അമിതവണ്ണംകുറയ്ക്കാന്‍ ഇതാ പച്ചക്കറികളും പഴങ്ങളും
ചീര അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ എന്നിവയടങ്ങിയ ചീര ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ പ്രധാന ഘടകങ്ങളായ ബീറ്റ കരോട്ടിനും വിറ്റാമിന്‍ സിയുമെല്ലാം ശരീരത്തിലെ അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
റാഡിഷ് പൊട്ടാസ്യം, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് റാഡിഷ്. ഇത് സ്ഥിരമായി കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും. വിറ്റാമിന്‍ സി, കാത്സ്യം എന്നിവയടങ്ങിയ റാഡിഷിന്റെ പച്ച നിറത്തിലുള്ള മുകള്ഭാഗം ഉപയോഗിച്ചുണ്ടാക്കുന്ന സാലഡ് വണ്ണം കുറക്കാന്‍ ഫലപ്രദമായ ഭക്ഷണമാണ്
ലെറ്റിയൂസ് വിറ്റാമിന്‍ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ലെറ്റിയൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. പതിവായി ലെറ്റിയൂസ് ലെറ്റിയൂസ് ആഹാരത്തില്‍ ഉള്പ്പെടുത്തുന്നത് ശരീരഭാരം കുറക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
ഗ്രേപ്പ്ഫ്രൂട്ട് വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഗ്രേപ്പ്ഫ്രൂട്ട്. ഇത് വണ്ണം കുറയ്ക്കാന്‍ ഉത്തമമാണ്. വിറ്റാമിന്‍ എ, ലൈക്കോപിന് എന്നിവ അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് അമിതഭാരം ഇല്ലാതാക്കും
കോളിഫ്ളവര്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്ളവര്‍. കാന്സറിനെതിരെ പോരാടുന്ന ഘടകങ്ങള്‍ കോളിഫ്ളവറിലിണ്ട്. കൂടാതെ വിറ്റാമിന്‍ സി, ഫോളേറ്റ് എന്നിവയാലും സമൃദ്ധമാണ്.
കാബേജ് ഭക്ഷണത്തില്‍ സ്ഥിരമായി കാബേജ് ഉള്പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കും. ശരീരത്തിലെ ചീത്ത കൊഴുപ്പുകള്‍ അകറ്റിനിര്‍ത്താന്‍ കാബേജിലെ വിറ്റാമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും
ബ്രൊക്കോളി ശരീരം നന്നായി മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് ബ്രൊക്കോളി. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബറും കാത്സ്യവും അമിതഭാരം കുറച്ച് ശരീരം സുന്ദരമാക്കും
Prof. John Kurakar
No comments:
Post a Comment