Pages

Thursday, July 7, 2016

ഇനി കേരളത്തിൽ കോൺഗ്രസിൽ ഗ്രൂപ്പുകളി നടക്കില്ല

ഇനി കേരളത്തിൽ കോൺഗ്രസിൽ 
ഗ്രൂപ്പുകളി നടക്കില്ല

ഇനി  കേരളത്തിൽ  കോൺഗ്രസിൽ ഗ്രൂപ്പുകളിക്കുന്നവര്ക്ക് രാഹുലിന്റെ താക്കീത്; . കേരളത്തിലെ കോണ്ഗ്രസില്ഒരുതരത്തിലുള്ള ഗ്രൂപ്പിസവും വെച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്ഗാന്ധി വ്യക്തമാക്കി. കേരളത്തിലെ കോണ്ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് രാഹുല്താക്കീത് നല്കിയത്. പാര്ട്ടിയാണ് എല്ലാത്തിലും വലുത്. ഗ്രൂപ്പ് കളിക്കണമെന്ന് നിര്ബന്ധമുള്ളവര്ക്ക് പാര്ട്ടി വിടാമെന്നും രാഹുല്പറഞ്ഞു. പാര്ട്ടിയില്ഗ്രൂപ്പിസം അനുവദിക്കില്ല. അങ്ങനെയുള്ളവര്പാര്ട്ടിയില്നിന്നാല്മതി. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്നും രാഹുല്ഗാന്ധി പറഞ്ഞു. കേരളത്തിലെ ജംബോ കമ്മറ്റികള്പിരിച്ചുവിടുമെന്നും രാഹുല്വ്യക്തമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് ഉണ്ടാകില്ല. കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് രാഹുല്പൂര് പിന്തുണ നല്കി.

തെരഞ്ഞെടുപ്പ് തോല്വിയുടെ ഉത്തരവാദിത്തം ഒരു വ്യക്തിക്കല്ലെന്നും രാഹുല്പറഞ്ഞു. തോല്വിയില്എല്ലാവര്ക്കും കൂട്ട ഉത്തരവാദിത്തമുണ്ട്. വ്യക്തിപരമായി ആര്ക്കെതിരെയും ആരോപണം ഉന്നയിക്കരുതെന്നും രാഹുല്വ്യക്തമാക്കി.സുധീരന്റെ ചില തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പില്ഇത്ര മോശപ്പെട്ട പ്രകടനത്തിലേക്ക് കോണ്ഗ്രസിനെ എത്തിച്ചതെന്നും അതിനാല്ഉടനെ തന്നെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്നായിരുന്നു , ഗ്രൂപ്പൂകളുടെ നേരത്തെയുള്ള ആവശ്യം. എന്നാല്സുധീരനെ പിന്തുണച്ചുള്ള രാഹുലിന്റെ ആമുഖപ്രസംഗത്തോടെ നേതാക്കള്നേതൃമാറ്റം ഉന്നയിച്ചില്ല.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഗ്രൂപ്പ് കലഹങ്ങള്മൂര്ച്ഛിച്ച കോണ്ഗ്രസിലെ ഐക്യം പുനഃസ്ഥാപിക്കാനാണ് രാഹുല്ഗാന്ധി നേതൃയോഗം വിളിച്ചത്. മുതിര്ന്ന നേതാക്കളെ കൂടാതെ യൂത്ത് കോണ്ഗ്രസ്,കെഎസ്യു നേതാക്കളെയും രാഹുല്ഡല്ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൂട്ടായ ചര്ച്ചയ്ക്ക് ശേഷം രാഹുല്‍ 30 ഓളം നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ചര്ച്ച നടത്തി.

15 റഖബ്ഗഞ്ച് റോഡിലെയുദ്ധമുറിയിലായിരുന്നു കൂടിക്കാഴ്ച. കുറച്ചുനാളായി കോണ്ഗ്രസ് രാഷ്ട്രീയ തന്ത്രങ്ങള്ചര്ച്ചചെയ്യുന്നതും ഭാവിപരിപാടികള്ആസൂത്രണം ചെയ്യുന്നതും ഇവിടെയാണ്. മുന്പു 99 സൗത്ത് അവന്യുവായിരുന്നു പാര്ട്ടിവാര്റൂം.’
 ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ജനറല്സെക്രട്ടറിമാര്എന്നിവരുമായി വെള്ളിയാഴ്ച രാഹുല്ഗാന്ധി പ്രത്യേകം ചര്ച്ച നടത്തും. എഴുപതോളം നേതാക്കളാണു ക്ഷണിതാക്കളായി ചര്ച്ചയില്പങ്കെടുത്തത്. കെപിസിസി വൈസ് പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്എമാര്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്മത്സരിച്ചവര്‍, മുന്ഗവര്ണര്മാര്‍, മുന്കെപിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്എന്നിവരാണു പങ്കെടുത്തത്.

Prof. John Kurakar

No comments: