ദുരിതജീവിതത്തിൽ വഴിമുട്ടി ശ്രീനിവാസൻ; ജീവശ്വാസം വാങ്ങാൻ പ്രതിമാസം പതിനായിരം
ശ്രീനിവാസന്റെ നിത്യജീവിതച്ചെലവിൽ വ്യത്യസ്തമായൊരു ഇനമുണ്ട്. ഓക്സിജൻ സിലിണ്ടർ. ജീവൻ നിലനിർത്താൻ ജീവവായുവിന്റെ സിലിണ്ടർ ഒപ്പം കൊണ്ടു നടന്നു ദുരിതം അനുഭവിക്കുകയാണ് ഈ മനുഷ്യൻ. എന്നിട്ടും ശരീരത്തിലെ ജീവവായുവിന്റെ അളവ് 83 ശതമാനത്തിൽ താഴെ. ട്യൂബ് മാറ്റി ഒരു ചുവടു നടന്നാൽ ശ്വാസം മുട്ടി പിടയും ഈ ജീവിതം.
തൊടുപുഴ പുറപ്പുഴ നെല്ലിത്താനത്ത് എൻ.കെ.ശ്രീനിവാസ(48)ന്റെ ജീവതാളം മുന്നോട്ടു കൊണ്ടു പോകുന്നത് വാടകയ്ക്കെടുത്ത മൂന്ന് ഓക്സിജൻ സിലിണ്ടറുകളും മൂന്ന് ഇൻഹേലറുകളുമാണ്. ഒരു പിടി ഗുളികകളും വിരലിലെണ്ണാൻ കഴിയാത്തത്ര മരുന്നു കുപ്പികളും കൂട്ടിനു വേറെ. ‘‘ഓക്സിജൻ സിലിണ്ടർ തീർന്നാൽ നിറയ്ക്കണമെങ്കിൽ 500 രൂപ വേണം. 200 രൂപ ഓട്ടോക്കാശും കൂടി കൊടുത്താലേ ഓക്സിജൻ നിറച്ച സിലിണ്ടർ വീട്ടിലെത്തൂ. ഒരു സിലിണ്ടറിലെ ഓക്സിജൻ കൊണ്ട് മൂന്നു ദിവസം മാത്രമേ എന്റെ ജീവൻ നിലനിർത്താനാകൂ. നാട്ടുകാരും ബന്ധുക്കളും കനിയുന്നതിനാൽ ഓക്സിജൻ സിലിണ്ടറുകൾ കാലിയാകാതെയിരിക്കുന്നു. 24 മണിക്കൂറും ഓക്സിജൻ സിലിണ്ടറിന്റെ സഹായം എനിക്കു വേണം. സിലിണ്ടറിലെ ട്യൂബ് മാറ്റിയാൽ കുറഞ്ഞത് ഞാൻ തളർന്നു വീഴും, ബോധം മറയും. ശുചിമുറിയിൽ പോകണമെങ്കിലും ഓക്സിജൻ സിലിണ്ടറിന്റെ ട്യൂബ് വേണം. ചൂളകട്ടകൾ അടക്കികൂട്ടിയ പണിതീരാത്ത വീട്ടിലെ പൊടിയും പുകയും ശ്രീനിവാസന്റെ ജീവന് ഭീഷണിയാണ്. ഭക്ഷണം പോലും അത്രയും കരുതലോടെയാണ് മൂന്നുമുറിമാത്രമുള്ള വീട്ടിൽ തയ്യാറാക്കുന്നത്. ജനലുകളില്ലാത്ത മുറിയിൽ തുണികൾകൊണ്ട് പൊടിപടലങ്ങളെ തടഞ്ഞാണ് ശ്രീനിവാസന് മിനിയും മകൾ കാർത്തികയും സുരക്ഷയൊരുക്കുന്നത്. ആറുമാസത്തിനിടെ ഉള്ളതെല്ലാം വിറ്റുപെറുക്കിയ നാലു ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവിട്ടു.... ശ്രീനിവാസന്റെ ചികിത്സാർഥം നാട്ടുകാർ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ നെടിയശാല ശാഖയയിൽ ശ്രീനിവാസന്റെ പേരിൽ അക്കൗണ്ടും തുറന്നു (നമ്പർ 30707450308). ഐഎഫ്എസ് സി കോഡ് SBIN0006457. ഫോൺ നമ്പർ 9645088348, 7034909453.
Prof. John Kurakar
No comments:
Post a Comment