Pages

Thursday, July 14, 2016

കേരളത്തിലെ ആദ്യ വനിതാ വില്ലേജ് ഓഫീസര്‍ മറിയാമ്മ മാത്യു നിര്യാതയായി

കേരളത്തിലെ ആദ്യ വനിതാ വില്ലേജ് ഓഫീസര് മറിയാമ്മ മാത്യു നിര്യാതയായി
കേരളത്തിലെ പ്രഥമ വനിതാ വില്ലേജ് ഓഫിസര്‍ മറിയാമ്മ മാത്യു നിര്യാതയായി. കാലിഫോര്‍ണിയയിലെ സാന്റമണില്‍ വച്ചായിരുന്നു  അന്ത്യം. രാമപുരത്താണ് ആദ്യ വനിതാ വില്ലേജ് ഓഫീസറായി മറിയാമ്മ മാത്യു ചുമതലയേല്‍ക്കുന്നത്. രാമപുരം, പിറവം എന്നിവിടങ്ങളില്‍ മറിയാമ്മ മാത്യു വില്ലേജ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പിറവം വില്ലേജ് ഓഫീസറായിരിക്കെ വിരമിച്ച മറിയാമ്മ മാത്യു പിന്നീട് മക്കള്‍ക്കൊപ്പം കലിഫോര്‍ണിയയിലായിരുന്നു താമസം. പരേതനായ മണ്ണൂരാം പറമ്പില്‍ ചാണ്ടി മാത്യുവിന്റെ ഭാര്യയും, രാമപുരം പളളിവാതുക്കല്‍ കുടുംബാംഗവുമാണ്. സിനിമാ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണിയുടെ ഭാര്യാ മാതാവാണ് പരേത. ജൂലൈ 15 ന് ഹേവാര്‍ഡ് ഹോളി എയ്ഞ്ചല്‍സ് ഫ്യൂണറല്‍ ഹോമില്‍ ആറു മണി മുതല്‍ എട്ടര വരെ മൃതശരീരം പൊതുദര്‍ശനത്തിനു വയ്ക്കും 16–ന് രാവിലെ 10.30 ന് മില്‍പിറ്റാസ് സെന്റ് തോമസ് സീറോ മലബാര്‍ പളളിയില്‍ സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് റിലൈസ് വാലി റോഡിസെ സെമിത്തേരിയില്‍ സംസകാരച്ചടങ്ങും നടക്കും.
Prof. John Kurakar


No comments: