Pages

Saturday, July 2, 2016

കേരളം കൊതുകളുടെ പിടിയിൽ -ഡെങ്കിപനി വ്യാപകം

കേരളം കൊതുകളുടെ പിടിയിൽ -
ഡെങ്കിപനി വ്യാപകം
കേരളത്തിൽ  ഡെങ്കിപ്പനി വീണ്ടും ആശങ്ക ഉയര്ത്തുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 428 പേര്ക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി 93 പേരിലും മലേറിയ 60 പേരിലും കണ്ടെത്തി. ഇന്നലെ മാത്രം വയനാട്, പാലക്കാട്, മലപ്പുറം ഒഴികെ 11 ജില്ലകളിലുമായി 63 പേര്ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില് സ്ഥിതി രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് നിരവധി മരണങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് വിവിധ ആസ്പത്രികളില് നിന്ന് ലഭിക്കുന്ന വിവരം. എന്നാല് ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നില്ല.

ഡെങ്കിക്കൊപ്പം 10 പേര്ക്ക് എലിപ്പനിയും നാലുപേര്ക്ക് മലേറിയയും സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചു. മെഡിക്കല്കോളജുകള് ഉള്പ്പെടെ വിവിധ സര്ക്കാര് ആസ്പത്രികളിലായി 12,571 പേര് പനിബാധിച്ച് ചികിത്സ തേടി. തിരുവനന്തപുരത്ത് 18 പേര്ക്കും കൊല്ലത്ത് 14 പേര്ക്കും പത്തനംതിട്ടയില് ഒന്പതുപേര്ക്കും കോട്ടയത്ത് അഞ്ചുപേര്ക്കും ആലപ്പുഴ, തൃശൂര്, കോഴിക്കോട് എന്നിവിടങ്ങളില് നാലുപേര്ക്ക് വീതവും എറണാകുളത്ത് രണ്ടും ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളില് ഒരാള്ക്കുവീതവുമാണ് ഡെങ്കി സ്ഥിരീകരിച്ചത്.എലിപ്പനി തിരുവനന്തപുരത്ത് ആറുപേര്ക്കും  , തൃശൂര് എന്നിവിടങ്ങളില് രണ്ടുപേര്ക്ക് വീതവുമാണ് കണ്ടെത്തിയത്. മലേറിയ മുന്കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ മാത്രം നാലു മലേറിയ കേസുകള് സ്ഥിരീകരിച്ചു. കണ്ണൂരില് രണ്ട് പേര്ക്കും കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളില് ഒരാള്ക്കുവീതവുമാണ് മലേറിയ കണ്ടെത്തിയത്. ഒപ്പം വയറിളക്ക അനുബന്ധ രോഗങ്ങളും കാര്യമായി വര്ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകളില് നിന്ന് വ്യക്തമാകുന്നത്. ഇന്നലെ മാത്രം 3410 പേര് വയറിളക്ക രോഗങ്ങളുമായി വിവിധ ആസ്പത്രികളില് ചികിത്സതേടി. ചിക്കന്പോക്സ് 62 പേര്ക്കും മഞ്ഞപ്പിത്തം എട്ടുപേര്ക്കും ടൈഫോയ്ഡ് നാലുപേര്ക്കും ഇന്നലെ സ്ഥിരീകരിച്ചു.ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ഉണർന്നു പ്രവർത്തിക്കണം.

പ്രൊഫ. ജോൺ കുരാക്കാർ






No comments: