COIR BOARD AWARD TO
ANATHALAVATTOM ANANDAN
ആനത്തലവട്ടം
ആനന്ദന് കയര്ബോര്ഡ്
പുരസ്കാരം
കയര്‍ വ്യവസായത്തിന്‍റെ സംരക്ഷണത്തിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി ആറു പതിറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന ആനത്തലവട്ടം ആനന്ദന് ഈ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കയര്‍ബോര്‍ഡ് പുരസ്കാരം. സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ ഉപാധ്യക്ഷനുമായ ആനത്തലവട്ടത്തിന് കോയമ്പത്തൂരില്‍ ആരംഭിച്ച അന്താരാഷ്ട്ര കയര്‍മേളയില്‍വച്ച് കേന്ദ്ര സൂക്ഷ്മ ചെറുകിട സംരഭകമന്ത്രി കല്‍രാജ് മിശ്ര പ്രശസ്തപത്രവും ശില്‍പവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. മഹാരാഷ്ട്ര ധനമന്ത്രി ദീപക് വസന്ത് കെസാര്‍കര്‍, സൂക്ഷ്മ ചെറുകിടസംരംഭക മന്ത്രാലയം സെക്രട്ടറി ഡോ. കെ കെ ജലന്‍, അഡീഷണല്‍ സെക്രട്ടറി എസ് എന്‍ ത്രിപാദി, നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്കുമാര്‍ ഭന്‍വാല എന്നിവര്‍ സംസാരിച്ചു.
കയറിന്‍റെ റാണി എന്നറിയപ്പെട്ട അഞ്ചുതെങ്ങ് കയര്‍ ഉല്‍പ്പാദിപ്പിക്കുന്ന കുടുംബത്തില്‍ ജനിച്ച ആനത്തലവട്ടം ആനന്തന്‍ വ്യവസായത്തിന്‍റെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പഠിച്ച് ചെറുപ്പത്തിലെ തൊഴിലാളിവര്‍ഗ സംഘാടനാ രംഗത്ത് സജീവമായി. കയര്‍തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചിട്ടുണ്ട്. 1971ല്‍ ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണയന്‍ ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് കയര്‍ വര്‍ക്കേഴ്സ് സെന്‍റര്‍ ജനറല്‍ സെക്രട്ടറിയുമായി കയര്‍ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച വിവിധ സമിതികളില്‍ അംഗമായി. 12 വര്‍ഷം കയര്‍ഫെഡിന്‍െറ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫോം മാറ്റിഗ്സ് ഇന്ത്യയുടെ ചെയര്‍മാനായി. നാല് തവണ കയര്‍ബോര്‍ഡ് അംഗമായും മൂന്ന് തവണ കയര്‍ബോര്‍ഡ് വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കയര്‍ കമീഷന്‍റെ ചെയര്‍മാനായി. കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
Prof. John Kurakar
No comments:
Post a Comment