Pages

Saturday, July 16, 2016

ലോകത്തെ തുറിച്ചുനോക്കുന്ന ഭീകരതയുടെ വിപത്തിനെ നേരിടാൻ രാജ്യങ്ങൾ ഒന്നിക്കണം

ലോകത്തെ തുറിച്ചുനോക്കുന്ന ഭീകരതയുടെ വിപത്തിനെ നേരിടാൻ രാജ്യങ്ങൾ ഒന്നിക്കണം

ലോകത്തെ വീണ്ടുംവീണ്ടും  ഭീതിയുടെ ആഴങ്ങളിലേയ്ക്ക്തള്ളിവീഴ്ത്തിക്കൊണ്ട്ഭീകരർ അഴിഞ്ഞാടുകയാണ് . ഫ്രഞ്ച്ദേശീയ ദിനാഘോഷത്തിന്റെ ആഹ്ലാദത്തിൽ മുഴുകിയ നിരപരാധികളായ ജനക്കൂട്ടത്തിലേയ്ക്ക്കൂറ്റൻ ശീതീകൃത ട്രക്ക്ഓടിച്ചുകയറ്റി ഒറ്റയാൾ ഭീകരൻ 84 ജീവനുകളാണ്ദാരുണമായി കവർന്നെടുത്തത്‌. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അനേകം പേർക്ക്പരിക്കേറ്റു. . സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രഖ്യാപിച്ച 1789 ജൂലൈ 14ന്റെ ബാസ്റ്റീ കലാപത്തിന്റെ വാർഷികാഘോഷങ്ങളുടെ സമാപനവേളയിലാണ്അതിദാരുണമായ ഭീകരത അരങ്ങേറിയത് .
അക്രമി ഫ്രാൻസിൽ ജനിച്ച ടുണീഷ്യൻ വംശജനാണ്‌. അയാളെ പൊലീസ്സംഭവസ്ഥലത്തുതന്നെ വെടിവച്ചു കൊല്ലുകയാണ്ഉണ്ടായത്‌. കഴിഞ്ഞ 18 മാസങ്ങൾക്കിടയിൽ ഫ്രാൻസിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്‌. ഷാർലി ഹെബ്ദോയ്ക്കും തുടർന്ന്പാരിസിലും നടന്ന കൂട്ടക്കൊലകളിൽ ഭീകരർ ആസൂത്രിതവും കൂട്ടായതുമായ ആക്രമണമാണ്നടത്തിയതെന്ന്തെളിയിക്കപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു കൂടി നീട്ടിയ പ്രസിഡന്റ്ഫ്രാൻസ്ഇസ്ലാമിക ഭീകരതയ്ക്കെതിരെ യുദ്ധത്തിലാണെന്ന്പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലും നടക്കുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ 10,000 കരുതൽ സേനകളെ കൂടി വിന്യസിക്കുമെന്നും അദ്ദേഹം ശപഥം ചെയ്തു.
ലോകത്ത്ഒരിടവും സുരക്ഷിതമല്ലെന്ന ഭീതി പരത്തുന്ന തരത്തിലാണ്ഏഷ്യയിലും യൂറോപ്പിലും ഭീകരസംഭവങ്ങൾ അരങ്ങേറുന്നത്‌. ഫ്രാൻസ്വ ഒലാന്ദിനു സമാനമായ കാർക്കശ്യത്തോടുകൂടിയ പ്രതികരണമാണ്വിവിധ രാഷ്ട്ര നേതാക്കളിൽ നിന്നും പുറത്തുവരുന്നത്‌. ഭീകരതയുടെ വേരറുക്കുക എന്നത്ഭരണാധികാരികളുടെ ഉത്തരവാദിത്തവും ജനങ്ങളുടെ ആവശ്യവുമാണ്‌.വർഗീയതയും മതപരമായ അസഹിഷ്ണുതയും ആധിപത്യം പുലർത്തുന്ന ഇന്ത്യയുടെ ഭരണ രാഷ്ട്രീയ അന്തരീക്ഷവും ഭീകരത വളരാൻ   വളക്കൂറുള്ള മണ്ണാണ് .ഭീകരർ രാസായുധങ്ങളും അണുവായുധങ്ങളും വരെ  പ്രയോഗിക്കാൻ ശേഷി നേടിയെന്നുംവരാം . നമ്മുടെ പട്ടാളവും പൊലീസും ,വിജിലൻസും ഭരണാധികാരികളും ജാഗ്രതയോടെ , ഗൗരവത്തോടെനീങ്ങേണ്ടിയിരിക്കുന്നു അതേസമയം സുതാര്യമായ രാഷ്ട്രീയ സംവാദങ്ങളും വിവേകപൂർണമായ വിട്ടുവീഴ്ചകളും ഭീകരതയെ തുടച്ചു നീക്കാൻ വേണ്ടി വന്നേക്കാം .

പ്രൊഫ.ജോൺ കുരാക്കാർ


No comments: