JISHA KILLER
ARRESTED
ജിഷയുടെ ഘാതകനെ ആലുവയിലെത്തിച്ചു; കളിയാക്കിയത് പ്രകോപിപ്പിച്ചുവെന്ന് മൊഴി
ജിഷയെ കുത്തിവീഴ്ത്തി. കുത്തേറ്റ് നിലത്തു വീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ മദ്യം ഒഴിച്ചുകൊടുത്തു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiu4xpJ8kfXAW65PZRhBSozkfyFN2wc8ftrYqZMXidaIqbxImk7Cqe-oBeLsM4rLVeKM5RrMOLW_IogZ32lUIr94BR7XAE0FAzSYEJ8dhWEaG9CSWH56h3ZTPi4dRivkv3wLJ9jMdr7TjR/s320/JISHA.jpg)
പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെന്ന് പോലീസ് കണ്ടെത്തിയ അമിയൂര്‍ ഉള്‍ ഇസ്ലാമി (23)നെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു. വന്‍ പോലീസ് സുരക്ഷയിലാണ് പ്രതിയെ ആലുവയിലെത്തിച്ചത്. പ്രതിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും പോലീസ് ക്ലബ്ബിനു മുന്നില്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ ഇടംപിടിച്ചിരുന്നു.ജിഷകൊല്ലപ്പെട്ട്
അന്‍പതാം ദിവസമാണ് പ്രതി പിടിയിലായിരിക്കുന്നത്. ജിഷയുടെ വീടിനു സമീപത്തു നിന്നും കണ്ടെത്തിയ ചെരിപ്പാണ് അന്വേഷണസംഘത്തെ പ്രതിയിലേയ്ക്ക് നയിച്ചത്. ക്രൂര കൃത്യത്തിനുശേഷം നാട്ടിലേയ്ക്ക് കടന്ന ഇയാള്‍ പലപ്പോഴായി കേരളത്തിലുള്ള സുഹൃത്തുക്കളോട് ജിഷ കൊലക്കേസിനെ കുറിച്ച് ഫോണിലൂടെ അന്വേഷിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്.
പാലക്കാട് നിന്നാണ് പ്രതി പിടിയിലായിരിക്കുന്നത്. ജിഷ കളിയാക്കിയതിനെ
തുടര്‍ന്ന് പെട്ടെന്നുണ്ടായ
പ്രകോപനമാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എ.ഡി.ജി.പി ബി.സന്ധ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയിട്ടുള്ളത്. കുത്തേറ്റ് നിലത്തു വീണ ജിഷ വെള്ളം ചോദിച്ചുവെന്നും ആ സമയം മദ്യമാണ് താന്‍ നല്‍കിയതെന്നും അതിനുശേഷമാണ് പീഡിപ്പിച്ചതെന്നും പ്രതി മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ട്.കൊലയ്ക്കുശേഷം
സംഭവസ്ഥലം വിട്ടിരുന്നുവെങ്കിലും ഇയാള്‍ കേരളത്തില്‍ തന്നെ പലയിടങ്ങളായി താമസിക്കുകയായിരുന്നു. ഇതിനിടെ പല സുഹൃത്തുക്കളോടും
ഇയാള്‍ ജിഷയുടെ കാര്യം പരിഭ്രാന്തിയോടെ അന്വേഷിക്കാറുണ്ടായിരുന്നു എന്നതിനും പോലീസിന് തെളിവു ലഭിച്ചു.
തന്റെ മകളെ കൊലപ്പെടുത്തിയ ആളെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. 'എന്റെ കുഞ്ഞിനെ അവന്‍ എന്തൊക്കെ ചെയ്തുവോ അതുപോലെയൊക്കെ ചെയ്തശേഷമേ അവനെ തൂക്കിക്കൊല്ലാവൂ' എന്നും രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു.മറ്റാര്‍ക്കും ഇനി തന്റെ മകളുടെ ഗതി വരരുതെന്നും പ്രതിയെ തൂക്കിക്കൊല്ലുക തന്നെ വേണം. പ്രതിയെ മുന്‍പരിചയമില്ലെന്നും ജിഷയുടെ അമ്മ പറഞ്ഞു.
സ്ത്രീസുരക്ഷയുടെ
പേരില്‍ കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയ ജിഷ കൊലക്കേസ് പ്രതി അമിയൂര്‍ ഉള്‍ ഇസ്‌യാമിനെ സംഭവം നടന്ന് അന്‍പതാം നാളാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയ ഇയാളെ പാലക്കാട് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി തന്നെയെന്ന് സ്ഥിരീകരിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കുളിക്കടവില്‍
വച്ച് ജിഷയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീ അമീയൂറിനെ അടിച്ചുവെന്നും ഇതുകണ്ട് ജിഷ ചിരിച്ചതാണ് പ്രതിയെ ചൊടിപ്പിച്ചതും കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്
ജിഷക്കൊലക്കേസില്‍ അന്വേഷണ സംഘത്തെ പ്രതിയിലേയ്ക്ക് നയിച്ച നിര്‍ണ്ണായക തെളിവായ ചെരിപ്പ് ഉപേക്ഷിച്ചതിനെ കുറിച്ച് പ്രതിയുടെ മൊഴി ഇങ്ങനെ. ജിഷയെ കൊലപ്പെടുത്തിയശേഷം ഇവരുടെ വീടിനു സമീപത്തുള്ള കനാല്‍ കടന്ന് രക്ഷപെടുന്നതിനിടെ ചെരിപ്പ് ചെളിയില്‍ പൂണ്ടുപോയിരുന്നു. അതിനാലാണ് ചെരിപ്പ് ഉപേക്ഷിച്ച് കടന്നത്.
രാത്രി എട്ടരയോടെ താന്‍ പെരുമ്പാവൂരില്‍ നിന്നും ആലുവയിലേയ്ക്ക് പോയി. അവിടെ നിന്നും പുലര്‍ച്ചെ ട്രെയിന്‍ മാര്‍ഗ്ഗം അസ്സമിലേയ്ക്ക് പോയി. ഇതിനിടെ നാട്ടിലുള്ള സുഹൃത്തുക്കളോട് കേസ് അന്വേഷണത്ത കുറിച്ച് തിരക്കി. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന്
തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അസ്സമില്‍ നിന്നും ബംഗാളിലേയ്ക്കും
തുടര്‍ന്ന് തമിഴനാട്ടിലേയ്ക്കും പോയി. ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി പെരുമ്പാവൂരില്‍ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
ചെരുപ്പില്‍ കണ്ടെത്തിയ രക്തം ജിഷയുടേത് എന്ന് തിരിച്ചറിഞ്ഞതാണ് അന്വേഷണം ചെരിപ്പിലൂന്നി
മുന്നോട്ടു നീങ്ങിയത്. നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ഉപയോഗിച്ചിരുന്ന ചെരിപ്പില്‍ സിമന്റ് പറ്റിയിരുന്നതും അന്യസംസ്ഥാന തൊഴിലാളികള്‍
ഉപയോഗിച്ചു വരുന്ന വിലകുറഞ്ഞ ചെരിപ്പാണ് ഇതെന്നതുമാണ് അന്വേഷണം ആ വഴിയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, നാളെ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍
പ്രതിയുടെ മുഖം വ്യക്തമാക്കാനാകില്ലെന്ന് എ.ഡി.ജി.പി. ബി.സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള്‍ ഇസ്ലാമിന് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് ഭാഷ്യം. അസമിലും ബംഗാളിലുമായി മാറിമാറി താമസിക്കുകയായിരുന്നു പ്രതി. ഒന്‍പത് വയസുള്ള മകനുള്ള 43കാരിയാണ് അസമില്‍ ഇയാളുടെ ഭാര്യ. ബംഗാളില്‍ മറ്റൊരു ഭാര്യയുണ്ട്.അതേസമയം രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ടുമുന്‍പ് തനിക്കാരെയും
വിശ്വാസമില്ലെന്ന് ജിഷ പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പോലീസ് വ്യക്തമാക്കി. അമിയൂര്‍ ഉള്‍ ഇസ്ലാമിന് ജിഷയുമായി മുന്‍പരിചയമുണ്ടായിരുന്നു. മദ്യലഹരിയില്‍
ജിഷയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തള്ളി തുറന്ന ഉടന്‍ കുത്തുകയായിരുന്നു.
തുടര്‍ന്ന് വെള്ളം ചോദിച്ച ജിഷയ്ക്ക് ഇയാള്‍ വായില്‍ മദ്യം ഒഴിച്ചു നല്‍കി. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്‌നാട്ടിിെല കാഞ്ചീപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഡി.എന്‍.എ പരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.
ജിഷയുടെ ഘാതകനെ കണ്ടെത്താന്‍ സഹായകമായത് ശാസ്ത്രീയ അന്വേഷണമെന്ന് പോലീസിന്റെ പത്രക്കുറിപ്പ്. ജിഷയുടെ വീടിന് സമീപത്ത് നിന്ന് ലഭിച്ച ചെരുപ്പിലെ രക്തക്കറയും ഡി.എന്‍.എ പരിശോധനാ ഫലവും പ്രതിയിലേക്ക് എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം അയ്യായിരത്തിലധികം പേരുടെ വിരലടയാളം പോലീസ് പരിശോധിച്ചു.ഇരുപത് ലക്ഷം ഫോണ്‍ വിളികളും പരിശോധിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളില്‍ പരുക്ക് പറ്റ് ചികിത്സ തേടി എത്തിയവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തി. പശ്ചിമ ബംഗാള്‍, അസം, ഒറീസ, ഛത്തീസ്ഗഡ്, ബീഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനായി ഈ സംസ്ഥാനങ്ങളിലേക്ക് പോലീസ് സ്‌ക്വാഡിനെ അയച്ചു.
ജിഷയുടെ മുതുകില്‍ കാണപ്പെട്ട ബെല്‍റ്റ് മാര്‍ക്കില്‍ നിന്ന് ലഭ്യമായ ഉമ്മിനീരും വാതിലില്‍ കാണപ്പെട്ട രക്തവും ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞത് അന്വേഷണത്തെ സഹായിച്ചു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ചെരുപ്പിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം പ്രതി അസം സ്വദേശി തന്നെയെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് പ്രതി വലയിലായത്.
Prof. John Kurakar
No comments:
Post a Comment