REGI JOSEPH,
ABDUCTED KERALA ENGINEER IN LIBYA RELEASED
ലിബിയയില് അജ്ഞാതര് തട്ടിക്കൊണ്ടുപോയ കോഴിക്കോടു സ്വദേശിയെ മോചിപ്പിച്ചു
ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയില്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥന്‍ റെജി ജോസഫിനെ മോചിപ്പിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനേയും മൂന്ന് സഹപ്രവര്‍ത്തകരേയും കഴിഞ്ഞ മാര്‍ച്ച് 31നാണ് ട്രിപ്പോളിയിലെ ജോലിസ്ഥലത്തുനിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.
ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എഎച്ച് ഖാന്റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ പറഞ്ഞു. എന്നാല്‍ റെജി ജോസഫ് എന്ന് നാട്ടിലേക്ക് തിരിക്കുമെന്ന കാര്യം വ്യക്തമല്ല.
രണ്ടു വര്‍ഷമായി കുടുംബത്തോടൊപ്പം ലിബിയയിലായിരുന്ന റെജിയെ ജോലി ചെയ്യുന്ന പൗക്കല്‍ ദവയില്‍ നിന്നും അജ്ഞാതരായ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ അക്രമികള്‍ എന്നു മാത്രമായിരുന്നു കിട്ടിയിരുന്ന ഏക വിവരം. ഏത് സംഘടനയായിരുന്നു പിന്നിലെന്ന് അറിയാമായിരുന്നില്ല. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുകയും സംസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ലിബിയയിലെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരുകയായിരുന്ന ഐടി ഉദ്യോഗസ്ഥനായ റെജിയെ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോകുമ്പോഴാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നത്. ലിബിയന്‍ സ്വദേശികളാണ് റെജിക്കൊപ്പം തടവിലായ മറ്റ് സഹപ്രവര്‍ത്തകര്‍.രണ്ടാം തവണയാണ് റെജി ലിബിയയിലേക്ക് പോയത്. 2007ലാണ് ആദ്യം പോയത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് 2010ല്‍ നാട്ടിലേക്ക് പോന്നെങ്കിലും 2014ല്‍ വീണ്ടും തിരികെപോയി. ഭാര്യ ഷിനുജ ലിബിയയിലെ നഴ്‌സാണ്. മക്കള്‍ ജോയ്‌ന, ജോസ്യ, ജാനിയ.
Prof. John Kurakar
No comments:
Post a Comment