Pages

Wednesday, June 15, 2016

RITUAL ACCIDENT-PUNJAB: FATHER, SON FALL ON BURNING EMBERS WHILE WALKING ON IT

RITUAL ACCIDENT-PUNJAB: FATHER, SON FALL ON BURNING EMBERS WHILE WALKING ON IT
ദേവപ്രീതിക്കായി തീനടത്തം; ആറു വയസ്സുകാരനു ഗുരുതരമായി പൊള്ളലേറ്റു..
A six-year-old boy and his father suffered burn injuries when the latter fell allegedly after losing his balance while walking on burning embers as part of a ritual on the occasion of the annual Mata Meeriamma fair at Kazi mandi area here.The incident occurred last night when Raja, while carrying his son Karthik, was walking on the burning embers.
The bystanders rushed to their rescue and took them to a hospital. Local BJP MLA Manoranjan Kalia, who met the injured father-son duo at the hospital said, "I have provided them a financial assistance of Rs 10,000 and sent them to Punjab Institute of Medical Sciences (PIMS). While Raja has suffered 20% burn injuries, Kartik has suffered 20-25% burn injuries, he added.The district magistrate was not available to comment on the incident.During the annual Mata Meeriamma fair at Kazi mandi area here it is a tradition among the people to walk on burning embers spread 20 feet in length to appease the deity.
ജലന്ധർ (പഞ്ചാബ്) ∙ ദേവപ്രീതിക്കായുള്ള ചടങ്ങിനിടെ ചുട്ടുപഴുത്ത കൽക്കരിക്കൂനയിൽ വീണ് ആറുവയസ്സുകാരനു ഗുരുതരമായ പൊള്ളലേറ്റു. നഗ്നപാദനായി കൽക്കരിത്തീയിലൂടെ നടന്ന പിതാവിന്റെ തോളിലിരുന്ന കാർത്തിക് എന്ന ബാലനാണു പൊള്ളലേറ്റത്. നടക്കുന്നതിനിടെ നിലതെറ്റിയ പിതാവിന്റെ കയ്യിൽനിന്നു കുട്ടി തീക്കുണ്ഡത്തിലേക്കു വീഴുകയായിരുന്നു. കൂടിനിന്നവർ ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങളാരും സഹകരിച്ചില്ല. ദൈവത്തിൽ തങ്ങൾക്കു വിശ്വാസമുണ്ടെന്ന നിലപാടിലായിരുന്നു അവർ. ശരീരമാസകലം പൊള്ളലേറ്റ കാർത്തിക്കിനെ ഞായറാഴ്ച രാത്രിയാണ് അത്യാഹിത വാർഡിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിയേണ്ടിവരും. സംഭവത്തെക്കുറിച്ച് ആശുപത്രിയിലെ ഡോക്ടർ ജങ്പ്രീത് സിങ് വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. കാർത്തിക്കിന്റെ പിതാവിന് 15 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
അറുന്നൂറോളം ഭക്തർ സമ്മേളിച്ച മാരിയമ്മൻ മേളയിലായിരുന്നു ദുരന്തം. ഏഴു ദിവസത്തെ ഉപവാസത്തിനു ശേഷം ദേവപ്രീതിക്കായി നഗ്നപാദരായി തീക്കുണ്ഡത്തിലൂടെ നടക്കുന്ന ആചാരം കാലങ്ങളായി ഇവിടെയുള്ളതാണ്. മൂന്നുവർഷം മുമ്പും സമാന ദുരന്തം ഇവിടെ സംഭവിച്ചിരുന്നു. അമ്മയുടെ ചുമലിലിരുന്ന പെൺകുട്ടിക്കായിരുന്നു അന്നു പൊള്ളലേറ്റത്

Prof. John Kurakar

No comments: