Pages

Sunday, July 3, 2016

DRUG HAVEN BUSTED IN KERALA (കേരളം മയക്കുമരുന്നുകളുടെ താവളമായി മാറിക്കഴിഞ്ഞു)

കേരളം മയക്കുമരുന്നുകളുടെ
താവളമായി മാറിക്കഴിഞ്ഞു

DRUG HAVEN BUSTED IN KERALA

Teenagers can access drugs anywhere in  Kerala, in bunk shops near schools, from bakeries & barber shops. Kochi is the favoured destination of drug peddlers. The demand has shot up in the city in recent times
കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗവും അതിന്‍െറ പിന്നിലെ റാക്കറ്റിന്‍െറ വളര്‍ച്ചയും ഗുരുതരമായ നിലയില്‍ വ്യാപിക്കുകയാണെന്ന് കണക്കുകള്‍. 2015ല്‍ കേരള പൊലീസിന്‍െറ നര്‍ക്കോട്ടിക് സെല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ എണ്ണം 4105 ആയിരുന്നുവെങ്കില്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനകം തന്നെ 1376 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു.കേരളത്തിലിപ്പോള്‍ പിടികൂടുന്ന കേസുകളുടെ എണ്ണം ഇതേ നിലയില്‍ തുടര്‍ന്നാല്‍ സര്‍വകാല റെക്കോഡ് ഭേദിക്കും. 2008ല്‍ വെറും 508 കേസുകള്‍ മാത്രമാണ് കേരള നര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് മാസത്തെ കേസുകളുടെ കണക്കുകള്‍ മാത്രം ഒരു വര്‍ഷത്തിന്‍െറ അഞ്ചിരട്ടിയാണ്. കേരള എക്സൈസ് വകുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവ നേരിട്ട് റെയ്ഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ഇതിന് പുറമെയാണ്.
മയക്കുമരുന്ന് ഉപയോഗ സാധ്യതയിലേക്ക് തലമുറയെ നയിക്കുകയാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പാന്‍പരാഗ്, ചൈനി ഖൈനി, മധു തുടങ്ങിയ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. സംസ്ഥാന എക്സൈസ് വകുപ്പ് ഇത്തരം മയക്കുമരുന്നിനെതിരായ ബഹുമുഖ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയുമാണ്. വിദ്യാര്‍ഥികളിലാണ് വ്യാപകമായ ഉപയോഗമെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് എക്സൈസ് വകുപ്പ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ ലഹരി വിരുദ്ധ ക്ളബ് രൂപവത്കരിച്ചും മറ്റും ശക്തമായ ബോധവത്കരണമാണ് നടത്തുന്നത്. പക്ഷേ, ഈ ബോധവത്കരണത്തിന്‍െറ പതിന്മടങ്ങ് കാമ്പയിനും ചങ്ങലകളും തീര്‍ക്കുകയാണ് മയക്കുമരുന്ന് ലോബി എന്ന് വെളിപ്പെടുന്നതാണ് നര്‍ക്കോട്ടിക് സെല്ലില്‍ എത്തിപ്പെടുന്ന കേസുകള്‍
കഞ്ചാവ്, ഹെറോയിന്‍, ഹാഷിഷ് തുടങ്ങിയവയാണ് കേരളത്തില്‍ കൂടുതലും പിടികൂടുന്നതെങ്കിലും സംവേദനത്തിന്‍െറയും ചിന്തയുടെ ‘കില്ലര്‍’ എന്നറിയപ്പെടുന്ന എല്‍.എസ്.ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലമൈഡ്) മയക്കുമരുന്ന് ഗുളികകള്‍ക്ക് പകരം സ്റ്റാമ്പായി കേരളത്തിലെ വിപണിയിലത്തെിയെന്നാണ് കേന്ദ്ര നാര്‍ക്കോട്ടിക് ബ്യൂറോ കണ്ടത്തെിയിരിക്കുന്നത്. പുതിയ എല്‍.എസ്.ഡി സ്റ്റാമ്പിന്‍െറ ഒരു ഭാഗത്തെ പശയിലാണ് മയക്കുമരുന്ന് ചേര്‍ത്തിട്ടുള്ളത്.  അത് നാവില്‍ വെച്ചാല്‍ ‘കില്ലര്‍’ ആവുന്ന പുതിയ വിപണന അധോലോകമാണ് കേരളത്തില്‍ പിറവിയെടുത്തിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ ക്യാപ്സൂളുകളില്‍ ആണ് എല്‍.എസ്.ഡി നിറച്ച് വില്‍ക്കാറ്. ഗുളികകള്‍ പഴഞ്ചനായെന്നും സ്റ്റാമ്പാണ് പുതിയ ‘മാസ്റ്റര്‍’ എന്നും ഈ മേഖലയില്‍ അറിയപ്പെടുന്നു.ഒഡിഷ, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടന്നത്തെുന്നതെന്ന് പറയുന്നു.
ഇടുക്കിയിലെ പഴയ കഞ്ചാവ് ലോബി മുച്ചൂടും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വഴി അന്തര്‍സംസ്ഥാന തലത്തില്‍ കടത്തിക്കൊണ്ടുവരുന്ന വലിയൊരു ശൃംഖല തീര്‍ത്തിട്ടുണ്ടെന്നും പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി. പക്ഷേ, പ്രതികളില്‍ നിന്ന് കിട്ടിയ സമാനമായ വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഇതിന്‍െറ അധോലോക വേര് അറുക്കാനുള്ള സംയുക്ത ഓപറേഷന്‍ ഇനിയും കേരളത്തില്‍ തുടങ്ങിയിട്ടില്ല. മയക്കുമരുന്ന് വിപണന വ്യാപ്തി  മനസ്സിലാക്കാന്‍ കഴിഞ്ഞ മാസങ്ങളിലെ കണ്ണൂര്‍ ജില്ലയിലെ കേസുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. 2015ല്‍  72 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂരില്‍ 2016 മേയ് ആവുമ്പോഴേക്കും ഒരു വര്‍ഷത്തിന്‍െറ ഗ്രാഫും മറികടന്നു. ഇതിനകം 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 95 പേരെയാണ് കണ്ണൂര്‍ ജില്ലയില്‍ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികളെ ഉപഭോക്താക്കളാക്കുക മാത്രമല്ല, അവരെ കരിയര്‍മാരാക്കി വഴി തെറ്റിക്കുന്നതുമാണ് അധോലോക നീക്കം. 2013 വരെയും സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ പിടികൂടിയ കേസിന്‍െറ വലുപ്പം  ആയിരത്തിന് താഴെ മാത്രമാണ്. 2014ലാണ് കേസുകളുടെ എണ്ണം 2000 കവിഞ്ഞത്. 2015 ആയപ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ നേരെ ഇരട്ടിയായി.

Prof. John Kurakar

No comments: