its more than 140 million subscribers.
ഇന്റര്നെറ്റ് ഭീമനായ യാഹുവിനെ അന്താരാഷ്ട്ര ഡിജിറ്റല്‍ അഡ്വര്ടൈസിങ് കമ്പനിയായ വെറിസോണ്‍ കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കി. ഏറെ നാളായി നടക്കുന്ന ചര്‍ച്ചക്കൊടുവില്‍ ഇടപാടിന് അന്തിമ രൂപമായതായി വെറിസോണ്‍ തന്നെയാണ് വാര്ത്ത പുറത്തുവിട്ടത്. 483 കോടി യു.എസ് ഡോളറിന്റേതാണ് (32,500 കോടിയിലധികം രൂപ) ഇടപാട്. ഇന്റര്നെറ്റ് സേവന രംഗത്തെ ഒരു യുഗത്തിനു കൂടിയാണ് ഇതിലൂടെ കര്ട്ടന് വീഴുന്നത്.
ഒടുവിലത്തെ വര്ഷം 404 കോടി യു.എസ് ഡോളറായിരുന്ന വെറിസോണിന്റെ വിറ്റുവരവില്‍ യാഹുവിനെ ഏറ്റെടുക്കുന്നതോടെ വന്‍ വര്‍ധനവുണ്ടാകും. യാഹുവിന്റെ മൂലധന നിക്ഷേപങ്ങള്ക്കു പുറമെ, പരസ്യ സാങ്കേതികവിദ്യാ ടൂളുകള്‍, ബ്രൈറ്റ് റോള്‍ (ഇന്റര്നെറ്റ് പരസ്യങ്ങള്ക്കുള്ള യാഹുവിന്റെ ഉപകമ്പനി), ഫഌറി (അഡ്വര്ടൈസിങ് അനലറ്റിക്കല്‍ ആപ്) എന്നിവയും വെറിസോണിന്റെ ഉടമസ്ഥതയിലാകും.
കരാര്‍ അനുസരിച്ച് 2017 ആദ്യത്തില്‍ യാഹു സ്വന്തം കമ്പനിയെന്ന നിലയിലുള്ള പ്രവര്ത്തനം അവസാനിപ്പിക്കും. ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ അലിബാബാബാ ഗ്രൂപ്പില്‍ 15 ശതമാനവും ജപ്പാന് യാഹു കോര്പില്‍ 33.5 ശതമാനവും ഓഹരികള്‍ മാത്രമാകും ഇനി യാഹുവിന് ഉണ്ടാവുക. ഇടപാട് ചര്‍ച്ചകള്‍ വിജയകരമായി പൂര്ത്തിയാക്കിയതായി യാഹു ചീഫ് എക്സിക്യൂട്ടീവ് മറീസ മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓഹരി ഇടപാടുകള്ക്ക് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കും വരെ യാഹു സ്വതന്ത്ര കമ്പനിയായി നിലനില്ക്കുമെന്നും അതിനുശേഷം പ്രവര്ത്തനം അവസാനിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
Prof. John Kurakar
No comments:
Post a Comment