പ്രധാനമന്ത്രിയുടെ ഏഴു മന്ത്രങ്ങൾ
മുദ്രാവാക്യം വിളിയല്ല രാജ്യം ശക്തിപ്പെടുന്നതാണ്
ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം വളരെ ശരിയാണ്
. പഴയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല .അലഹാബാദില്‍ നടന്ന ബി.ജെ.പി.
ദേശീയ നിര്‍വാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി 'ഏഴു മന്ത്രങ്ങള്‍' അവതരിപ്പിച്ചു. സേവനമനോഭാവം,
സന്തുലനം, സംയമനം, സമന്വയം, അനുകൂലമനോഭാവം, സംവേദനം, സംവാദം എന്നീവയാണ് ആ മന്ത്രങ്ങള്‍. അന്തഃസാരശൂന്യമായ മുദ്രാവാക്യങ്ങളും അവയുടെ പ്രാസത്തിലും
താളത്തിലും മതിമറക്കുന്ന ആള്‍ക്കൂട്ടവും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സൃഷ്ടിച്ചേക്കുമെങ്കിലും
ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുകയും സമാധാനപൂര്‍ണമാക്കുകയുമില്ല. അതിനാവശ്യം
സേവനവും സംയമനവും സംവാദവുമെല്ലാമുള്ള ബഹുധ്രുവമായ ജനാധിപത്യമാണ്..
ആ വഴിക്കുനീങ്ങാന്‍ ബി.ജെ.പി. തയാറുകുമോ ? സര്‍വാധിപത്യപരമല്ലാത്ത രാഷ്ട്രീയത്തിനുമാത്രമേ
ബഹുധ്രുവവും ബഹുസ്വരവുമായ ജനാധിപത്യത്തെ സൃഷ്ടിക്കാനും നിലനിര്‍ത്താനുമാവൂ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുണമെങ്കിൽ സംയമനവും സമന്വയവും വ്യത്യസ്ത ജനവിഭാഗങ്ങളുടെ പരസ്പരൈക്യവും
വിശ്വാസവും ഊട്ടിയുറപ്പിക്കണം .ജനാധിപത്യം ബഹുധ്രുവരാഷ്ട്രീയത്തെയും ശക്തമായ പ്രതിപക്ഷത്തെയും
അംഗീകരിക്കുന്നു . സന്തുലനവും സംയമനവും സമന്വയവും സംവാദവും വഴി മാത്രമേ ജനാധിപത്യത്തെ
ശക്തിപെടുത്താൻ കഴിയുകയുള്ളൂ .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment