ഭീകരതക്കെതിരെ
ലോകം ഒന്നിക്കണം
ഭീകരതക്ക് മതമില്ല . മതത്തിൻറെ
തണലിൽ ഭീകര പ്രസ്ഥാനം വളരാൻ
ഒരിക്കലും അനുവദിക്കരുത് .മുസ്ലിങ്ങള്‍ പുണ്യമാസമായി കരുതുന്ന റംസാനില്‍ ബംഗ്ലാദേശിലും ഇറാഖിലും
,സൗദിയിലും മനുഷ്യരെ
കൂട്ടക്കൊല ചെയ്ത ഭീകരർ ആരാണ് ? അതിരുകളില്ലാത്ത ഭീകരവാദത്തെ
അതിനിശിതമായി അപലപിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി
ഷെയ്ഖ് ഹസീന നമുക്ക്
മാതൃകയാണ് .ആറ് ഭീകരവാദികളെ
കൊന്നൊടുക്കാനും ഒരാളെ പിടികൂടാനുമായി എന്നത്
ബംഗ്ലാദേശ് കമാന്റോകളുടെ മിടുക്ക് തന്നെയാണ്. 20 വിദേശികളെയാണ്
കഴുത്തറുത്ത് കൊന്നത്.താരുഷി ജെയിന്‍
എന്ന ഭാരതീയ വിദ്യാര്‍ത്ഥിനിയും ധാക്കയില്‍ കൊല്ലപ്പെട്ടവരില്‍
ഉള്‍പ്പെടുന്നു. രാഷ്ട്രത്തിനും ലോകത്തിനുതന്നെയും ഭീഷണിയായ ഐഎസ് ആക്രമണ
പദ്ധതികളെ ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാരും
ജനങ്ങളും മുന്നോട്ടുവരണം .. ‘അള്ളാഹു അക്ബര്‍’ വിളിയോടെയുള്ള
അക്രമണപരമ്പരകള്‍ക്ക് മതത്തിന്റെ തണല്‍
ലഭ്യമാക്കാനുള്ള ഭീകരരുടെ ലക്ഷ്യം നാം
കാണാതെ പോകരുത്.
ലോകത്തിന്റെ ഏതുഭാഗത്തെ മുസ്ലിം ജനതയുടെ
സംരക്ഷണമാണ് ഐഎസിന് ഏറ്റെടുക്കാനാകുക? അള്ളാഹുവിന്റെ
ഏതു സന്ദേശമാണ് ഇവര്‍
തങ്ങളുടെ പ്രവൃത്തിയിലൂടെ നടപ്പിലാക്കുന്നത്? ഐഎസ് മനുഷ്യത്വ വിരുദ്ധവും
ഒപ്പം മുസ്ലിംവിരുദ്ധവുമാണ്. 1999 ല്‍ രൂപംകൊണ്ട
ഐഎസ് ലോകത്തെ നടുക്കിയ
പല ഭീകരഭാവവും ഇതിനകം
പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.. ഭീകരവാദത്തിന്
മതവും ദേശവും ഇല്ലെന്ന ഭാരത
പ്രധാനമന്ത്രിയുടെ സന്ദേശം പല ലോകരാഷ്ട്രങ്ങളും
അംഗീകരിച്ചുകഴിഞ്ഞു .130 കോടി ഭാരതീയരെ മാത്രമല്ല,
മുഴുവന്‍ ലോക ജനതയെയും
നമുക്ക് ഭീകരരിൽ നിന്ന്
സംരക്ഷിക്കണം . ഭീകരവാദത്തിനെതിരെ ലോകത്തെ നയിക്കാന്‍ ഭാരതത്തിന്
കഴിയും.അതിനു നമുക്ക് മതത്തിനും
രാഷ്ട്രീയത്തിനും അതീതമായി ഒന്നായി പ്രവർത്തിക്കാം
.
പ്രൊഫ. ജോൺ കുരാക്കാർ.
No comments:
Post a Comment