തീവ്ര വാദികൾ ലോകമെങ്ങുമുള്ള മുസ്ലിം
സമൂഹത്തെ അവഹേളിക്കുന്നു .
സമൂഹത്തെ അവഹേളിക്കുന്നു .
തീവ്രവാദികൾ കേരളത്തിൽ
വിഷവലകള്‍ നെയ്യാന്‍ തുടങ്ങുന്നതിന്റെ ഭീതിദ
വര്‍ത്തമാനങ്ങളാണ് ഏതാനം
ദിവസമായി നാം
കേൾക്കുന്നത് . പല സമയങ്ങളിലായി
കാണാതായ 20 ലധികം മലയാളികള്‍
സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര
സംഘടനയായ ഇസ്‌ലാമിക്
സ്‌റ്റേറ്റില്‍(ഐ.എസ്) എത്തിപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തകളെ
ഉത്കണ്ഠയോടെയും ആശങ്കയോടെയും മാത്രമേ കാണാനാകൂ. നിരപരാധികളായ
മനുഷ്യരെ നിര്‍ദ്ദയം കൊന്നൊടുക്കുകയും
അതിന് മതത്തിന്റെ മേലാപ്പ് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിനെയും
അതിന്റെ വിശ്വാസ പ്രമാണങ്ങളെയും ലോകമെങ്ങുമുള്ള
മുസ്്‌ലിംകളെയുമാണ് അവഹേളിക്കുന്നത്. സിറിയയും അഫ്ഗാനിസ്ഥാനും ഇറാഖും
തുര്‍ക്കിയും ബ്രിട്ടനും
പാകിസ്ഥാനും പാരീസും സഊദി അറേബ്യയും
തൊട്ട്, അയല്‍രാഷ്ട്രമായ ബംഗ്ലാദേശ്
വരെ ഐ.എസ്
കടന്നെത്തിയിരിക്കുന്നു .കേരളീയർ കൂടുതൽ
ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ് ..
ഇസ്ലാം മതത്തെ കുറിച്ച്
നാമമാത്ര കാര്യങ്ങള്‍ മാത്രം അറിയുന്ന ചിലരാണ് ഭീകര
സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് ഇവരെക്കുറിച്ചുള്ള
പ്രാഥമിക വിവരങ്ങളില്‍നിന്ന് വ്യക്തമാണ്. അന്യമതസ്ഥന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള
വിലാപയാത്ര കടന്നുപോകുമ്പോള്‍ എഴുന്നേറ്റുനിന്ന് ബഹുമാനിക്കുകയും അങ്ങനെ ചെയ്യാന്‍ അനുചരന്മാരെ
പഠിപ്പിക്കുകയും ചെയ്തതാണ് പ്രവാചക പാരമ്പര്യം.
അയല്‍വാസി പട്ടിണി
കിടക്കുമ്പോള്‍(ഏതു മതക്കാരായാലും)
വയറുനിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍പെട്ടവനല്ലെന്ന് സ്വന്തം സമൂഹത്തെ താക്കീതു
ചെയ്തതാണ് പ്രവാചക ജീവിതം.യാത്രക്കിടയില്‍
നമസ്‌കാര സമയം
എത്തിയപ്പോള്‍ ക്രൈസ്തവ ദേവാലയത്തിനു മുന്നില്‍
തുണി വിരിച്ച് നമസ്‌കരിച്ച ഖലീഫ ഉമറിനെ
അവിടെയുള്ള ക്രൈസ്തവര്‍ പള്ളിക്കകത്തു നമസ്‌കരിക്കാന്‍ ക്ഷണിച്ചു.
വിനയപൂര്‍വ്വം ആ ക്ഷണം
തിരസ്‌കരിച്ച ഉമര്‍ പറഞ്ഞത്,
ആരെങ്കിലും പിന്നീടൊരിക്കല്‍ നിങ്ങളുടെ ദേവാലയത്തിന് ഉമര്‍
നമസ്‌കരിച്ച പള്ളിയെന്ന്
അവകാശവാദം ഉന്നയിച്ചാലോ എന്ന് ഭയക്കുന്നുവെന്നാണ്.
നിരപരാധികളെ കൊന്നൊടുക്കിയും ഭയപ്പെടുത്തിയും രക്തംചിന്തിയും ഐ.എസ്
നടത്തുന്ന നരമേധം ഇസ്ലാമിനുവേണ്ടിയുള്ളതല്ല . മദീനയിലെ പ്രവാചക
പള്ളിക്കു നേരെപ്പോലും ഐ.എസ്
ആക്രമണത്തിനു മുതിര്‍ന്നുവെന്നത് ഇക്കാര്യം
അടിവരയിടുന്നു.
മത, ധാര്‍മ്മിക വിദ്യാഭ്യാസങ്ങളുടെ പോരായ്മകള്‍
കാരണമാണ് ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളിലേക്ക് ആളുകള്‍
ആകര്‍ഷിക്കപ്പെടുന്നത് എന്നുവേണം
കരുതാൻ..ഇസ്ലാം മതനേതാക്കൾ വളരെ
ജാഗ്രതയോടെ യഥാർത്ഥ
മതപഠനവും ധാർമ്മിക ബോധവും ചെറുപ്പം മുതലേ കുട്ടികൾക്ക്
നൽകണം .ഇസ്ലാം മതം വിഭാവനം
ചെയ്യുന്ന സ്‌നേഹത്തിന്റെയും
കാരുണ്യത്തിന്റെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും
പാഠങ്ങള്‍ കൂടുതലായി പുതിയ തലമുറകൾക്കു
പകര്‍ന്നുനല്‍കണം
.
ഒരു നിരപരാധിയെ
കൊല്ലുന്നവന്‍ ഒരു സമൂഹത്തെയാകെ
കൂട്ടക്കൊല ചെയ്യുന്നവന് തുല്യനാണെന്നാണ് വിശുദ്ധ ഖുര്ആൻ പഠിപ്പിക്കുന്നത്. യാത്രക്കിടെ വാള്‍ത്തല കൊണ്ട്
തമാശക്ക് മരച്ചില്ലകള്‍ ഒടിച്ചുകളയുന്ന അനുചരന്മാരെ അരുതെന്ന് വിലക്കിയ പ്രവാചകനാണ്
ഇസ്‌ലാമിന്റെ വഴികാട്ടി.
ആ ജീവിതപന്ഥാവ് പിന്തുടരുന്നവര്‍ക്ക് എങ്ങനെ ഒരു
ജീവനെ നോവിക്കാനാകും; സ്‌ഫോടനങ്ങളും
വെടിവെപ്പുംകൊണ്ട് മനുഷ്യരെ കൊന്നൊടുക്കാനാവും. തീവ്രവാദത്തിനു
മതമില്ല ,ദേശഭേദമില്ല ,മനുഷ്യത്വമില്ല .
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment