Pages

Sunday, June 12, 2016

TRIBUTE PAID TO VETERAN ACTOR SULABHA DESHPANDE

VETERAN ACTOR SULABHA DESHPANDE PASSES AWAY

അഭിനയരംഗത്തെ ബഹുമുഖപ്രതിഭ സുലഭ ദേശ്പാണ്ഡെ അരങ്ങൊഴിഞ്ഞു. 
Sulabha Deshpande, one of the finest actors of Indian theatre and cinema, passed away at her Mumbai residence Saturday after a prolonged illness. The veteran actor, considered to be one of the pioneers of the experimental theatre movement that swept Bombay in the 1970s, was 79. Her funeral will be held at the Dadar crematorium at 5.30 pm on Sunday.
Veteran filmmaker Shyam Benegal described her as “one of the great figures of Marathi cinema”. According to him, she was equally well-known for her work in Hindi movies as well as in Marathi and Hindi theatre. “She was a wonderful actor, very disciplined and always a team person. She never had any airs about her and was always helpful to the actors that she worked with. I particularly remember her work in Bhumika (1977),” Benegal said.
She had also acted in memorable roles in movies like Arvind Desai Ki Ajeeb Dastaan (1978), Gaman (1978), Bazaar (1982) and Ijaazat (1987). Among the recent movies, she had appeared in the Gauri Shinde-directed English Vinglish (2012).
But it is Deshpande’s contribution to theatre that remains of paramount importance. She started her career in theatre by directing plays for the students of Chhabildas Girl’s High School.
She was associated with Rangayan, a leading Marathi experimental theatre group of Mumbai. In 1971, she co-founded the theatre group Awishkar with her husband Arvind Deshpande and Arun Kakade. “In 1971, when Arvind and Sulabha started Awishkar, little did the two know that it would become the starting point of the iconic Chhabildas movement… It ended up shaping what Marathi theatre is today. I doubt they were aware of it at the time,” said Kakade.
അഭിനയരംഗത്തെ ബഹുമുഖപ്രതിഭ സുലഭ ദേശ്പാണ്ഡെ അരങ്ങൊഴിഞ്ഞു. നാടകം, ടെലിവിഷൻ സീരിയൽ, സിനിമ തുടങ്ങി അഭിനയത്തിന്റെ വിവിധ മേഖലകളിൽ സുലഭ നൽകിയ സംഭാവന നിസ്തുലമാണ്‌. മുംബൈ ദാദറിലെ ചാഹിൽദാസ്ബോയ്സ്ഹൈസ്ക്കൂളിൽ അധ്യാപികയായിരിക്കുന്ന കാലത്താണ്സുലഭ ആദ്യമായി നാടകപ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്‌. അന്നത്തെ പ്രശസ്ത നാടകപ്രവർത്തകനായ വിജയ്ടെൻണ്ടുൽക്കർ കുട്ടികൾക്കുവേണ്ടി ചില നാടകങ്ങൾ എഴുതാൻ സുലഭയോട്ആവശ്യപ്പെട്ടതാണ്അവരുടെ അഭിനയജീവിതത്തിന്തുടക്കമായത്‌. 1960കളിൽ വിജയ്മെഹത്ത, വിജയ്ടെൻണ്ടുൽക്കർ, അരവിന്ദ്ദേശ്പാണ്ഡെ, ശ്രീറാം ലഗു എന്നിവർ ചേർന്ന്ആരംഭിച്ച രംഗയാൻ എന്ന നാടകപ്രസ്ഥാനത്തിനുവേണ്ടി തുടങ്ങിയ പ്രവർത്തനം ക്രമേണ അഭിനയത്തിലെത്തുകയായിരുന്നു. ചെറിയ ചെറിയ നാടകങ്ങളുമായി ആരംഭിച്ച ജീവിതം അരവിന്ദ്ദേശ്പാണ്ഡെയെ വിവാഹം കഴിച്ചതോടെ മറ്റൊരു വഴിത്തിരിവിലെത്തി. 1971 ഭർത്താവുമായി ചേർന്ന്ആവിഷ്ക്കാർ എന്ന നാടകപ്രസ്ഥാനം രൂപീകരിച്ചു. മികച്ച അഭിനയം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഹിന്ദി, മറാത്തി സിനിമകളിൽ നിന്നും ധാരാളം ഓഫറുകൾ വരാനാരംഭിച്ചു. ശ്യാം ബെനഗൽ പോലുള്ള സംവിധായകർ സുലഭയിലെ അഭിനേത്രിയെ കണ്ടെത്തി അംഗീകാരം നൽകി. തുടർന്ന്എഴുപത്തിമൂന്നോളം ചലച്ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾക്ക്സുലഭ ജന്മം നൽകി.
ഇതിനിടയിൽ ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ കുടുംബസദസുകളുടെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായി സുലഭ മാറി. അഭിനയം തുടരുമ്പോഴും നാടകത്തോടുള്ള പ്രതിബദ്ധത അവർ ഉപേക്ഷിച്ചില്ല. ആവിഷ്കാറിന്ഒരു ഉപഘടകമെന്ന നിലയിൽ കുട്ടികൾക്കായി ചന്ദ്രശാല എന്ന നാടകപ്രസ്ഥാനം ആരംഭിച്ചു. കുട്ടികൾക്കായുള്ള അഭിനയകളരിയുടെ സംഭാവനയാണ്നസിറുദീൻ ഷാ, ഊർമിള മദോങ്കർ പോലുള്ള അഭിനയപ്രതിഭകൾ.
ഭൂമിക, സലാം മുംബൈ, ക്രോധ്ഗമൻ വിരാസത്തുടങ്ങിയവയാണ്സുലഭ അഭിനയിച്ച പ്രമുഖ ചിത്രങ്ങൾ. സീ ടിവി, സ്റ്റാർപ്ലസ്‌, സോണി എന്റർടെയ്ൻമെന്റ്ടിവി, സബ്ടിവി തുടങ്ങി പല ചാനൽ സീരിയലുകളിൽ വിവിധങ്ങളായ കഥാപാത്രങ്ങളെ അവർ അവതരിപ്പിക്കുകയുണ്ടായി. വെറും അഭിനേത്രി മാത്രമായിരുന്നില്ല സുലഭ. സാമൂഹ്യവിഷയങ്ങളിൽ ശക്തമായ നിലപാടുകളോടുകൂടിയ നാടകരചനയിലും സംവിധാനത്തിലും അവർ ബദ്ധശ്രദ്ധാലുവായിരുന്നു. ഭർത്താവും നാടകസംവിധായകനുമായ അരവിന്ദ്ദേശ്പാണ്ഡെ 1987 അന്തരിച്ചു. മറാത്തി, ഹിന്ദി നാടക പ്രവർത്തനങ്ങളെ മാനിച്ച്‌ 1987 സംഗീത നാടക അക്കാദമി അവാർഡ്‌, നാനാസാഹബ്ഫാൽക്കെ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ സുലഭയെ തേടിയെത്തി. 1960 ആരംഭിച്ച്‌ 56 വർഷം നീണ്ടുനിന്ന അഭിനയ ജീവിതത്തിന്‌ 2016 ജൂൺ 4ന്തിരശീല വീണു.

Prof. John Kurakar



No comments: