അഞ്ചുപേര്‍ക്ക് ജീവന്‍ നല്‍കി ആന്‍സമ്മ യാത്രയായി .
ഒരു കുടുംബം മാത്രമല്ല, ഒരുനാടു മുഴുവന്‍ പ്രാര്‍ഥിച്ചു. ഒരു
മടക്കയാത്രയില്ലെന്നുറപ്പിച്ചതിനെത്തുടര്ന്ന് ജീവനുവേണ്ടി പോരടിക്കുന്ന അഞ്ചുപേര്ക്ക് ജീവിതം നല്കിയാണ് ആന്സമ്മയുടെ ധന്യയാത്ര. മസ്തിഷ്കമരണം സംഭവിച്ച ആന്സമ്മയുടെ കരളും വൃക്കയും കണ്ണിലെ കോര്ണിയയുമാണ് ദാനംചെയ്യാന് ബന്ധുക്കള്‍ തീരുമാനിച്ചത്.
പുണെയിലെ റൂബിഹാള്‍ ആസ്പത്രിയില്‍ ബുധനാഴ്ചകാലത്ത് ഇതിനായുള്ള ശസ്ത്രക്രിയ നടക്കും. ഈ ആസ്പത്രിയില്‍ 23 വര്ഷമായി നഴ്സായി ജോലി ചെയ്തുവന്ന ആന്സമ്മ ഇവിടെ വെന്റിലേറ്ററില്‍ കഴിയുകണിപ്പോള്. ആലപ്പുഴ പുറക്കാട് സ്വദേശിനിയാണ്. പുണെ ധാപ്പോളി പിംപ്ലെ ഗുരവ് ഗാര്വെ റസിഡന്‍സിയില്‍ താമസിക്കുന്ന തൃശ്ശൂര്‍ ചാലക്കുടി കാരൂര്‍ അതിയുധന് വീട്ടില്‍ എ.പി. ആന്റുവിന്റെ ഭാര്യയായ ആന്സമ്മയ്ക്ക് വെള്ളിയാഴ്ചയാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്.
വൈകിട്ട് നാലുമണിയോടെ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന മകന് സിജോയെ ട്യൂഷന്സെന്ററിലാക്കി വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. ആന്സമ്മ ഓടിച്ചിരുന്നസ്കൂട്ടര് എതിരെവന്ന ഒരു മോട്ടോര്‍ സൈക്കിളുമായി ഇടിക്കുകയായിരുന്നു. ഉടന്തന്നെ അടുത്തുള്ള മകാന്‍ ഹോസ്പിറ്റലിലെത്തിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞതിനെത്തുടര്ന്ന് റൂബി ഹാള്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. തലയുടെ പരിക്ക് മാരകമായതിനാല്‍ ജീവന്‍രക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ഡോക്ടര്മാര്‍. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷയ്ക്ക് മങ്ങലേല്പ്പിച്ച് ചൊവ്വാഴ്ച രാവിലെ മസ്തിഷ്കമരണം ഡോക്ടര്മാര്‍ സ്ഥിരീകരിച്ചു....... ബുധനാഴ്ച രാവിലെ 4.30-ന് ചെന്നൈയില്‍ നിന്നെത്തുന്ന ഡോക്ടര്മാരുടെ സംഘം അവയവദാനത്തിന് മുന്നോടിയായി ശസ്ത്രക്രിയ തുടങ്ങും. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടില്‍ നടക്കുന്ന പ്രാര്ഥനയ്ക്കുശേഷം അഞ്ചുമണിയോടെ ദാപോഡിയിലെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ അന്ത്യശുശ്രഷയ്ക്ക് ശേഷം ഖഡ്കി ഹോള്‍ക്കാര്‍ സെമിത്തേരിയില്‍ സംസ്കരിക്കും. മക്കള്‍: സിന്റോ, സിജോ.
Prof. John Kurakar
No comments:
Post a Comment