കേരളത്തെ സാമ്പത്തിക
തകർച്ചയിൽ നിന്നും രക്ഷിക്കുക
ഞെട്ടിപ്പിക്കുന്ന അനവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ധവളപത്രം.കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ ആഴവും പരപ്പുംധവളപത്രം വരച്ചുകാട്ടുന്നു. യു .ഡി എഫ് നെ കുറ്റപെടുത്താൻ മാത്രമുള്ള കരിമ്പത്രികയാണ് ധവളപത്രം എന്ന് കെ.എം മാണി പറയുന്നു . ഇനി പരസ്പരം കുറ്റംപറഞ്ഞിട്ടു യാതൊരു പ്രയോജനവുമില്ല .ചെലവുകള്‍ വര്‍ധിച്ചതും റവന്യൂ വരുമാനം കുറഞ്ഞതുമാണ് സാമ്പത്തികപ്രതിസന്ധിക്ക് അടിസ്ഥാനം. . ക്രമംവിട്ട പൊതുകടം സര്ക്കാരിന്റെ പലിശ ചെലവ് ഉയര്ത്തിയിരിക്കുന്നു. വിഭവസമാഹരണത്തില്‍ ഗുരുതരവീഴ്ച വരുത്തി. ചെക്പോസ്റ്റുകള്‍ അഴിമതികേന്ദ്രങ്ങളാക്കി. നികുതികള്ക്ക് സ്റ്റേ പ്രഖ്യാപിച്ചു. പിന്നീട് ആ സ്റ്റേകള്‍ നീക്കാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. ഇതിന്റെയെല്ലാം പരിണതഫലമായി മൂലധനനിക്ഷേപം പിന്നോട്ടടിച്ചു.
സാമ്പത്തികവളര്ച്ചയുടെ അടിസ്ഥാനമാണ് മൂലധനനിക്ഷേപം.
പദ്ധതിച്ചെലവുകള്‍ ലക്ഷ്യമിട്ടതിന്റെ അയലത്തൊന്നും എത്തിയില്ല. റവന്യൂ സമാഹരണത്തിന്റെ വീഴ്ചമൂലം റവന്യൂകമ്മി വര്ഷംതോറും കുതിച്ചുയരുകയാണ്. കേരളത്തെ സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷിക്കുക എന്നുള്ളതാണ് ഭരണ കക്ഷിയുടെ മുന്നിലുള്ള ആദ്യത്തെ ലക്ഷ്യം .സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റി സംസ്ഥാനത്തെ വികസനത്തിന്റെ പാതയില്‍ എത്തിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് .സംസ്ഥാനത്തെ പൊതുനിക്ഷേപം ഉയര്‍ത്തുകയും . പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സംരക്ഷിച്ച് പാവപ്പെട്ടവരെ സഹായിക്കുകയാണ് വേണ്ടത് .ഇനി യു.ഡി.എഫ് നെ കുറ്റം പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല . അവരുടെ അഴിമതിയും ധൂർത്തുമാണല്ലോ അവരെ ഇത്ര ചെറിയ പ്രതിപക്ഷ മാക്കി മാറ്റിയത് . അനാവശ്യ ചെലവുകളും ആലോചനയില്ലാത്ത പദ്ധതികളും ഒഴിവാക്കി കേരളത്തെ രക്ഷിക്കാൻ ഇപ്പോഴത്തെ ഭരണ കക്ഷിക്ക് തീർച്ചയായും കഴിയും
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment