ഗാന്ധിഭവന്‍ സെക്രട്ടറി
പുനലൂർസോമരാജന്റെ പിതാവ്
ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂർസോമരാജന്റെ പിതാവ് പുനലൂർ
ഐക്കരക്കോണം വേങ്ങവിള ചെല്ലപ്പന്‍ (87)നിര്യാതനായി.
ശവസംസ്ക്കാരം ജൂൺ 15 നു വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടത്തി .പുനലൂർ
നഗരസഭ മുൻ ഉദ്യോഗസ്ഥനും കമ്മ്യുണിസ്റ്റ് പാർട്ടി ആദ്യകാലപ്രവർത്തകനുമായിരുന്നു .ഭാര്യ
പരേതയായ ശാരദ .സുശീല ,സതീഷ് ,സുധാകരൻ ,ശോഭന
എന്നിവർ മറ്റു മക്കളാണ് .
ശവസംസ്ക്കാര
കർമ്മങ്ങൾക്ക് ജീവിതത്തിന്റെ വിവിധ
തുറകളിൽ പ്രവര്ത്തിക്കുന്ന നൂറുകണക്കിനു
ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ പരേതന്റെ വീട്ടിലും
പത്തനാപുരം ഗാന്ധിഭവനിലും എത്തിയിരുന്നു
. പങ്കെടുത്തവരിൽ കൊട്ടാരക്കര കുരാക്കാർ സാംസ്ക്കാരിക വേദി പ്രവർത്തകർ ,, കുരാക്കാരൻ വിമന്സ് അസോസിയേഷൻ ഭാരവാഹികൾ വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ ,സാമൂഹ്യ
പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.ഡോക്ടർ എ ,പി .ജെ അബ്ദുൽ കലാം ഗ്ലോബൽ അക്കാദമിക്കുവേണ്ടി ചെയർമാനും പ്രിൻസിപ്പലുമായ പ്രൊഫ്. ജോൺ കുരാക്കാർ
,വി.കെ.കെ വർമ്മ ,ശിശുപാലൻ ,ഷാഹിദാ കമൽ തുടങ്ങിയർ പങ്കെടുത്ത് പുഷ്പ ചക്രം അർപ്പിച്ചു
. കുരാക്കാർ സാംസ്ക്കാരിക ഫോറത്തിനു വേണ്ടി പ്രൊഫ്. മോളി കുരാക്കാർ ,സോഫ്റ്റ്‌വെയർ എഞ്ചിനീയർ മനു കുരാക്കാർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു .
സെക്രട്ടറി
No comments:
Post a Comment