Pages

Friday, June 3, 2016

KERALA ASSEMBLY ELECTS LDDDF CANDIDATE SREERAMAKRISHNAN AS NEW SPEAKER

KERALA ASSEMBLY ELECTS LDDDF CANDIDATE SREERAMAKRISHNAN AS NEW SPEAKER
പി.ശ്രീരാമകൃഷ്ണന്സ്പീക്കര്
LDF candidate and two-time legislator P Sreeramakrishnan was elected as the Speaker of the Kerala Assembly on Friday. Sreeramakrishnan got 92 votes in the 140-member constituency, while UDF leader and Kunnathunadu MLA VP Sajeendran bagged 46votes. The House was dissolved after the election of the Speaker and will reassemble on the June 24 when the Governor P Sathasivam will make a policy declaration of the Government. On Thursday , the 14th Kerala Legislative Assembly session convened and began with the swearing in ceremony of the members.
14-ാം കേരള നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പ്രോട്ടെം സ്പീക്കര്എസ്.ശര്മ്മയുടെ സാന്നിധ്യത്തില്നിയമസഭയില്നടന്ന വോട്ടെടുപ്പില്‍ 140 അംഗങ്ങളില്‍ 92 പേരുടെ പിന്തുണയോടെയാണ് ശ്രീരാമകൃഷ്ണന്സഭയുടെ നാഥനായി തിരഞ്ഞെടുക്കപ്പെട്ടത്യു.ഡി.എഫ് പക്ഷത്ത് നിന്ന് മത്സരിച്ച വി.പി സജീന്ദ്രന് 46 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. യു.ഡി.എഫിന്റെ ഒരു വോട്ട് ചോര്ന്നു. വോട്ടെടുപ്പില്പ്രോട്ടെം സ്പീക്കറായിരുന്ന എസ്.ശര്മ്മ വോട്ട് ചെയ്തില്ല. അതോടെ ഭരണപക്ഷത്ത് വോട്ടെടുപ്പില്അംഗബലം 90 വോട്ടായി കുറഞ്ഞു. എന്നാല്വോട്ടെണ്ണിയപ്പോള്ശ്രീരാമകൃഷ്ണന് പ്രതിപക്ഷത്ത് നിന്ന് രണ്ട് വോട്ട് കൂടുതല്കിട്ടി. 47 അംഗങ്ങളുള്ള യു.ഡി.എഫിന് അവരുടെ സ്ഥാനാര്ഥിയായ വി.പി സജീന്ദ്രന് പക്ഷേ 46 വോട്ട് മാത്രമേ കിട്ടിയുള്ളൂ. യു.ഡി.എഫ് പക്ഷത്ത് നിന്ന് ഒരാള്ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തത്. ബി.ജെ.പി അംഗമായ രാജഗോപാലും ശ്രീരാമകൃഷ്ണന് അനുകൂലമായിട്ടാണ് വോട്ട് ചെയ്തതെന്നാണ് സൂചനഅതേസമയം സ്വതന്ത്ര അംഗമായ പി.സി ജോര്ജ് വോട്ട് അസാധുവാക്കി. വോട്ട് ചെയ്യാന്ബാലറ്റ് വാങ്ങിയെങ്കിലും ഒന്നും അടയാളപ്പെടുത്താതെയാണ് ജോര്ജ് ബാലറ്റ് നിക്ഷേപിച്ചത്. സ്പീക്കര്തിരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച പിരിയുന്ന സഭ ഗവര്ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്വീണ്ടും സമ്മേളിക്കും.

Prof. John Kurakar

No comments: