ആഫ്രിക്കന്‍ ഒച്ചുകള് അപകടകാരികള്; ഭക്ഷിച്ചാല് മെനിഞ്ചൈറ്റിസിനു സാധ്യത
മഴക്കാലം എത്തിയതോടെ കേരളത്തില്‍ ഉടനീളം കാണുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വളരെ അപകടകാരികളാണെന്ന് കേരള വന ഗവേഷണ കേന്ദ്രം ശാസ്ത്രഞ്ജന്‍ ഡോ.ടി.വി.സജീവ് വാര്‍ത്താകുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. എ ഭക്ഷ്യയോഗ്യമാണെന്നു വാര്‍ത്ത നല്‍കിയ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഡോ.ടി.വി.സജീവ് ചോദ്യം ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി കേരളത്തില്‍ ഈ അപകടകാരിളായ ഒച്ചിന്റെ വ്യാപനം കണ്ടു തുടങ്ങിയിട്ട് . അന്ന് മുതല്‍ കൃത്യമായി അതിനെ കുറിച്ചു പഠിക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്ത ഗവേഷകരെ അവഹേളിക്കുന്നതാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ വാര്‍ത്ത എന്നും ഡോ.സജീവ് പറഞ്ഞു.
ആഫ്രിക്കന്‍ ഒച്ചുകള്‍ അധിനിവേശ ജീവിയാണ്. അതിനെ കണ്ടു വരുന്നതു കിഴക്കന്‍ ആഫ്രിക്കയിലെ കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ്. അവിടെ അവ വളരെയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. സസ്യജാലങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ആഫ്രിക്കന്‍ ഒച്ചുകള്‍ വന്‍ഭീഷണിയാണ്. അഞ്ഞൂറോളം സസ്യങ്ങളെ ഈ ഒച്ചു ഭക്ഷിക്കും. അതല്‍ പലതും നമ്മുടെ കാര്‍ഷിക വിളകളാണ്.
മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്ന് അവ മാറില്ല. മതിലുകളിലും ഭിത്തികളിലും ഉള്ള കാല്‍സിയം അവയുടെ തോടുണ്ടാക്കാന്‍ ആവശ്യമായതിനാല്‍ വീടിനകത്തേക്ക് കയറി വരും. അറപ്പു കാരണം കേരളത്തില്‍ രണ്ടിടത്തു ആളുകള്‍ കുടിയൊഴിഞ്ഞു പോകേണ്ട സ്ഥിതി വരെ ഉണ്ടായി. വവെല്ലിങ്ടണ്‍ ഐലണ്ടിലും ചാലയിലും ആണ് ജനങ്ങള്‍ ഒച്ചിനെപേടിച്ച് വീട് ഉപേക്ഷിക്കേണ്ടിവന്നത്.
. ഇതിന്റെ ശരീരത്തിലുള്ള് ആന്‍ജിയോസ്‌ട്രോങ്ങിലിസ് കാന്റോനെന്‌സിസ് എന്നപേരില്‍ അറിയപ്പെടുന്ന ഒരിനം വിര മനുഷ്യരില്‍ മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാക്കുന്നു. അതുകൊണ്ട് വെറും കൈ കൊണ്ടിതിനെ സ്പര്‍ശിക്കാതിരിക്കുക , ഒരു കാരണവശാലും ഭക്ഷിക്കാതിരിക്കുക എന്നതു നിര്‍ബന്ധമാണ്.
ഇതിന്റെ വ്യാപനം നടന്ന സ്ഥലങ്ങളില്‍ കുടംബശ്രീ യുണിറ്റുകളാണ് ഇവയെ നശിപ്പിക്കുന്നതിനു ആവശ്യമായ ഉപ്പ് പൊടി വിതറുക, വിനാഗിരി തളിക്കുക എന്നിവ നടത്തിയത്. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായ 100 ഇനം ജീവികളില്‍പ്പെടുന്നവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍.
ഇവയുടെ വളര്‍ച്ച തടയാനുള്ള പ്രവര്‍ത്തനമാണ് ഒരൊറ്റ വാര്‍ത്തയിലൂടെ അട്ടിമറിക്കപ്പെട്ടതെന്നു ഡോ.സജീവന്‍ ആരോപിച്ചു. സിഎംഎഫ്ആര്‍ഐ, കുഫോസ് .എന്നീ സ്ഥാപങ്ങങ്ങളുടെ അധികൃതരോട് ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അതേക്കുറിച്ച് രണ്ടു സ്ഥാപനങ്ങളും പ്രതീകരിച്ചിട്ടില്ലെന്നും ഏഷ്യ പെസഫിക് ഫോറസ്റ്റ് ഇമ്പാസീവ് നെറ്റ് വര്‍ക്ക് കോ ഓര്‍ഡിനേറ്റര് കൂടിയായ ഡോ.സജീവ് പറഞ്ഞു.
കെ വി തോമസ് എം പി, എംഎല്‍എമാര്‍ പഞ്ചായത് അധികാരികള്‍ എന്നിവരെ നുണ പറഞ്ഞു വശത്താക്കിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Prof. John Kurakar

No comments:
Post a Comment