VAIKOM
MUHAMMAD BASHEER REMEMBERED ON HIS 22ND DEATH ANNIVERSARY
വൈക്കം മുഹമ്മദ് ബഷീര് വിടവാങ്ങിയിട്ട് ഇന്ന് (ജൂലൈ 5 ) ചൊവ്വാഴ്ച 22 വര്ഷം പൂര്ത്തിയായി
Vaikom Muhammad Basheer is known as the Sultan of
Malayalam literature world. The author who entertained the booklovers with his
satirical writings has passed away 22 years ago. He is one of the most read
authors in India after Rabindranath Tagore and Sree Narayana Guru. Around 3
million copies of Basheer’s books have been sold till date.
വ്യാകരണത്തിന്റെ
മതില്‍ക്കെട്ടുകളില്‍
നിന്നും
സാഹിത്യത്തെ
മോചിപ്പിച്ച്
നാട്ടുഭാഷയിലെ
സാഹിത്യത്തെ
ലോകത്തിന്റെ
നെറുകയിലെത്തിച്ച
മലയാളത്തിന്റെ
ഒരേയൊരു
സുല്‍ത്താന്‍.
സ്വന്തം
ജീവിതകഥയില്‍
ഹാസ്യത്തിന്റെ
മേമ്പൊടി
ചേര്‍ത്ത്
വായനക്കാരന്റെ
ലഹരിയാക്കി
മാറ്റിയ
ബേപ്പൂര്‍സുല്‍ത്താന്‍.
പച്ചയായ
മനുഷ്യനായി
സാധാരണക്കാരന്റെ
ലളിക
ജീവിതത്തെ
അക്ഷരങ്ങളിലൂടെ
അവിസ്മരണീയമാക്കിയതാണ്
വൈക്കം
മുഹമ്മദ്
ബഷീര്‍
എന്ന
കഥാകാരനെ
സാഹിത്യലോകത്ത്
എന്നും
വ്യത്യസ്തനാക്കുന്നത്.
ജൂലായ്
5ന്
ബേപ്പൂര്‍
സുല്‍ത്താന്റെ
ഓര്‍മ്മകള്‍ക്ക്
22 വയസ്സ് തികയുന്നു.
സ്വന്തമായ ആഖ്യാനശൈലിയാണ് ബഷീര്‍ രചനകളെ വ്യത്യസ്തമാക്കിയത്. കഥയ്ക്ക് തിരഞ്ഞെടുത്തത് സ്വന്തം ജീവിതവും ബന്ധുക്കളെയും ചുറ്റുപാടുകളെയുമായിരുന്നു.
നര്‍മ്മത്തിന്റെ മേമ്പൊടിചാലിച്ച് ബഷീര്‍ ജീവിതമെഴുതി. പച്ചയായ ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്ത്. ബഷീര്‍ കൃതികളിലൂടെ വായനക്കാര്‍ ആസ്വദിക്കുന്നത് കേവലം ഒരു സാഹിത്യസൃഷ്ടി മാത്രമല്ല, സാഹിത്യത്തിന്റെ അതിരുകള്‍ ലംഘിച്ച് ഓരോ കഥാപാത്രവും നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ പ്രതിരൂപങ്ങളായി. അതിഭാവുകത്വങ്ങളില്ലാതെ ജീവിതവും രചനയും വായനക്കാര്‍ നെഞ്ചോടു ചേര്‍ത്തു. പാത്തുമ്മയും, സുഹറയും, വിശ്വവിഖ്യാതനായ മൂക്കനും ആനവാരി രാമന്‍ നായരും പൊന്‍കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും അക്ഷരങ്ങളില്‍ നിന്നും ഇറങ്ങിവന്ന് ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠനേടി.
നര്‍മ്മത്തിന്റെ മേമ്പൊടിചാലിച്ച് ബഷീര്‍ ജീവിതമെഴുതി. പച്ചയായ ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്ത്. ബഷീര്‍ കൃതികളിലൂടെ വായനക്കാര്‍ ആസ്വദിക്കുന്നത് കേവലം ഒരു സാഹിത്യസൃഷ്ടി മാത്രമല്ല, സാഹിത്യത്തിന്റെ അതിരുകള്‍ ലംഘിച്ച് ഓരോ കഥാപാത്രവും നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ പ്രതിരൂപങ്ങളായി. അതിഭാവുകത്വങ്ങളില്ലാതെ ജീവിതവും രചനയും വായനക്കാര്‍ നെഞ്ചോടു ചേര്‍ത്തു. പാത്തുമ്മയും, സുഹറയും, വിശ്വവിഖ്യാതനായ മൂക്കനും ആനവാരി രാമന്‍ നായരും പൊന്‍കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും അക്ഷരങ്ങളില്‍ നിന്നും ഇറങ്ങിവന്ന് ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠനേടി.
1908 ജനുവരി 21 നു കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായാണ് ബഷീറിന്റെ ജനനം. വൈക്കത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബഷീര്‍ പില്‍ക്കാലത്ത് കള്ളവണ്ടി കയറി കോഴിക്കോടെത്തി.
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യസമര രംഗത്തും സജീവമായി ജയില്‍ ശിക്ഷയും അനുഭവിച്ചു. 50ാം വയസ്സില്‍ ജീവിതസഖിയായി ഫാബിയുടെ കൈപിടിച്ചത്.
പല നാടുകള്‍ സഞ്ചരിച്ച് നിരവധി ഭാഷകളില്‍ അദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. ജയകേസരിയില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ബഷീറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥ. തന്റെ അനുഭവസമ്പത്തുകള്‍ തന്നെയാണ് അക്ഷരങ്ങളായി ബഷീര്‍ കോറിയിട്ടത്. നടന്നകന്ന നാട്ടുവഴികളിലെ മണ്ണും മരങ്ങളും മനുഷ്യനുമെല്ലാം വായനക്കാരനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. വിവരണളേക്കാള്‍ അധികം സംഭാഷണങ്ങളടങ്ങിയ രചനകള്‍ ഏത് സാധാരണക്കാരനും
വഴങ്ങുന്ന ഒന്നായി സാഹിത്യത്തെ രൂപാന്തരപ്പെടുത്തി. അങ്ങനെ ബഷീറിന്റെ ശൈലി തന്നെ ഒരു പുതിയ സാഹിത്യശാഖയായി മറുകയായിരുന്നു.
തനിക്ക് ചുറ്റുമുള്ള സര്‍വ്വചരാചരങ്ങളോടുമുള്ള ബഷീറിന്റെ സ്‌നേഹം അദ്ദേഹത്തിന്റെ
രചനകളില്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാം. പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ
ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം ( ഭാര്‍ഗവീ നിലയം) എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.
കേന്ദ്രസാഹിത്യ
അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍
തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു. എഴുത്തിന്റെ ഇന്ദ്രജാലത്തിലൂടെ തീര്‍ത്ത അത്ഭുതലോകത്ത് ഓരോവായനക്കാരനെയും ആജീവനാന്തം തടവിലാക്കിയ ആ അതുല്ല്യപ്രതിഭ
ഇന്നും ജീവിക്കുന്നു. ഒരിക്കലും മരിക്കാത്ത ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ.
2015 ജൂലൈ 15നാണ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര് മരിച്ചതെങ്കിലും, അറബിക് കലണ്ടറനുസരിച്ച് ഫാബിയുടെ ഒന്നാം ചരമവാര്ഷികമെന്ന പ്രത്യേകതയും ഇത്തവണത്തെ ജൂലൈ അഞ്ചിനുണ്ട്.ബേപ്പൂര് സുല്ത്താനെന്നാണ് അറിയപ്പെടുന്നതെങ്കിലും ജന്മനാടായ തലയോലപ്പറമ്പ് ഗ്രാമത്തെ അക്ഷരങ്ങളിലൂടെ ബഷീര് പ്രശസ്തിയിലെത്തിച്ചു. വളരെ ചെറുപ്പത്തിലെ നാടുവിട്ട ബഷീര് തന്റെ കഥകളില് ജന്മനാട്ടിലെ ഒത്തിരിയാളുകളെ കഥാപാത്രങ്ങളാക്കി. ഇതില് പലരും ഇന്നും ജീവിക്കുന്നു. അതില് പ്രധാന കഥാപാത്രമായ ബഷീറിന്റെ സഹോദരന് അബുവിന് വാര്ധക്യസഹജമായ അസുഖങ്ങള് അലട്ടുമ്പോഴും ഇക്കാക്കയെക്കുറിച്ചുള്ള ഓര്മ്മകള് പങ്കുവയ്ക്കുമ്പോള് നൂറുനാവാണ്. ജീവിച്ചിരിക്കുന്ന ഈ കഥാപാത്രത്തെ നേരില്കാണുന്നതിനായി വിവിധ സ്ഥലങ്ങളില്നിന്ന് സ്കൂള് കുട്ടികളും സാഹിത്യ പ്രവര്ത്തകരും അടക്കമുള്ളവര് എത്തുമ്പോള് ഇന്നലെ കഴിഞ്ഞപോലെയാണ് ബഷീറുമായുള്ള അനുഭവങ്ങള് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
ബഷീറും ഭാര്യ ഫാബിയും തലയോലപ്പറമ്പില് താമസിച്ചിരുന്ന വീട് ഫെഡറല് ബാങ്കായി മാറ്റിയിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കിണര്, ചാരുകസേര, സ്റ്റൂള് എന്നിവയെല്ലാം തനിമ നഷ്ടപ്പെടാതെ ഇന്നും ഇവിടെയുണ്ട്. പാലാംകടവ് പാലം, തലയോലപ്പറമ്പ് ബോയ്സ് ഹൈസ്കൂള് എന്നിവയെല്ലാം ബഷീറിന്റെ സ്മാരകങ്ങളായി മാറി. വൈക്കം മുഹമ്മദ് ബഷീര് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് പാലാംകടവില് മൂവാറ്റുപുഴയാറിന്റെ തീരത്ത് നിര്മ്മിച്ച ബഷീര് സ്മാരക മന്ദിരം അദ്ദേഹത്തിന്റെ സ്മരണകള് നിലനിര്ത്തി തലയോലപ്പറമ്പിന്റെ സാംസ്ക്കാരിക തലസ്ഥാനമായി പ്രവര്ത്തിക്കുന്നു. സാഹിത്യലോകത്തെ ഒരാള്ക്ക് എല്ലാ വര്ഷവും ബഷീര് അവാര്ഡും നല്കുന്നു.
Prof. John Kurakar
No comments:
Post a Comment