MISSING
FUEL STATION SUPERVISOR WAS FOUND MURDERED
ഒമാനിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0CtMm-vVSaE7BnKpCk8ylmt3Fi1ohzu-ryx1qL0LN8-ln1tPt7yoIoRwd2jY5yZcOD73t8UJkQlXQN-xcRZLI2oOgE9u_rz_0auq33FN3Jfo3dMBIazBvaKcL_SVmBeXEMk-0P62u1Kvf/s320/oman.jpg)
മോഷണശ്രമം ചെറുക്കുന്നതിനിടെ കോട്ടയം സ്വദേശിനിയെ
തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ
സംഭവത്തില്‍ ആറ് ഒമാന്‍ സ്വദേശികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പോലീസ് ആണ് അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചത്. കേസില്‍ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി.
കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ്
തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNhFF9hKwnjI3XBk0eVwjgfMXwMqbwm67RZIvb89onc4_FUq725kYylU0Fczco-Ohlg-at05gbPOhGNZIrzRAXHRmK6gDSeN-99hzseW9DUFx8i6uOvVQrEtv7WGS1ckZ7JDMmXEezStqh/s320/oman-2.jpg)
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സനീനയിലെ പെട്രോള്‍പമ്പില്‍ നിന്ന് ജോണ്‍ ഫിലിപ്പിനെ കാണാതാകുന്നത്. മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതുന്നു. 'ടൈംസ് ഓഫ് ഒമാന്‍' പത്രത്തിലെ വാര്ത്ത കണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമാണ് നാട്ടിലറിയിച്ചത്. ഹഫീത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇബ്രിതമാനിന് സമീപം മസ്രൂക്കില് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം..
രണ്ടാഴ്ച മുമ്പാണ് അവധിക്കാലം ആഘോഷിച്ച് അരീപ്പറമ്പ് ചെന്നീര്ക്കര താഴെ ബിനോയിയും മക്കളും ഒമാനില്‍ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ വര്ഷം ഒമാന്‍ സന്ദര്‍ശിച്ച ഇവര്‍ കുടുംബവിസ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണയും പോയത്. അല്ലെങ്കില്‍ ജോണ്‍ ഇത്തവണ നാട്ടിേെലത്തണ്ടതായിരുന്നു. പ്ളസ്ടു വിദ്യാര്‍ഥിയായതിനാല്‍ മകന് റോണക് നേരത്തെ മടങ്ങി. ബിനോയിയും മകള്‍ ആന്‍ മരിയയും പിന്നീടാണ് വന്നത്.പന്ത്രണ്ടു വര്ഷം മുമ്പാണ് ജോണ്‍ ഇബ്രി-ബുറൈമി റോഡില്‍ സനീനയിലെ അല്‍ മഹാ പെട്രോള്‍പമ്പില്‍ സൂപ്പര്‍വൈസറായത്. മസ്കറ്റില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉള്പ്രദേശത്താണ് ഈ സ്ഥലം. കാണാതാകുമ്പോള്‍ ജോണ്‍ പമ്പില്‍ ഒറ്റയ്ക്കായിരുന്നു. ഈവനിങ് ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഓഫീസിലേക്ക് കയറുമ്പോഴായിരുന്നു കവര്‍ച്ചക്കാര്‍ ആക്രമിച്ചതെന്നറിയുന്നു. സി.സി.ടി.വി. ക്യാമറകളും 5000 റിയാലും നഷ്ടപ്പെട്ടിരുന്നു
Prof. John Kurakar
No comments:
Post a Comment